Image

വീടിനു മുന്നില്‍ കാറപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു

Published on 02 September, 2020
വീടിനു മുന്നില്‍ കാറപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു
ന്യു യോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഗ്രനൈറ്റ്വില്ലില്‍ താമസിക്കുന്ന മോളി കമലാക്ഷന്‍ (68) വീടിനു മുന്നില്‍ കാര്‍ അപകടത്തില്‍ മരിച്ചു.

ഇന്നലെ ഉച്ചക്കാണു സംഭവം. സ്വന്തം ഒഡിസി മിനിവാന്‍ നിര്‍ത്തിയിട്ട് വീട്ടിലേക്കു കയറുവാന്‍ തുടങ്ങിയതാണ്. അപ്പോള്‍ ഒരു ഹോണ്ട അക്കോര്‍ഡ് കാര്‍ വന്ന് വാനിന്റെ പുറകിലിടിച്ചു.

അതൊടെ അക്കോര്‍ഡ് കാറിന്റെ പുറകില്‍ കൂടി എത്തിയ മോളി കമലാക്ഷനെ പിന്നോട്ടെടുത്ത കാര്‍ ഇടിക്കുകയായിരുന്നു. 77-കാരനായ കാര്‍ ഡ്രൈവര്‍ നിയന്ത്രണം തെറ്റി അടുത്തുള്ള മരക്കൂട്ടത്തില്‍ ചെന്നാണു നിന്നതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച മോളി മരണപ്പേടുകയായിരുന്നു.

സീ വ്യൂ ഹോസ്പിറ്റലില്‍ ആണു ജോലി ചെയ്തിരുന്നത്. പെന്തകൊസ്റ്റ് ചര്‍ച്ച് അംഗമാണ്.

ഭര്‍ത്താവ് ഗോപാലന്‍ കമലക്ഷന്‍ത്രുശൂര്‍ മുതുവറ സ്വദേശിയാണ്. മക്കള്‍: സ്മിത തോമസ്, എല്‍സ സെര്‍വന്റെസ്, ലിസ കമലാക്ഷന്‍. മരുമക്കള്‍: ഗൊണ്‍സലൊ സെര്‍വന്റെസ്, മാത്യു തോമസ്
കൊച്ചു മക്കള്‍: അലക്‌സിയ തോമസ്, മാത്യു തോമസ്, നോഹ് സെര്‍വന്റെസ്, ലൂക്ക് സെര്‍വന്റെസ്, ഗ്രെയ്‌സന്‍ സെര്‍വന്റെസ്.

ലിസി എബ്രഹാം, മുന്‍ കേരള സമാജം പ്രസിഡന്റ് ജോയിക്കുട്ടി, ജോണ്‍സണ്‍, ജോസ്, ബെന്‍സന്‍ എന്നിവര്‍ സഹോദരരാണ്. സിസ്റ്റര്‍ ഇന്‍ ലോ: ലാല

Molly Kamalakshan, 68, of Graniteville, died at Richmond University Medical Center in West Brighton following the crash on Tuesday at about 3:55 p.m on Parkview Loop, according to a preliminary investigation by the NYPD’s Highway Collision Investigation Squad.

Officers responding to a 911 call of a motor vehicle collision saw a 77-year-old man inside a 2007 Honda Accord that allegedly struck Kamalakshan at that location, according to a police statement.

The 77-year-old man was traveling southbound on Christopher Lane when he lost control of his Accord and struck the rear of Kamalakshan’s parked and unoccupied 1999 Honda Odyssey minivan, the police statement said.

As Kamalakshan approached the rear of the Honda Accord, the 77-year old driver allegedly put the car into reverse and struck the 68-year-old woman. The driver lost control of his vehicle as it careened into a nearby wooded area where it came to a rest, according to the police statement.

EMS transported the 77-year-old male driver to Richmond University Medical Center in stable condition, the police statement said.

There are no arrests and no criminality suspected, the police statement said.

The NYPD Highway Collision Investigation Squad investigation continues, according to the statement.

https://www.silive.com/news/2020/09/cops-woman-68-dies-after-being-struck-by-out-of-control-car-in-graniteville.html


വീടിനു മുന്നില്‍ കാറപകടത്തില്‍ മലയാളി സ്ത്രീ മരിച്ചുവീടിനു മുന്നില്‍ കാറപകടത്തില്‍ മലയാളി സ്ത്രീ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക