Image

ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ ചെണ്ടമേള മത്സരം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 June, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ ചെണ്ടമേള മത്സരം
ഹൂസ്റ്റണ്‍: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ ചെണ്ടമേളക്കാര്‍ക്ക്‌ തങ്ങളുടെ കഴിവ്‌ തെളിയിക്കാന്‍ അവസരമൊരുങ്ങുന്നു.

ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ചെണ്ടമേള മത്സരം സംഘടിപ്പിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, കണ്‍വന്‍ഷന്‍ മാനേജര്‍ തോമസ്‌ മാത്യു എന്നിവര്‍ അറിയിച്ചു.

ചെണ്ടമേള മത്സരത്തിന്റെ ചെയര്‍മാനായി ആറന്മുള ഗോപാലകൃഷ്‌ണന്‍ നായരെ ചുമതലെപ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ ജൂണ്‍ 23-നു മുന്‍പ്‌ ബന്ധപ്പെടുക - ആറന്മുള ഗോപാലകൃഷ്‌ണന്‍: ഫോണ്‍ 713 724 0704, ഇ-മെയില്‍  rnmulag@aol.com
ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ ചെണ്ടമേള മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക