Image

ഇല്ലീഗലായവര്‍ക്കും ന്യു ജെഴ്‌സിയില്‍ തൊഴില്‍ ലൈസന്‍സ് നല്കാന്‍ നിയമം

Published on 02 September, 2020
ഇല്ലീഗലായവര്‍ക്കും ന്യു ജെഴ്‌സിയില്‍ തൊഴില്‍ ലൈസന്‍സ് നല്കാന്‍ നിയമം
നിയമാനുസ്രുത കുടിയേറ്റരേഖകള്‍ ഇല്ലാത്തവര്‍ക്കുംന്യു ജെഴ്‌സിയില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നല്കാന്‍ അനുവദിക്കുന്ന നിയമത്തില്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി ഒപ്പു വച്ചു. ഇതിന്റെ പ്രയോജനം ഇല്ലീഗലായി കഴിയുന്ന 5 ലക്ഷം പേര്‍ക്ക് ലഭിക്കുമെന്ന് കരുതുന്നു.

നഴ്‌സിംഗ്, കൗണ്‍സലിംഗ്, കോസ്‌മെറ്റോളജി തുടങ്ങിയവയിലൊക്കെ ലൈസന്‍സ് കിട്ടും. പക്ഷെ നിയമാനുസ്രുതമായ മറ്റെല്ലാ യോഗ്യതകളൂം ഉണ്ടായിരിക്കണം. അവരുടെ ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് പ്രശ്‌നമാവില്ല.

ഉദാഹരണത്തിനു വിദേശത്തു നിന്നു നഴ്‌സിംഗ് ബിരുദം എടുത്തയാള്‍ക്ക് ഇവിടെ വന്ന് എന്‍ ക്ലെക്‌സ് പോലുള്ള യോഗ്യത ഉണ്ടെങ്കില്‍ ന്യു ജെഴ്‌സിയില്‍ ജോലി ചെയ്യാന്‍ ലൈസന്‍സ് കിട്ടും. ഇമ്മിഗ്രേഷന്‍ യോഗ്യത പ്രശ്‌നമല്ല.

എല്ലാവര്‍ക്കും രാജ്യത്തിനു ഗുണം ചെയ്യാനും അവരുടെ അമേരിക്കന്‍ സ്വപ്നം സാക്ഷാല്ക്കരിക്കാനും അവസരം നല്‍കുന്നത് ന്യു ജെഴ്‌സിയെ ശക്തിപ്പെടുത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.തുല്യ യോഗ്യത ഉള്ളവര്‍ക്ക് ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ വിവേചനം പറ്റില്ല എന്ന ശക്തമായ സന്ദേശമാണ് ഈ നിയമം നല്‍കുന്നത്. നമ്മുടെ സാമ്പത്തിക ഭാവിയെപറ്റി നോക്കുമ്പോള്‍ ആരെയും വിട്ടു കളഞ്ഞിട്ടു പോകാതെ അധ്വാനിക്കുന്ന എല്ലാവര്‍ക്കും വിജയിക്കാന്‍ അവസരം നല്കണം-ഗവര്‍ണര്‍ പറഞ്ഞു.

1996-ലെ ഫെഡറല്‍ നിയമം പേര്‍സണല്‍ റെസ്‌പോന്‍സിബിലിറ്റി ആന്‍ഡ് വര്‍ക്ക് ഓപ്പര്‍ച്ചുണിറ്റി ആക്ട് പ്രകാരം സ്റ്റേറ്റുകള്‍ക്ക് ഇത്തരം അനുമതി നല്കാന്‍ അധികാരമുണ്ട്.

കഠിനാധ്വാനികളും സമര്‍ഥരുമായ വ്യക്തികള്‍ക്ക് അവരുടെ പൂര്‍ണമായ കഴിവ് തെളിയിക്കുന്നതിനുള്ള ഒരു തടസം കൂടി നീങ്ങിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറലും സിക്ക് വംശജനുമായ ഗുര്‍ബിര്‍ ഗ്രേവാള്‍ പറഞ്ഞു.
Join WhatsApp News
Sr.MaryAnn 2020-09-06 09:47:58
Mary Trump has come out. Melania‘s best friend has come out. Michael Schmidt‘s book has come out. Michael Cohen testified. Trump’s sister caught on tape has come out. ALL DESCRIBING Trumps criminal activity, behavior, racism & scorn 4 God yet he says it’s fake & is believed. Anyone notice how blatantly silent Lindsey Graham, Moscow Mitch and GOPers still are regarding the attacks, insults and smears from their criminal orange draft dodger towards both our active and fallen troops? Deafening and telling. Vote the traitor out.
Prophecy 2020-09-07 10:03:31
Travis sheriff's office releases official information about @realDonaldTrump boat parade: - 5 boats sank, 2 towed, 3 still submerged. - Most boats that took on water were towed before sinking. - Weather was calm. Large boats generated waves. - No evidence of foul play. This going to happen to trump in November.
Malayalee Veteran, 2020-09-07 10:06:28
Veterans demand that Trumps picture be removed from all Veterans Administration hospitals and clinics. The NRA doesn’t want you to know this, but liberals own guns. We don’t strap them on & parade them around to make our dicks look bigger, nor do we turn them against our fellow citizens and call ourselves patriots for it. But we will 100% defend ourselves against those who do.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക