Image

കുവൈറ്റില്‍ യുവതിയുടെ പീഡനത്തിരയായതായി നാല്പത്തെട്ടുകാരന്റെ പരാതി

Published on 03 September, 2020
 കുവൈറ്റില്‍ യുവതിയുടെ പീഡനത്തിരയായതായി നാല്പത്തെട്ടുകാരന്റെ പരാതി


കുവൈറ്റ് സിറ്റി: യുവതി പീഡിപ്പിച്ചതായി പരാതി നാല്പത്തെട്ടുകാരന്‍ പരാതി നല്‍കി. പാക്കിസ്ഥാന്‍ സ്വദേശിയാണ് പരാതിയുമായി സാല്‍മിയ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

യുവതി ശാരീരികമായി പീഡിപ്പിച്ചതായും 350 ദിനാര്‍ മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. ബക്കാല നടത്തുകയായിരുന്ന പാക്കിസ്ഥാനിയുടെ കടയിലെത്തിയ യുവതി ഡിറ്റര്‍ജന്റ് പൊടി ആവശ്യപ്പെടുകയും തുടര്‍ന്ന് അടുത്തേക്ക് വന്ന സ്ത്രീ തന്നെ കെട്ടിപിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി.

യുവതി പോയതിനുശേഷമാണ് പോക്കറ്റില്‍ നിന്നും 350 ദിനാര്‍ നഷ്ടപ്പെട്ടത് ശ്രദ്ധിച്ചതെന്നും ഉടന്‍ തന്നെ പുറത്തേക്ക് വന്നെങ്കിലും കറുത്ത ജര്‍മന്‍ വാഹനത്തില്‍ കയറി യുവതി പോവുകയാണ് ഉണ്ടായതെന്നും പാക്കിസ്ഥാന്‍ സ്വദേശി പറഞ്ഞു. സമാനമായ അനുഭവം പലയാളുകള്‍ക്കും ഉണ്ടായാതായും പരാതിയുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക