Image

നാലാമത്‌ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2012
നാലാമത്‌ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ വേ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലും കേരളാ സെന്ററിന്റേയും, കൈരളി ടിവിയുടെയും സഹകരണത്തിലും 2009-ല്‍ ആരംഭിച്ച അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ ഈവര്‍ഷവും നല്‍കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ഫിലിപ്പ്‌ മഠത്തില്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

മലയാളക്കരയില്‍ നിന്നും ഏഴാം കടലിനക്കരെ നോര്‍ത്ത്‌ അമേരിക്കയില്‍ കുടിയേറിയ മലയാളി കര്‍ഷക കുടുംബങ്ങള്‍ക്ക്‌ തങ്ങളുടെ കര്‍ഷക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം മലയാളികളില്‍ വ്യായാമത്തെ കുറിച്ചും, വിനോദത്തെ കുറിച്ചും ബോധവത്‌കരിക്കുന്നതിനും വേണ്ടിയാണ്‌ കര്‍ഷകശ്രീ അവാര്‍ഡ്‌ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടുവന്നിരിക്കുന്നത്‌. ഇതിന്റെ ആദ്യപടിയായി തങ്ങളുടെ ഭവന പരിസരത്ത്‌ ഒരു പച്ചക്കറി തോട്ടം നിര്‍മ്മിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ മുഖ്യമായി ലക്ഷ്യമിട്ടിരിക്കുന്നത്‌.

കര്‍ഷശ്രീയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക്‌ വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫി സമ്മാനിക്കും. കൂടാതെ ആരോഗ്യവും സൗന്ദര്യവുമുള്ള തോട്ടം, മണ്ണൊരുക്കം, കമ്പോസ്റ്റ്‌, ഇനങ്ങള്‍ തുടങ്ങി വിവിധ കാറ്റഗറിയിലുള്ള പത്തിലധികം സമ്മാനങ്ങളും നല്‍കും.

ഈ മത്സരത്തില്‍ പങ്കെടുത്ത്‌ ഈ ഉദ്യമത്തെ വിജയിപ്പിക്കുവാന്‍ ഏവരുടേയും സഹകരണം സംഘാടര്‍ അഭ്യര്‍ത്ഥിക്കുന്നു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ തോട്ടത്തിന്റെ ഫോട്ടോയും, തോട്ടത്തിലുള്ള പച്ചക്കറികളുടെ കൂടുതല്‍ വിവരങ്ങളും ഉള്‍പ്പടെയുള്ള അപേക്ഷകള്‍ ഓഗസ്റ്റ്‌ 31-നകം സംഘാടകരെ ഏല്‍പിക്കേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ മഠത്തില്‍ (917 459 7819), തമ്പി തലപ്പള്ളില്‍ (516 551 9868), ജോസ്‌ കാടാപുറം (914 954 9586), കുഞ്ഞ്‌ മാലിയില്‍ (516 503 8082), ജയിംസ്‌ മാത്യു (718 344 0846), സഖറിയാ കരുവേലി (516 286 6266). ഇമെയില്‍: madathil1@ail.com
നാലാമത്‌ അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക