Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം: ഓണാശംസകൾ

(പി ഡി ജോർജ് നടവയൽ) Published on 31 August, 2020
ട്രൈസ്റ്റേറ്റ് കേരളാ ഫോറം: ഓണാശംസകൾ
ഫിലഡൽഫിയ: "സാഹോദര്യം പൂക്കളമിടുന്ന തിരുവോണാശംസകൾ നേരുന്നു. കോവിഡ് മഹാമാരി മാനവരാശിയെ ദുരിതത്തിലാഴ്ത്തിയ അരക്കില്ലങ്ങളുടെ അരക്കൊല്ലം പിന്നിടുകയാണ് നാം. വിപരീതാനുഭവങ്ങളുടെ ചാരക്കൂനയിൽ നിന്ന്  ഫീനിക്സ്  പക്ഷിയെപ്പോലെ പുതിയ ഊർജ്ജവുമായ് ഐശ്വര്യപ്പുലരികളെ പൂവിളികളോടെ വരവേല്ക്കാനാവും എന്ന പ്രതീക്ഷ നമ്മെ നയിക്കട്ടേ,  ട്രൈസ്റ്റേറ്റ് കേരളാ ഫോറം എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു.

2020 വർഷത്തെ ഓണാഘോഷം അതുജ്ജ്വലമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് ചേർത്ത് ഓപ്പൺ എയർ സൗകര്യങ്ങളിൽ അഖില അമേരിക്കാ ഓണാഘോഷം എന്ന നിലയിൽ ഹെലികോപ്റ്റർ പ്രകടനങ്ങളോടെയും കണ്ണഞ്ചിപ്പിക്കുന്ന മേളകളോടെയും ഹൃദയഹാരിയാകുന്ന കലാവിരുന്നോടെയും ഓഗസ്റ്റ് 15ന് നടത്തുവാൻ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ആസൂത്രണം ചെയ്തിരുന്നു.

 കോറോണാ വ്യാധി തടസ്സമായി. അടുത്ത വർഷം ഓണാഘോഷങ്ങൾ നടത്താനാവുമെന്ന്  കരുതുന്നു ". ഇരുപതു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സൗഹൃദവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, സെക്രട്ടറി സാജൻ വർഗീസ്, ട്രഷറാർ രാജൻ സാമുവേൽ, ഓണാഘോഷ ചെയർമാൻ വിൻസൻ്റ്  ഇമ്മാനുവേൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക