Image

ജോൺ. സി.തോമസ് (കുഞ്ഞുമോൻ- 74) ഹൂസ്റ്റണിൽ അന്തരിച്ചു

ജീമോൻ റാന്നി Published on 01 September, 2020
ജോൺ. സി.തോമസ് (കുഞ്ഞുമോൻ- 74) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ ∙ റാന്നി ചൂരക്കാട്ട് ( തിരുവനന്തപുരം കഴക്കൂട്ടം അശ്വതി ഗാർഡൻസ്) ജോൺ. സി.തോമസ് (കുഞ്ഞുമോൻ- 74) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ ചിന്നമ്മ ജോൺ കൊല്ലം മുഖത്തല പനങ്ങോട്ട് കുടുംബാംഗമാണ്.  ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം ഹൂസ്റ്റണിൽ ടെക്സാസ് ഇൻസ്ട്രുമെന്റസ്, യുടിഎംബി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. 
മക്കൾ: തോമസ് ജോൺ (ജെയ്സൺ-ഹൂസ്റ്റൺ), ജോയ്‌സ് ജോൺ മേജർ (ഹംഗറി). മരുമക്കൾ : മഞ്ജു വർഗീസ് ജോൺ (ഹൂസ്റ്റൺ) തമാസ് മേജർ (ഹംഗറി). കൊച്ചുമക്കൾ : ഐശയാ, സിൽവിയ, സ്റ്റെല്ല .
സഹോദരങ്ങൾ : കുഞ്ഞമ്മ മാത്യു (ന്യൂയോർക്ക്), പെണ്ണമ്മ ജോർജ്, ചിന്നമ്മ,പരേതരായ തങ്കമ്മ, ഫിലിപ്പ് തോമസ്.   
ഭാര്യാസഹോദരങ്ങൾ: തര്യൻ ലൂക്കോസ് (അറ്റ്ലാന്റ), ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ) സാബു ലൂക്കോസ് (ഹൂസ്റ്റൺ) ഷാജി ലൂക്കോസ് (ബോസ്റ്റൺ) സജി വർഗീസ് (ബോസ്റ്റൺ ) . പൊതുദർശനവും സംസ്കാര ശുശ്രൂഷയും: സെപ്തംബർ 4 ന് വെള്ളിയാഴ്ച രാവിലെ  8.15 മുതൽ  10.45  വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810,Almeda Genoa Road, Houston,TX, 77048) ശുശ്രൂഷകൾക്കുശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N Main St,Pearland TX 77581) സംസ്കരിക്കുന്നതുമാണ്.ശുശ്രൂഷകളുടെ തത്സമയസംപ്രേഷണം youtube.com/gtvglobal ൽ ഉണ്ടായിരിക്കുന്നതാണ്.   വിവരങ്ങൾക്ക്: ഡേവിഡ് ലൂക്കോസ് - 713 301 8683  
Join WhatsApp News
George Puthenkurish 2020-09-01 14:27:58
Our dead are never dead to us, until we have forgotten them. George Eliot RIP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക