Image

ട്രമ്പ് നാലു വർഷം കൂടി തുടരുന്നത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം

പി.പി.ചെറിയാൻ Published on 02 September, 2020
ട്രമ്പ് നാലു വർഷം കൂടി തുടരുന്നത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം
വാഷിംങ്ടൺ ഡി.സി :- നവംബർ 3 - ന് നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റായ ഡൊണാൾഡ് ട്രമ്പ് വിജയിച്ച് അടുത്ത നാലു വർഷം കൂടി തുടരേണ്ടത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യമാണെന്ന് സൗത്ത് ഏഷ്യൻ റിപ്പബ്ളിക്കൻ കൊയലേഷൻ സ്ഥാപകനും ഡയറക്ടറുമായ ഹേമന്ത് ഭട്ട് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രമ്പും തമ്മിൽ നിലനിൽക്കുന്ന സുഹൃദ്ബന ഇരു രാജ്യങ്ങളുടെയും വിവിധ രംഗങ്ങളിലുള്ള വളർച്ചയ്ക്ക് അനിവാര്യമാണെന്ന് ഭട്ട് പറഞ്ഞു.
പ്രസിഡന്റ് ട്രമ്പിന്റെ മൂന്നര വർഷത്തെ ഭരണത്തിൽ അമേരിക്കയുടെ സാമ്പത്തിക വളർച്ച അസൂയാവഹമായിരുന്നു. മഹാമാരി അമേരിക്കയെ വേട്ടയാടിയപ്പോൾ സാമ്പത്തിക നില തകർന്നു പോകാതെ പിടിച്ചു നിർത്തുന്നതിൽ ട്രമ്പ് വിജയിച്ചതായി ഭട്ട് അഭിപ്രായപ്പെട്ടു. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ട്രമ്പിന് വിജയാശംസകൾ നേർന്നിരുന്നതായും ഭട്ട് പറഞ്ഞു.
ചെറുകിട വ്യവസായങ്ങളെയും മിഡിൽ ക്ളാസ് ഫാമിലികളെയും സഹായിക്കുന്നതിൽ ട്രമ്പിന്റെ അമേരിക്ക ഫസ്റ്റ് എന്ന അജണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട് പാൻഡമി ക്കിൽ മുമ്പ് അമേരിക്കയിലെ തൊഴിലില്ലായ്മയുടെ തോത് റിക്കാർഡു കുറവായിരുന്നവന്നും (3.8 %) എന്നാൽ മഹാമാരി വന്നതോടെ അത് 14.7 ശതമാനമായി വർദ്ധിച്ചതിൽ ട്രമ്പിനെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രതലങ്ങളിൽ അമേരിക്കയുടെ താൽപ്പര്യത്തിനു മുൻഗണന നൽകി ട്രമ്പ് സ്വീകരിച്ച നിലപാടുകൾ ധീരമായിരുന്നു. മഹാമാരി , അമേരിക്കയിൽ പ്രകടമായതോടെ ചൈനയിലേക്കും ചൈനയിൽ നിന്നും യാത്രാ നിരോധനം ഏർപ്പെടുത്തിയതോടെ പാൻഡമിക്കിനെ നിയന്ത്രിക്കാൻ കഴിഞ്ഞിയും ഭട്ട് പറഞ്ഞു. മോഡിയെ അനുകൂലിക്കുന്നവർ ട്രമ്പിനെ വിജയിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രമ്പ് നാലു വർഷം കൂടി തുടരുന്നത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം
ട്രമ്പ് നാലു വർഷം കൂടി തുടരുന്നത് അമേരിക്കയുടെയും ഇന്ത്യയുടെയും ആവശ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക