Image

ലാനാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഡിട്രോയിറ്റില്‍ നടത്തും

ജോയിച്ചന്‍ പുതുക്കുളം Published on 03 June, 2012
ലാനാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഡിട്രോയിറ്റില്‍ നടത്തും
ഷിക്കാഗോ: ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ 2012-ലെ മേഖലാ സമ്മേളനം ഒക്‌ടോബര്‍ 12,13 തീയതികളില്‍ ഡിട്രോയിറ്റില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍, സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ അറിയിച്ചു. 2012 ഒക്‌ടോബര്‍ 12-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചുമുതല്‍ 13-ന്‌ ശനിയാഴ്‌ച വൈകിട്ടുവരെ ഫാമിംഗ്‌ടണ്‍ ഹില്‍സിലെ കലാക്ഷേത്ര ഓഡിറ്റോറിയത്തിലാണ്‌ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. മിഷിഗണ്‍ ലിറ്ററി അസോസിയേഷന്‍ (മിലന്‍) സമ്മേളനത്തിന്‌ ആതിഥ്യമരുളും.

കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിലേക്കായി മിലന്‍ പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ ചെയര്‍മാനായി 51 അംഗ കണ്‍വെന്‍ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചു. തോമസ്‌ കര്‍ത്തനാള്‍ (കോ-ചെയര്‍മാന്‍), ജയിംസ്‌ ചാക്കോ (ജനറല്‍ കണ്‍വീനര്‍), ജയിംസ്‌ കുരീക്കാട്ടില്‍ (കണ്‍വീനര്‍), അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (ലാന ജോയിന്റ്‌ സെക്രട്ടറി) എന്നിവരായിരിക്കും മറ്റ്‌ ഭാരവാഹികള്‍.

രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകളും കാവ്യസന്ധ്യയും ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതാണ്‌.

ലാനയുടെ പരിഷ്‌കരിച്ച വെബ്‌സൈറ്റ്‌:
www.lanainc.org പ്രവര്‍ത്തനസജ്ജമായതായി പ്രസിഡന്റ്‌ അറിയിച്ചു. അംഗങ്ങളുടെ സാഹിത്യസൃഷ്‌ടികളും സംഘടനാ വാര്‍ത്തകളും ഉള്‍പ്പെടുത്തി വിപുലീകരിച്ച വെബ്‌സൈറ്റില്‍ സ്വന്തം കൃതികള്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റുമായി ബന്ധപ്പെടേണ്ടതാണ്‌. എഴുത്തുകാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മാനിച്ച്‌ കാലോചിതമായി വെബ്‌സൈറ്റ്‌ പരിഷ്‌കരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വാസുദേവ്‌ പുളിക്കല്‍ (516 749 1939), ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോസ്‌ ഓച്ചാലില്‍ (469 363 5642).
ലാനാ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഡിട്രോയിറ്റില്‍ നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക