Image

തുയിലുണരൂ തുയിലുണരൂ തുമ്പികളേ ( ഗാനങ്ങൾ വരകളിലൂടെ -12: ദേവി)

Published on 30 August, 2020
തുയിലുണരൂ തുയിലുണരൂ തുമ്പികളേ ( ഗാനങ്ങൾ വരകളിലൂടെ -12: ദേവി)
തിരുവോണ സങ്കല്പങ്ങളെയെല്ലാം രോമാഞ്ചിതമാക്കിയുണർത്തുന്ന മധുരഗാനമഞ്ജരി
ദക്ഷിണാമൂര്‍ത്തി  സംഗീതംനല്‍കി യേശുദാസ്  ആലപിച്ച  ലളിതഗാനം  വരയ്ക്കു വിഷയമായപ്പോള്‍ .

തുയിലുണരൂ തുയിലുണരൂ തുമ്പികളേ
തുമ്പപ്പൂങ്കാട്ടിലെ വീണകളേ
തിരുവോണപ്പുലരി വന്നൂ
തൃക്കാക്കര നട തുറന്നു
കുരവയിട്ടു പാടി വരൂ കുരുവികളേ
കുരവയിട്ടു പാടി വരൂ കുരുവികളേ
 (തുയിലുണരൂ..)
മുക്കുറ്റിപ്പൂ വിരിഞ്ഞൂ
മൂന്നു കോടി പൂ വിരിഞ്ഞു
തെച്ചിപ്പൂങ്കാവുകൾ തറ്റുടുത്തു
പൂനുള്ളാൻ തുമ്പി തുള്ളാൻ
പൂവിളി കേട്ടൂഞ്ഞാലാടാൻ
പുതിയ ഭാവധാരകളേ തുയിലുണരൂ
(തുയിലുണരൂ..)
മലയാള പെൺകൊടി തൻ
മണവാളനിന്നു വരും
മാവേലിത്തമ്പുരാന്റെ തേരു വരും
മധു ഗാന മഞ്ജരികൾ
മലർ മാരികൾ ചൊരിയുമ്പോൾ
മമ മാനസ ഗീതികളേ തുയിലുണരൂ
(തുയിലുണരൂ)


Join WhatsApp News
Bharathan 2020-09-01 09:09:50
മലയാളത്തിൽ നേരിട്ടു എഴുതാൻ കഴിയുന്നത് സന്തോഷം തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക