Image

അക്രമങ്ങളിലെ ബൈഡന്റെ നിശബ്ദത തെരഞ്ഞെടുപ്പില്‍ സഹായിക്കുമോ? (ബി ജോൺ കുന്തറ)

Published on 02 September, 2020
അക്രമങ്ങളിലെ ബൈഡന്റെ നിശബ്ദത തെരഞ്ഞെടുപ്പില്‍ സഹായിക്കുമോ? (ബി ജോൺ കുന്തറ)
ബൈഡൻ സംഘം അഥവാ കൈകാര്യം ചെയ്യുന്നവർ പട്ടണങ്ങളിലെ റൗഡിത്തരങ്ങൾ തിരഞ്ഞടുപ്പിനെ സഹായിക്കുമോ അതോ താറുമാറാക്കുമോ എന്ന ആശയക്കുഴപ്പത്തിൽ  റിപ്പബ്ലിക്കൻ പാർട്ടി മാത്രമല്ല നിരവധി സാധാരണ ജനത പരസ്യമായി അഭിപ്രായം രേഖപ്പെടുത്തുന്നു എന്തു കാരണത്താൽ ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ ശക്തമായ ഭാഷയിൽ അപലപിക്കുന്നില്ല ഇന്നു നിരവധി പട്ടണങ്ങളിൽ നടക്കുന്ന  കൊള്ളയടി, തീവയ്,കൊലകൾ ?

  പോലീസിൻറ്റെ എല്ലാചെയ്തികളും നിഷിധമായി വിമർശിക്കുന്നതിന്, പാർട്ടി നേതാക്കൾ, സി ൻ ൻ പോലുള്ള മാധ്യമങ്ങളുടെ സഹായത്തിൽ. കാര്യങ്ങൾ അറിയാതെ മുന്നിലെത്തും കത്തുന്ന പട്ടണം പശ്ചാത്തലത്തിൽ ഇവർക്ക് എല്ലാം നിസാര കശപിശകൾ.  എന്നാൽ ഷിക്കാഗോ പോലുള്ള ഡെമോക്രാറ്റ് ഭരണാധികാരികൾ നയിക്കുന്ന പട്ടണങ്ങളിൽ അരാജകത്വം അനുഭവിച്ചു ജനത മടുക്കുന്നു. ബൈഡനുള്ള പിന്‍താങ്ങല്‍ കുറയുന്നു. ഇതാണ്‌ കാരണം ഈയൊരു സംഭ്രാന്തിക്ക്.

രണ്ടുതരം അഭിപ്രായ വോട്ടെടുപ്പുകളുണ്ട് ഒന്ന് സാധാരണ മാധ്യമങ്ങൾ നടത്തുന്നത് അതിൽ യാതൊരു കഴമ്പുമില്ല. എന്നാൽ ഇരു പാർട്ടികളും പണം മുടക്കി നടത്തുന്നത് അതിനെ അകത്തെ അഭിപ്രായ വോട്ട് എന്നു വിളിക്കും ഇതാണ് പ്രാധാന്യത അർഹിക്കുന്നത്. നാൻസി പോലോസി പോലുള്ള പാർട്ടി പ്രമുഖർ ഇതു കാണുന്നു അതിനാലാണ് പലരും കലാപങ്ങൾ ട്രംപിൻറ്റെ തലയിൽ കെട്ടി വൈകുന്നതിന് ശ്രമിക്കുന്നു കൂടാതെ ഡിബേറ്റ് വേണ്ട എന്നെല്ലാം പറഞ്ഞു വേദികളിൽ എത്തുന്നത്.ഡിബേറ്റിൽ ബൈഡൻ വിജയിക്കില്ല എന്ന് ഇവർക്കറിയാം.
ഇന്നുവരെ ബൈഡനെ കൈകാര്യം ചെയ്യുന്നവർ പരിശീലകർ കരുതിയിരുന്നത് സ്ഥാനാർഥി ബൈഡനെ നിലവറയിൽ സൂഷിക്കുക ഇടക്കും തലക്കും ഓരോ റെക്കോർഡ് ചെയ്ത പ്രസ്താവനകൾ ഇറക്കുക. മറ്റു പ്രചാരണ ജോലികൾ കമല ഹാരിസ് നടത്തും കൂടാതെ ഇവരെ സഹായിക്കുന്നതിന് നിരവധി മാധ്യമങ്ങളും
ട്രംപ് യാതൊരു മടിയും കാട്ടാതെ എവിടെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടോ അവിടെല്ലാം ഓടിയെത്തും. കൂടാതെ ആക്രമങ്ങൾ നടക്കുന്ന പട്ടണങ്ങളിൽ ആഭ്യന്തര സേനയെ നിയോഗിച്ചു സമാധാനം പുനർസ്ഥാപിക്കാം എന്ന് പറയുന്നു എന്നാലത് ഭരണ നേതാക്കൾ നിരസിക്കുന്നു.  എല്ലാ ദിനവും ട്രംപ് പത്ര സമ്മേളനം നടത്തുന്നു പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു.

എങ്ങിനെഎങ്കിലും കലാപ അന്തരീഷം നവംബർവരെ ഉന്തിത്തള്ളി കൊണ്ടുപോവുക. ട്രംപാണ് ഇവിടത്തെ ഏറ്റവും വലിയ അപകട കാരണം. ഇയാൾ വിജയിച്ചാൽ ആക്രമങ്ങൾ കൂടുകയേയുള്ളു അതിനാൽ ബൈഡനെ വിജയിപ്പിക്കുക അക്രമങ്ങൾ അവസാനിക്കും എല്ലാവർക്കും വീണ്ടും സുഗമായി കഴിയുവാൻ പറ്റും.

മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുക, അവിശ്വാസി വിശ്വാസിയെ താക്കീതു ചെയ്യുന്നു ദൈവം ഉള്ളതിനാലാണ് ചെകുത്താൻ ഇവിടെ കറങ്ങിനടക്കുന്നത്. അതിനാൽ ഈശ്വരനെ ഇല്ലാതാക്കൂ പിശാചുബാധ മാറിക്കിട്ടും.
സാമാന്യ ബോധമുള്ള പൊതുജനം ഒരിക്കലും റിപ്പബ്ലിക്കൻ പാർട്ടിയേയോ ട്രംപിനെയോ തീവ്ര വാദികൾ അഴിച്ചുവിട്ടിരിക്കുന്ന ഈയൊരു  നശീകരണ പ്രവണതകളിൽ പഴിചാരുന്നില്ല.

കാരണം ഈ ആക്രമണങ്ങൾ എല്ലാം നടക്കുന്നത് ഡെമോക്രാറ്റ്‌സ് ഭരിക്കുന്ന പട്ടണങ്ങളിൽ സംസ്ഥാനങ്ങളിൽ. ഒരു റിപ്പബ്ലിക്കൻ നിയന്ത്രിത പട്ടണത്തിലും ഇതുപോലുള്ള റൗഡിത്തരങ്ങൾ നടക്കുന്നില്ല.

കലക്ക വെള്ളത്തിൽ മീൻ പിടിക്കുക  ദുരിതം മുതലെടുത്തു അധികാരം പിടിച്ചെടുക്കാo , ഉന്നത തലങ്ങളിൽ  എത്താം എന്നതാണ് ഡെമോക്രാറ്റ്‌സ് ആഗ്രഹിക്കുന്നതെങ്കിൽ അവർക്കു തെറ്റുപറ്റും തീർച്ച.



Join WhatsApp News
Dr. know 2020-09-02 03:30:20
Trump is sick . He is becoming violent. Hydroxychloroquine and clorox cocktail is kicking in.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക