Image

രാജേഷ്‌ കുട്ടിയെ മിഷിഗണ്‍ സ്റ്റേറ്റ്‌ പ്രശംസാപത്രവും, കാന്റന്‍ സിറ്റി അവാര്‍ഡും നല്‍കി ആദരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2012
രാജേഷ്‌ കുട്ടിയെ മിഷിഗണ്‍ സ്റ്റേറ്റ്‌ പ്രശംസാപത്രവും, കാന്റന്‍ സിറ്റി അവാര്‍ഡും നല്‍കി ആദരിച്ചു
ഡിട്രോയിറ്റ്‌: സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആയിരങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മലയാളിയായ രാജേഷ്‌ കുട്ടിയെ മിഷിഗണ്‍ സ്റ്റേറ്റ്‌ പ്രശംസാപത്രവും, കാന്റന്‍ സിറ്റി പ്രത്യേക അവാര്‍ഡും നല്‍കി ആദരിച്ചു.

തൊഴിലില്ലായ്‌മയും, ദാരിദ്ര്യവും. രോഗങ്ങളും കൊണ്ട്‌ ദുരിതം അനുഭവിക്കുന്ന മെട്രോ ഡിട്രോയിറ്റ്‌ മേഖലയിലെ ആയിരക്കണക്കിന്‌ അശരണര്‍ക്ക്‌ ഭക്ഷണങ്ങളും, വസ്‌ത്രങ്ങളും, ഔഷധങ്ങളും നല്‍കി സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന രാജേഷ്‌ കുട്ടിയുടെ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്ന്‌ കണ്ടെത്തിയ കാന്റന്‍ സിറ്റി മേയര്‍ ഈ ബഹുമതി നല്‍കുന്നതിലൂടെ മറ്റുള്ളവര്‍ക്ക്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനുള്ള പ്രേരണ ലഭിക്കുമെന്നും, സഹജീവികളുടെ കഷ്‌ടപ്പാടില്‍ സഹതപിക്കാനുള്ള പ്രചോദനം യുവജനങ്ങളിലുണ്ടാകുമെന്നും തന്റെ ആശംസാപത്രികയിലൂടെ വ്യക്തമാക്കുകയുണ്ടായി.

ഓക്‌ലാന്റ്‌ കൗണ്ടിയിലുള്ള എഴുനൂറില്‍പ്പരം ഭവന രഹിതര്‍ക്ക്‌ ഭക്ഷണം പാകം ചെയ്‌തു നല്‍കാന്‍ സഹായിക്കുക, സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുക, മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയിലകപ്പെട്ടവര്‍ക്കായി കൗണ്‍സിലിംഗും, ധ്യാനപരിശീലനവും സംഘടിപ്പിക്കുക, ഗാര്‍ഹിക പീഡനങ്ങള്‍ക്ക്‌ വിധേയരായവര്‍ക്കായി നിയമ സഹായം നല്‍കുക തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളില്‍ രാജേഷ്‌ കുട്ടിയോടൊപ്പം ഭാര്യ ശ്രീകലയും സജീവമായി പങ്കെടുക്കുന്നു.

ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാന്‍ കൂടിയായ ഇദ്ദേഹം കെ.എച്ച്‌.എന്‍.എ, മിലന്‍, ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌ തുടങ്ങിയ മലയാളി കൂട്ടായ്‌മകളിലും സജീവ സാന്നിധ്യമാണ്‌. സുരേന്ദ്രന്‍ നായര്‍ (248 525 2351) അറിയിച്ചതാണിത്‌.
രാജേഷ്‌ കുട്ടിയെ മിഷിഗണ്‍ സ്റ്റേറ്റ്‌ പ്രശംസാപത്രവും, കാന്റന്‍ സിറ്റി അവാര്‍ഡും നല്‍കി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക