Image

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2012
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു
മയാമി: മാവേലിക്കര എം.പിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും ജനപ്രിയ നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്‌ എം.പി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നിര്‍വഹിച്ചു.

ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം ഏഴുമണിക്ക്‌ കോറല്‍സ്‌പ്രിംഗ്‌ ഇന്ത്യാ ഗാര്‍ഡന്‍ റെസ്റ്റോറന്റ്‌ ഓഡിറ്റോറിയത്തില്‍ ഐ.എന്‍.ഒ.സി കേരള ഘടകം നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ സി. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ സ്ഥാപിച്ചുകൊണ്ടും, ചാപ്‌റ്ററിന്റെ പ്രഥമ പ്രസിഡന്റായി അസീസ്സി നടയിലിനെ തെരഞ്ഞെടുത്തുകൊണ്ടുമുള്ള വിജ്ഞാപനം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഷാള്‍ അണിയിച്ചു.

മുഖ്യാതിഥിയും ഉദ്‌ഘാടകനുമായ കൊടിക്കുന്നില്‍ സുരേഷിനെ സദസിന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ ഐ.എന്‍.ഒ.സി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോയി കുറ്റിയാനി സംസാരിച്ചു. തുടര്‍ന്ന്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ റവ.ഫാ. ജോര്‍ജ്‌ ദാനിയേല്‍, ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ പടവത്തില്‍, ഫോമാ ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍ സി.കെ. ജോര്‍ജ്‌, കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, എ.കെ.എം.ജി ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. സുനില്‍കുമാര്‍, നവകേരളാ പ്രസിഡന്റ്‌ ഷീലാ ജോസ്‌, മലയാളി അസോസിയേഷന്‍ ഓഫ്‌ വെസ്റ്റ്‌ പാംബീച്ച്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ തോമസ്‌ മാത്യു, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ പ്രൊഫ. തങ്കച്ചന്‍ കിഴക്കേപറമ്പില്‍, ഇന്ത്യാ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജിജി നീലത്തുംമുക്കില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. രാജി ജോമി സംഗീതാലാപനം നടത്തി.

പ്രസിഡന്റ്‌ അസീസ്സി നടയില്‍ ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഭാരവാഹികളുടെ പേര്‌ പ്രഖ്യാപിച്ചു. സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ -ജോര്‍ജ്‌ കോരുത്‌ (താമ്പാ), വൈസ്‌ പ്രസിഡന്റ്‌- സജി ജോണ്‍ (ഓര്‍ലാന്റോ), സെക്രട്ടറി-സജി സക്കറിയാസ്‌, ജോയിന്റ്‌ സെക്രട്ടറി -ഷീലാ ജോസ്‌, ട്രഷറര്‍- ജോമി സ്‌കറിയ, ജോയിന്റ്‌ ട്രഷറര്‍- നാന്‍സി മാത്യു (താമ്പ) എന്നിവരും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ ഡോ. എ.കെ. പിള്ള (താമ്പാ), ജേക്കബ്‌ പടവത്തില്‍, ഡോ. സുനില്‍കുമാര്‍, ഔസേഫ്‌ വര്‍ക്കി, മജീദ്‌ പനച്ചിമൂട്ടില്‍, എബി ആനന്ദ്‌, ബിനു ചിലമ്പത്ത്‌, സാജന്‍ കുര്യന്‍ തുടങ്ങിയവരും അഡൈ്വസറി കമ്മിറ്റിയിലേക്ക്‌ ജോ മീനംകുന്നേല്‍, ബാബു കല്ലിടുക്കില്‍, ജോര്‍ജി വര്‍ഗീസ്‌, ബാബു വര്‍ഗീസ്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസ്സീസി നടയില്‍ സ്വാഗതവും, സെക്രട്ടറി സജി സക്കറിയ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ സമാപനത്തില്‍ എം.പിയുടെ ജന്മദിനാഘോഷം കേക്ക്‌ മുറിച്ച്‌ ആഘോഷിച്ചു.
ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക