Image

ചിക്കാഗോ ,മൂന്ന് സംസ്ഥാനങ്ങളെക്കൂടി ക്വാറന്റയ്ൻ ലിസ്റ്റിൽ ഉൾപ്പെടുത്തി

പി.പി.ചെറിയാൻ Published on 02 September, 2020
ചിക്കാഗോ ,മൂന്ന് സംസ്ഥാനങ്ങളെക്കൂടി ക്വാറന്റയ്ൻ ലിസ്റ്റിൽ ഉൾപ്പെടുത്തി
ചിക്കാഗോ :- മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും ചിക്കാഗോ സിറ്റിയിൽ എത്തുന്നവർ സെപ്റ്റംബർ 1 ചൊവ്വാഴ്ച മുതൽ നിർബന്ധമായും സെൽഫ് ക്വാറൻയ്നിൽ 14 ദിവസം കഴിയണമെന്ന് സി.പി.ഡി.എച്ച് കമ്മീഷണർ ഡോ. ആലീസൺ പറഞ്ഞു.
ഉത്തരവ് ലംഘിക്കുന്നവർക്ക് നൂറു മുതൽ 500 വരെ ഡോളർ
പിഴ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഒരാളിൽ നിന്നും ഏറ്റവും കൂടുതൽ 7000 ഡോളർ വരെ പിഴ ഈടാക്കുന്ന വകുപ്പുകളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അലബാമ അർക്കൻസസ്, കാലിഫോർണിയ, ഫ്ളോറിഡ, ജോർജിയ, ഐഡഹൊ , അയോവ , കാൻസസ്, ലൂസിയാന, മിസിസിപ്പി, മിസൗറി , നവേ ഡ , നോർത്ത് ഡെക്കോട്ട , ടെന്നിസ്സി , ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നേരത്തെ തന്നെ ക്വാറന്റയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയെക്കാൾ ഒരു ശതമാനം കോവിഡ് 19 കേസുകൾ വർദ്ധിച്ചതാണ് പുതിയ നിയന്ത്രണങ്ങൾ ഏപ്പെടുത്തുന്നതിന് സിറ്റിയെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം പുതിയ കേസുകളും യുവക്കൾക്കിടയിലാണ് കാണപ്പെടുത്തി. പൂൾ പാർട്ടി ഉൾപ്പെടെ കൂട്ടം കൂടുന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ചിക്കാഗോ സംസ്ഥാനത്ത് സെപ്റ്റംബർ വരെ 239000 കോവിഡ് കേസുകളും 8299മരണവും സംഭവിച്ചിട്ടുണ്ട്.
ചിക്കാഗോ ,മൂന്ന് സംസ്ഥാനങ്ങളെക്കൂടി ക്വാറന്റയ്ൻ ലിസ്റ്റിൽ ഉൾപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക