Image

ഡബ്ല്യു.എം.സി ഹ്യൂസ്റ്റൺ പ്രൊവിൻസ്‌ - ജെയിംസ് വരിക്കാട് ചെയര്മാൻ ,ബാബു ചാക്കോ പ്രസിഡന്റ്

Published on 02 September, 2020
ഡബ്ല്യു.എം.സി ഹ്യൂസ്റ്റൺ പ്രൊവിൻസ്‌ - ജെയിംസ് വരിക്കാട് ചെയര്മാൻ ,ബാബു ചാക്കോ പ്രസിഡന്റ്
ഹ്യൂസ്റ്റൺ : വേൾഡ് മലയാളി  കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ‌  അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ ജേക്കബ്ബ് കുടശ്ശനാടിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റീജിയൻ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു . തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു .
പുതിയ ഭാരവാഹികളായി ചെയർമാൻ ജെയിംസ് വാരിക്കാട് , വൈസ് ചെയർമാൻമാർ ശ്രീമതി പൊന്നുപിള്ള ,സൈമൺ വാളച്ചെരിൽ,പ്രസിഡണ്ട്  ബാബു ചാക്കോ , വൈസ് പ്രസിഡന്റുമാർ ആൻഡ്രൂ ചാക്കോ , മാത്യു വൈരമൺ   ,ജനറൽ  സെക്രട്ടറി ശ്രീ തോമസ് സ്റ്റീഫൻ, ജോയിന്റ് സെക്രട്ടറി മോൻസി കുരിയാക്കോസ് , ട്രഷറർ ബാബു മാത്യു ,കൾച്ചറൽ ഫോറം ചെയർ റെനി കവലയിൽ ,വനിതാ ഫോറം ചെയർ ലക്ഷ്മി പീറ്റർ  , യൂത്ത് ഫോറം ചെയർ എബി മാത്യു , പ്രോഗ്രാം കോർഡിനേറ്റർ സുഗു ഫിലിപ്പ് ,അഡ്വൈസറി ബോർഡ് അംഗങ്ങളായി എസ് കെ ചെറിയാൻ , ജേക്കബ്ബ് കുടശ്ശനാട്‌ ,ജോർജ്ജ് തോമസ് എന്നിവരെ തെരെഞ്ഞെടുത്തു .പുതിയ കമ്മിറ്റിക്കു ഔട്ട്ഗോയിംഗ് ചെയർമാൻ ശ്രീ ജേക്കബ്ബ് കുടശ്ശനാട്‌ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ. എ. വി. അനൂപ് , ഗ്ലോബൽ പ്രെസിഡന്റ്‌ ജോണി കുരുവിള , റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ , ഗ്ലോബൽ നേതാക്കളായ ടി പി വിജയൻ , സി യു മത്തായി ,എസ് കെ ചെറിയാൻ ,തങ്കം അരവിന്ദ് , റീജിയൻ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ ഹരി നമ്പൂതിരി , കൺവീനർ വര്ഗീസ് പി എബ്രഹാം ,കോർഡിനേറ്റർ ഡോ ഗോപിനാഥൻ നായർ ,എന്നിവർ ആശംസകൾ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ആഗോള യൂത്ത് ഫെസ്റ്റിവൽ "വൺ ഫെസ്റ്റ്ന് "എല്ലാ പിന്തുണയും  റീജിയൻ യൂത്ത് ഫോറം ചെയർ ജോർജ്ജ് ഈപ്പൻ  അഭ്യർത്ഥിച്ചു .

വേൾഡ് മലയാളി കൗൺസിലിന് അമേരിക്കൻ റീജിയനിലെ ഒൻപത് പോവിൻസുകളിലെ ഇലക്ഷന് പൂര്ത്തിയായതായി റീജിയൻ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു അറിയിച്ചു . ഓഗസ്ററ് 31 ന് മുൻപ് പ്രോസിനസുകളുടെ ഇലക്ഷൻ പൂർത്തികരിക്കുമെന്നും നവംബർ 30 ന് മുൻപ് അമേരിക്ക റീജിയൻ  ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് പൂർത്തികരിക്കുമെന്നും രജനീഷ് ബാബു അറിയിച്ചു  . വേൾഡ് മലയാളി കൗൺസിലിന് ആഗോളതലത്തിൽ ആറു റീജിയനുകളിലായി അറുപത്തിയഞ്ച് പ്രൊവിൻസുകളാണ് ഉള്ളത് . 1995 ൽ ന്യൂ ജേഴ്‌സിയിൽ തുടങ്ങിയ വേൾഡ് മലയാളി കൗൺസിൽ  ഈ സിൽവർ ജൂബിലി വർഷത്തിൽ കോട്ടയം ജില്ലയിൽ  ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള സൗജന്യമായി  നൽകിയ ഒരേ ഏക്കർ വസ്തുവിൽ  നടപ്പാക്കുന്ന 25 വീടുകൾ അടങ്ങുന്ന ഗ്ലോബൽ വില്ലേജ് പ്രോജെക്ടിൽ അമേരിക്ക റീജിയൻ പങ്കാളിയാകുമെന്ന് റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു .
സെപ്റ്റംബർ 5 ന് ശനിയാഴ്ച്ച ഹ്യൂസ്റ്റൺ സമയം വൈകിട്ട് 8 മണിക്ക് അമേരിക്ക റീജിയൻ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റിന്റെ കിക്ക്‌ ഓഫ് ഉം പ്രസിദ്ധ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്യ നിർവ്വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക