Image

മലയാളമേ . ബിന്ദു ടിജി രചിച്ച  ലളിതഗാനം; പാടിയത്  പിന്നണി ഗായിക ചിത്ര അരുൺ (ഓൺലൈൻ സാഹിത്യാവിഷ്കാരം)

Published on 31 August, 2020
മലയാളമേ . ബിന്ദു ടിജി രചിച്ച  ലളിതഗാനം; പാടിയത്  പിന്നണി ഗായിക ചിത്ര അരുൺ (ഓൺലൈൻ സാഹിത്യാവിഷ്കാരം)

മലയാളമേ … എൻ  മധുര തേൻ  വാണി യേ… 

 ഹരിത  വർണ്ണ    കഞ്ചുകം     

                    

മൃദുല  മാന്ത്രിക  നടന ലാസ്യം 

ഹസിത മോഹന  വദനാംബുജം 

അലിവെഴുതിയ നീല  മിഴികളും 

ചേർന്നഴകിലൊഴുകുമൊരു  

തരുണി  യാണെന്നരുമ  മലയാളം 

 കലയുടെ  കൊഞ്ചൽ  നാണിച്ചു  വിടരും  

നിളയുടെ  നുണക്കുഴി  കവിളുകളും 

പതിഞ്ഞ  താളത്തിൽ  പദം പാടി  

കഥയാടും  കമല  കോമള  വേഷങ്ങളും  

നെഞ്ചിൽ  ധനുമാസ  കുളിരും  

വേണിയിൽ  ദശ  പുഷ്‌പ ഹാരവും ചൂടി  

 അഴകായ്  … നിറവായ് … നിനവായൊഴുകുമൊരു 

തരുണി  യാണെന്നരുമ മലയാളം . 

 മലയാളമേ … മധുര തേൻ  വാണി യേ… 

മലയാളമേ ....മധുര തേൻ  വാണി യേ…
 
 
മലയാളമേ . ബിന്ദു ടിജി രചിച്ച  ലളിതഗാനം; പാടിയത്  പിന്നണി ഗായിക ചിത്ര അരുൺ (ഓൺലൈൻ സാഹിത്യാവിഷ്കാരം)
Join WhatsApp News
Jyothylakshmy Nambiar 2020-08-31 08:02:16
വളരെ നല്ല ഗാനം. മനോഹരമായ ആലാപനം
കേരളമേ 2020-08-31 12:42:03
‘മലയാളമേ’ എന്നതിനു പകരം ‘കേരളമേ’ എന്നാണ് കവിതയിൽ അനുയോജ്യം.
വിദ്യാധരൻ 2020-08-31 14:31:24
ബിന്ദു ടി. ജി യുടെ കവിത വായിച്ചപ്പോൾ മനസ്സിലേക്ക് കടന്നു വന്നത്, ചങ്ങമ്പുഴയുടെ, "കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി അഴകൊരുടാലാര്‍ന്ന പോലങ്ങനെ മിന്നി മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമമുന്നില്‍ നിന്നു നീ മലയാളക്കവിതേ" കാവ്യ നർത്തകി എന്ന മലയാള കവിതയാണ് . മലയാളത്തിന് പകരം കേരളം എഴുതിയാലും, കേരളത്തിന് പകരം മലായാളം എഴുതിയാലും രണ്ടും ഉൾബോധം നഷ്ടപ്പെട്ട മലയാളികളാൽ, നിഷ്കരുണം ചവുട്ടി മെതിക്കപ്പെടുകയാണ്. മരങ്ങൾ വെട്ടിയും, മണല് മാന്തിയും, മല ഇടിച്ചു നിരപ്പാക്കിയും , മാലിന്യങ്ങൾ കൈരളിയുടെ മോന്തക്ക് വലിച്ചെറിഞ്ഞും കേരളത്തെ വികൃതമാക്കുമ്പോൾ, ഇംഗ്ളീഷുകാരിയുമായി പരസംഗം നടത്തി മലയാള ഭാഷക്ക് മംഗ്ളീഷ് എന്ന ഒരസുര വിത്ത് പിറന്നിരിക്കുന്നു .പക്ഷേ കേരളത്തെ രക്ഷിക്കാം എന്ന മോഹത്തോടെ നിരന്തരം ശ്രമിക്കുന്ന പരിസ്ഥിതി സംരക്ഷകരും, മലയാളഭാഷയുടെ ചാരിത്ര്യം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങളെപ്പോലെയുള്ള കവയിത്രികളും കവികളും, എന്ന് പുനർജനിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളഭാഷയ്ക്കും മലയാളനാടിനും തീരത്തെത്താൻ ശ്രമിക്കുന്ന നാവികന് വിളക്കുമാടം പോലെയാണ് . അഭിനന്ദനങ്ങൾ -വിദ്യാധരൻ
Bindu Tiji 2020-08-31 22:03:31
Thank you all for listening to the song
എം.പി ഷീല 2020-09-01 23:26:03
ലളിതം മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക