Image

അന്നമ്മ മാത്യുസിന്റെ നിര്യാണത്തില്‍ പി.സി.എന്‍.എ.കെ അനുശോചിച്ചു

രാജന്‍ ആര്യപ്പള്ളില്‍ Published on 02 September, 2020
അന്നമ്മ മാത്യുസിന്റെ നിര്യാണത്തില്‍ പി.സി.എന്‍.എ.കെ അനുശോചിച്ചു
റ്റ്‌ലാന്റ: 2022 ജൂണ്‍ മുതല്‍ ജൂലൈ 3 വരെ പെന്‍സില്‍വേനിയായില്‍ വെച്ച് നടക്കുന്ന 38-മത് പി.സി.എന്‍.എ.കെ യുടെ നാഷണല്‍ സെക്രട്ടറി ബ്രദര്‍ ശാമുവേല്‍ യോഹന്നാന്റെ ഭാര്യാമാതാവ് അടപ്പനാംകണ്ടത്തില്‍ രഹബോത്തില്‍ പരേതനായ പാപ്പി മാത്യുസിന്റെ ഭാര്യ അന്നമ്മ മാത്യുസിന്റെ വേര്‍പാടില്‍ പി.സി.എന്‍.എ.കെ അനുശോചിച്ചു.

38-ാമത് പി.സി.എന്‍.എ.കെ ഭാരവാഹികളയ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ റോബി മാത്യൂ, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ വില്‍സണ്‍ തരകന്‍, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഫിന്നി ഫിലിപ്പ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫിയ വര്‍ഗീസ് എന്നിവര്‍ അനുശോചനം അറിയിച്ചു.

ആറന്മുള കുറമല കുടുംബാംഗമായ പരേതയുടെ മക്കള്‍: ജെയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ്പ് (യു.എസ്.എ), ഗ്രേസ് രാജു, ജോസ് മത്യുസ് (യു.കെ.) ഗ്ലോറി വില്‍സണ്‍ (യു.എസ്.എ), ബ്ലെസ്സി ജോജി (അബുദാബി). മരുമക്കള്‍: ലിസി ജെയിംസ്, ഫിലിപ്പ് മാത്യൂ, എന്‍.എം. രാജു, സിനി ജോസ്, ശാമുവേല്‍ യോഹന്നാന്‍, ജോജി ജോസഫ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക