Image

കുവൈറ്റില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി

Published on 03 September, 2020
 കുവൈറ്റില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി


കുവൈറ്റ് സിറ്റി : അറുപത് വയസ് കഴിഞ്ഞ വിദേശി തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള 68,318 പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദ്ദേശമനുസരിച്ച് തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

2021 ജനുവരി മുതലാമ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. അറുപത് കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ രാജ്യത്തു തൊഴില്‍ ചെയ്യുന്നുണ്ട്. ഹോട്ടല്‍ , ബക്കാല, ടാക്‌സി തുടങ്ങിയ മേഖലകളിലാണ് ഇവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. ജനുവരി ഒന്നു മുതല്‍ 60 വയസ് പൂര്‍ത്തിയായ വിദേശി തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന് പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക