Image

ഇ മലയാളിയിൽ ഓണപ്പൂക്കളം (കീർത്തന നമ്പ്യാർ)

Published on 31 August, 2020
ഇ മലയാളിയിൽ ഓണപ്പൂക്കളം (കീർത്തന നമ്പ്യാർ)
മാവേലി നാട്ടിൽ നിന്നും അമേരിക്കയിലുള്ള ഇ-മലയാളിയുടെ പൂവ്വിടൽ ആഘോഷങ്ങളിൽ പങ്കുചേരാൻ  സന്തോഷമുണ്ട്.  മുഖാവരണങ്ങളും, സാമൂഹ്യഅകലവും ആജ്ഞാപിച്ചുകൊണ്ട് കൊറോണ ചുറ്റിലും ഉണ്ടെങ്കിലും മലയാളികൾക്ക് അവരുടെ മാവേലി മന്നനെ സ്വാഗതം ചെയ്യാതിരിക്കാൻ നിവൃത്തിയില്ല. പൂക്കളും, പൂത്തുമ്പികളും, ചന്നം പിന്നം പെയ്യുന്ന മഴയും, ഓണപ്പാട്ടുകൾ പാടുന്ന മന്ദാനിലനും, ഇവിടെ മലയാളനാട്ടിൽ  പുളകം കൊള്ളുമ്പോൾ ഇത്തിരി നേരത്തേക്ക് കൊറോണയെ ഞങ്ങൾ വിസ്മരിക്കുന്നു.  ഓർമ്മകൾക്ക് അപ്പുറത്തേക്ക് മനസ്സ് പറക്കുന്ന  സന്തോഷ ത്തിന്റെ ഈ നിമിഷങ്ങളിൽ ഇ-മലയാളിയുടെ എല്ലാ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്ക്  ഓണാശംസകൾ. ഇക്കരെ നിന്നും അക്കരേക്ക് ആഹ്ളാദത്തിന്റെ പൂക്കളാൽ തീർത്ത ഈ ഓണാപൂക്കളം അയക്കുന്നു. 

എല്ലാവർക്കും  ഹൃദയംഗമമായ ഓണാശംസകൾ. ഇങ്ങനെ ഒരു പൂക്കള സജ്ജീകരണത്തിനു അവസരം നൽകിയ ഇ- മലയാളിക്ക് നന്ദി.

സ്നേഹത്തോടെ
കീർത്തന നമ്പ്യാർ
B.Tech  വിദ്യാർത്ഥിനി
ഇ മലയാളിയിൽ ഓണപ്പൂക്കളം (കീർത്തന നമ്പ്യാർ)ഇ മലയാളിയിൽ ഓണപ്പൂക്കളം (കീർത്തന നമ്പ്യാർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക