Image

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി `വസന്തോത്സവം' വാഷിംഗ്‌ടണില്‍ അരങ്ങേറി

ഡോ. മുരളീ രാജന്‍ Published on 04 June, 2012
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി `വസന്തോത്സവം' വാഷിംഗ്‌ടണില്‍ അരങ്ങേറി
വാഷിംഗ്‌ടണ്‍ ഡിസി: വാഷിംഗ്‌ടണില്‍ `സമ്മര്‍ ഡ്രീംസ്‌ 2012' എന്ന പേരില്‍ കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വസന്തോത്സവം അരങ്ങേറി. ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ പങ്കെടുത്ത ഈ പരിപാടിയില്‍ എണ്ണൂറിലേറെ മലയാളികള്‍ പ്രേക്ഷകരായി എത്തിയിരുന്നു.

സമൂഹ ഗാനങ്ങളും, സമൂഹ നൃത്തവും മുഖ്യമായി അവതരിപ്പിച്ച ഈ പരിപാടി ഇന്ത്യന്‍ സിനിമയിലെ മണ്‍മറഞ്ഞ കലാകാരന്മാരുടെ ഓര്‍മ്മയ്‌ക്കായി സമര്‍പ്പിക്കുകയായിരുന്നു.

പരിപാടികള്‍ `ഫ്‌ളാഷ്‌ മോബ്‌' അവതരണത്തോടുകൂടി രാത്രി 10 മണിക്ക്‌ അവസാനിച്ചു. കേരള കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി ബിനോയ്‌ ശങ്കരത്ത്‌ നന്ദി പറഞ്ഞു.
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി `വസന്തോത്സവം' വാഷിംഗ്‌ടണില്‍ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക