Image

അറ്റ്‌ലാന്റായിലെ ഓണാഘോഷം വ്യത്യസ്ഥമായി

ജോയിച്ചന്‍ കരിക്കാടന്‍ Published on 31 August, 2020
അറ്റ്‌ലാന്റായിലെ ഓണാഘോഷം വ്യത്യസ്ഥമായി
അറ്റ്‌ലാന്റ: കോവിഡ് 19 പകര്‍ച്ചവ്യാധിമൂലം ലോകം എമ്പാടുമുള്ള മലയാളി സമൂഹം ഈ വര്‍ഷത്തെ ഓണാഘോഷം വെട്ടിച്ചുരുക്കുമ്പോള്‍, വ്യത്യസ്തമായ നിലപാടുകളുമായി എന്നും മുന്നില്‍നില്‍ക്കുന്ന ''അമ്മ' ഈ വര്‍ഷത്തെ ഓണാഘോഷം തമിഴ്നാട്ടിലെ ചെങ്കോട്ടയിലുള്ള 'അന്‍പ് ഇല്ലം' എന്ന സ്ഥാപനത്തിലെ ആരോരും ഇല്ലാത്ത അന്തേവാസികളോടപ്പം ആഘോഷിച്ചു. വിപുലമായ തരത്തിലുള്ള ഓണസദ്യ ഒരുക്കി, ഈ തിരുവോണം അന്‍പ് ഇല്ലത്തിലെ സഹോദരങ്ങള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുൻ തൂക്കം  നല്‍കി, ജനഹൃദയങ്ങളില്‍ എന്നും തനതായ മുദ്ര പതിപ്പിച്ച അറ്റ്‌ലാന്റാ മെട്രോ മലയാളീ അസോസിയേഷന്റെ സാരഥികളുടെ ആത്മാര്‍ത്ഥമായ സേവനം പ്രശസനീയം തന്നെ.

അമ്മയുടെ മുന്‍ പ്രസിഡന്റ്മാരായ മാത്യൂസ് വര്‍ഗീസ്, ഷാജു മാത്യു എന്നിവരുടെ നേതൃത്വത്തില്‍, അമ്മയുടെ ട്രഷറര്‍ ജെയിംസ് കല്ലറക്കാനി, ചെക്ക് അംബു ഇല്ലം പ്രതിനിധിയായ ടോമി കൂട്ടകൈതക്ക്കൈമാറി.

അമ്മയുടെ സാരഥികള്‍ എല്ലാവരും ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. ഇതിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ട്രഷറര്‍ ജെയിംസ് കല്ലറകാനിയെയും, ടോമി കൂട്ടകൈതയെയും പ്രസിഡണ്ട് ഡൊമിനിക് ചാക്കോനാല്‍ നന്ദിയും അനുമോദനവും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക