Image

ഇടയശബ്ദം: യൗസേബിയൂസ്‌ തിരുമേനിയുമായുള്ള അഭിമുഖം ശാലോം ടി.വിയില്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 04 June, 2012
ഇടയശബ്ദം: യൗസേബിയൂസ്‌ തിരുമേനിയുമായുള്ള അഭിമുഖം ശാലോം ടി.വിയില്‍
ഫിലഡല്‍ഫിയ: വടക്കേ അമേരിക്കയിലെ സീറോമലങ്കര എക്‌സാര്‍ക്കേറ്റ്‌ അദ്ധ്യക്ഷനും, ശാലോം മീഡിയാ യു. എസ്‌. എ യുടെ രക്ഷാധികാരിയുമായ തോമസ്‌ മാര്‍ യൗസേബിയൂസ്‌ തിരുമേനിയുമായി സണ്‍ഡേശാലോം ജനറല്‍ ഏഡിറ്റര്‍ റവ. ഫാ. റോയി പാലാട്ടി സി. എം. ഐ. നടത്തിയ അഭിമുഖം
ശാലോം ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നു.

ഇടയശബ്ദം എന്ന പരമ്പരയില്‍ ജൂണ്‍ 8 വെള്ളിയാഴ്‌ച്ച ന}യോര്‍ക്ക്‌ സമയം വൈകിട്ട്‌ ഒമ്പതരയ്‌ക്കു ഈ അഭിമുഖം ശാലോം ടി.വിയില്‍ (ചാനല്‍ 754) കാണാം. ഇന്‍ഡ്യയില്‍ അതേദിവസം അതേസമയം തന്നെ ഇതു പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുന:സംപ്രേഷണം അമേരിക്കയിലും, ഇന്‍ഡ്യയിലും ജൂണ്‍ 10 ഞായറാഴ്‌ച്ച ഉച്ചയ്‌ക്കു പന്ത്രണ്ടു മണിക്കുണ്ടായിരിക്കും.

തിരുവല്ല മൈലപ്ര നായ്‌ക്കംപറമ്പില്‍ എന്‍. ടി. വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകനായി 1961 ല്‍ ജനിച്ച മാര്‍ യൗസേബിയൂസ്‌ 1986 ഡിസംബര്‍ 29 നു മാതൃഇടവകയായ മൈലപ്ര തിരുഹൃദയ സീറോമലങ്കരപള്ളിയില്‍വച്ച്‌ അഭിവന്ദ്യ ബനഡിക്ട്‌ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. കടശനാട്‌, പൂഴിക്കാട്‌, പന്തളം, കൂറമ്പാല എന്നിവിടങ്ങളിലെ സീറോമലങ്കര പള്ളികളില്‍ വികാരിയായും, തിരുവനന്തപുരം സെ. മേരീസ്‌ മലങ്കര സെമിനാരിയില്‍ വിസിറ്റിംഗ്‌ ലക്‌ചററായും സേവനമനുഷ്ടിച്ചു. 1989 ല്‍ അതേ സെമിനാരിയില്‍ റസിഡന്റ്‌ ലക്‌ചററായ അദ്ദേഹം പുത്തങ്കാവുവിള, തൂങ്ങാമ്പാറ, പൂണാവൂര്‍, കാട്ടുവിള, ബാര്‍ട്ടന്‍ ഹില്‍ എന്നീ ഇടവകകളില്‍ അസിസ്റ്റന്റ്‌ പാസ്റ്ററായും സേവനം ചെയ്‌തു.

ഉപരിപഠനാര്‍ത്ഥം റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന്‌ 1999 ല്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റു നേടി. സെമിനാരിയില്‍ അദ്ധ്യാപകനായി തിരിച്ചെത്തിയ മാര്‍ യൗസേബിയൂസ്‌ ഫിലോസഫിയുടെയും, ഇംഗ്ലീഷിന്റെയും പ്രൊഫസറായി നിയമിതനായി. 2000 മുതല്‍ 2007 വരെ ഫിലോസഫിവകുപ്പിന്റെ ഡീനായി പ്രവര്‍ത്തിച്ച അതേകാലയളവില്‍ കേരളത്തിലും, വെളിയിലും വിവിധ സെമിനാരികളില്‍ വിസ്റ്റിംഗ്‌ പ്രൊഫസറായും സേവനം ചെയ്‌തു. സെമിനാരിയില്‍ പ്രൊഫസറായിരിക്കേതന്നെ പല പള്ളികളിലും അസിസ്റ്റന്റ്‌ പാസ്റ്ററായും, അതിരൂപതാ പ്രിസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി രണ്ടു തവണയും അജപാലനദൗത്യം നിര്‍വഹിച്ചിട്ടുണ്ട്‌. 1998 ല്‍ റോമില്‍ നടന്ന ഏഷ്യന്‍ ബിഷപ്‌സ്‌ സിനഡില്‍ അദ്ദേഹം പങ്കെടുത്തു.

2010 ല്‍ വടക്കേ അമേരിക്കയില്‍ പുതിയതായി രൂപീകരിച്ച മലങ്കര എക്‌സാര്‍ക്കേറ്റിന്റെ അദ്ധ്യക്ഷനായി മാര്‍ യൗസേബിയൂസിനെ പരിശുദ്ധ പിതാവു നിയമിച്ചു. 2010 സെപ്‌റ്റംബര്‍ 21 നു തിരുവനന്തപുരം സെ. മേരീസ്‌ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ സീറോമലങ്കരസഭയുടെ മേജര്‍ ആര്‍ച്‌ബിഷപ്പ്‌ അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ്‌ ക്ലീമീസ്‌ തിരുമേനി അദ്ദേഹത്തെ ബിഷപ്പായി വാഴ്‌ത്തി. ഒക്ടോബര്‍ 3 -ന്‌ ന്യൂയോര്‍ക്കില്‍ നടന്ന ശുശ്രൂഷയില്‍ മാര്‍ യൗസേബിയൂസ്‌ മലങ്കര എക്‌സാര്‍ക്കേറ്റിന്റെ ആദ്യത്തെ ബിഷപ്പായി സ്ഥാനാരോഹണം ചെയ്‌തു.
ഇടയശബ്ദം: യൗസേബിയൂസ്‌ തിരുമേനിയുമായുള്ള അഭിമുഖം ശാലോം ടി.വിയില്‍
ഇടയശബ്ദം: യൗസേബിയൂസ്‌ തിരുമേനിയുമായുള്ള അഭിമുഖം ശാലോം ടി.വിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക