Image

ബഷീര്‍ പനോലന് യാത്രയയപ്പു നല്‍കി

Published on 03 September, 2020
ബഷീര്‍ പനോലന് യാത്രയയപ്പു നല്‍കി

റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ രക്ഷാധികാരി സമിതി അംഗം ബഷീര്‍ പനോലന് ബദിയ ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

20 വര്‍ഷമായി സൂഖ് ഷാബിയായില്‍ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍, മലപ്പുറം എടക്കര സ്വദേശിയാണ് . 12 വര്‍ഷമായി കേളി ഷാബിയ യൂണിറ്റ് അംഗമാണ്. ഏരിയ കമ്മിറ്റി അംഗം, ഏരിയ രക്ഷാധികാരി സമിതി അംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു.

ഏരിയ പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ഏരിയ ട്രഷറര്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ അലി കെ.വി., കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രന്‍ തെരുവത്ത്, ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ. നിസാം, കേന്ദ്ര ജീവകാരുണ്യ ആക്ടിംഗ് കണ്‍വീനര്‍ മധു പട്ടാമ്പി, കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ്, കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ സരസന്‍, ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. രക്ഷാധികാരി സമിതിയുടെ ഉപഹാരം കിഷോര്‍ ഇ നിസാം കൈമാറി. പ്രസാദ് വഞ്ചിപ്പുര എയര്‍ ടിക്കറ്റും കൈമാറി. യാത്രയയപ്പിന് ബഷീര്‍ പനോലന്‍ നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക