Image

ഇലക്ഷന് മത്സരിക്കാനില്ല, കോണ്‍ഗ്രസുകാരനായി തുടരും: സിനിമാതാരം സലീംകുമാര്‍

Published on 01 September, 2020
ഇലക്ഷന് മത്സരിക്കാനില്ല, കോണ്‍ഗ്രസുകാരനായി തുടരും: സിനിമാതാരം സലീംകുമാര്‍


ഡബ്ലിന്‍: ഒഐസിസി അയര്‍ലന്‍ഡിന്റെ ഫേസ്ബുക്ക് ലൈവില്‍ ഓണസന്ദേശവുമായി ഇന്ത്യയില്‍ നിന്നുള്ള മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ സിനിമാതാരം സലീംകുമാര്‍ വിശിഷ്ടാധിതിയായെത്തി.

സലീംകുമാറിന്റെ ആദ്യത്തെ ഫേസ്ബുക്ക് ലൈവായിരുന്നു. ഓണസന്ദേശത്തില്‍ ഇലക്ഷന് സീറ്റ് തന്നാലും മത്സരിക്കാനില്ലെന്നും, മരണം വരെ ഉറച്ച കോണ്‍ഗ്രസുകാരനായി തുടരുമെന്നും സലീംകുമാര്‍ പറഞ്ഞു.

പരിപാടികള്‍ക്ക് ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ്കുട്ടി, ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കന്‍ പറന്പില്‍, ഭാരവാഹികളായ പ്രശാന്ത് മാത്യു, സുബന്‍ ഫിലിപ്പ്, ഫ്രാന്‍സിസ് ജേക്കബ്, ജിംസണ്‍ ജെയിംസ്, ബേസില്‍ കെ. ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അയര്‍ലന്‍ഡ് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് ലൈവ് അവസാനിച്ചു. 

റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍പറന്പില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക