Image

മൂന്നു പതിറ്റാണ്ടിന്റെ അഭിമാനത്തിളക്കവുമായി എം.എ.സി.എഫിന്റെ പൊന്നോണം 2020

സജി കരിമ്പന്നൂര്‍ Published on 02 September, 2020
മൂന്നു പതിറ്റാണ്ടിന്റെ അഭിമാനത്തിളക്കവുമായി എം.എ.സി.എഫിന്റെ പൊന്നോണം 2020
റ്റാമ്പാ, ഫ്‌ളോറിഡ: സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ്, സാമൂഹിക അകലം പാലിച്ചുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ മുപ്പതാമത് തിരുവോണം താമ്പായില്‍ അരങ്ങേറി. മുപ്പതു വര്‍ഷത്തെ സമ്പന്നതയുടെ നിറവില്‍ ഇതാദ്യമായാണ് ഈ പ്രവാസി കൂട്ടായ്മ അമിത ആര്‍ഭാടങ്ങളില്ലാതെ ഓണം കൊണ്ടാടുന്നത്.

പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്ന എം.എ.സി.എഫിന്റെ മുന്‍ വര്‍ഷങ്ങളിലെ ഓണാഘോഷങ്ങളില്‍ രണ്ടായിരത്തോളം ആളുകള്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു.

സാംസ്കാരികത്തനിമ വിളിച്ചോതുന്ന മെഗാ തിരുവാതിര, മെഗാ തിരുവാതിര, മെഗാ ടാലന്റ് ഷോ എന്നിവ എം.എ.സി.എഫിനു മാത്രം ഇന്നും സ്വന്തം. പുതുമയാര്‍ന്ന നിരവധി കലാപരിപാടികളാണ് ഈവര്‍ഷവും അരങ്ങേറിയത്.

കോവിഡ് വ്യാപനത്തിനിടെ നിബന്ധനകള്‍ക്കനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട്, താമ്പാ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ഔസേഫ്, മവേലി തമ്പുരാന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നിറസാന്നിധ്യത്തില്‍ ഭദ്രദീപം തെളിയിക്കപ്പെട്ടു.

ഭാരതീയ സംസ്കാരത്തിന്റെ ആര്‍ജ്ജവം ഉള്‍ക്കൊണ്ടുകൊണ്ട് മലയാണ്മയോടുള്ള പ്രതിബദ്ധത വിളിച്ചോതുന്ന നിരവധി കലാപരിപാടികള്‍ 'വെര്‍ച്വല്‍' ആയി അവതരിപ്പിക്കപ്പെട്ടു. 'മാവേലിക്കൊരു മാസ്ക്' എന്നതായിരുന്നു ഈവര്‍ഷത്തെ തീം.

പരിപാടികള്‍ സംപ്രേഷണം ചെയ്തത് ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ, യുട്യൂബ്, മറ്റു സോഷ്യല്‍ മീഡിയകള്‍ എന്നിവകള്‍ സംയുക്തമായാണ്. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ, താമ്പാ ആര്‍ട്‌സ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാമുകള്‍ അരങ്ങേറിയത്. 'ഓണക്കാഴ്ചകള്‍' ആയിരുന്നു മുഖ്യ തീം.

വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 'ഓണച്ചമയം' നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റി. ഈ ചരിത്ര നിയോഗത്തിന്റെ സംഘാടകരായ "ഓണം എം.എ.സി.എഫ് 2020' പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് താഴെപ്പറയുന്നവരാണ്.

ഷാജു ഔസേഫ്, ടി. ഉണ്ണികൃഷ്ണന്‍, ഫ്രാന്‍സീസ് വയലുങ്കല്‍, അഞ്ജനാ കൃഷ്ണന്‍, അനീന ലാസര്‍, ഷാജി ജോസഫ്, റ്റിറ്റോ ജോണ്‍, പോള്‍ ജോസ്, സണ്ണി ജേക്കബ്, മെറീന മാര്‍ട്ടിന്‍, മാര്‍ട്ടിന്‍ ചിറ്റിലപ്പള്ളി, ഏബ്രഹാം, അലീന സുനില്‍, ഡാനിയേല്‍ ചെറിയാന്‍, ജോമോന്‍ വാച്ചാപറമ്പില്‍, മേഴ്‌സി പുതുശേരില്‍, ശരത് സുരേഷ്, ഷിബു തണ്ടാശേരില്‍, റ്റി.കെ. മാത്യു, റ്റോജിമോന്‍, സാല്‍മോന്‍ മാത്യു, സാജന്‍ കോരത്, ബാബു തോമസ്, ജെയിംസ് ചെരുവില്‍, സുനില്‍ വര്‍ഗീസ്, ലീനാ പോള്‍, ലിഷാ സേവി, ഷീലാ സാജു, മരിയ മാര്‍ട്ടിന്‍, ശ്രീജാ സാജ്, ദിവ്യ എഡ്വേര്‍ഡ്, ലിജു ആന്റണി, ജയേഷ് നായര്‍, ലക്ഷ്മി രാജേശ്വരി, അലീന സുനില്‍.

മഹാബലിയായി വേഷമിട്ടത് റ്റിറ്റോ ജോണ്‍ ആയിരുന്നു. 

മൂന്നു പതിറ്റാണ്ടിന്റെ അഭിമാനത്തിളക്കവുമായി എം.എ.സി.എഫിന്റെ പൊന്നോണം 2020 മൂന്നു പതിറ്റാണ്ടിന്റെ അഭിമാനത്തിളക്കവുമായി എം.എ.സി.എഫിന്റെ പൊന്നോണം 2020 മൂന്നു പതിറ്റാണ്ടിന്റെ അഭിമാനത്തിളക്കവുമായി എം.എ.സി.എഫിന്റെ പൊന്നോണം 2020
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക