Image

നിങ്ങളിലുണ്ടോ ഒരു കൊച്ച് ഗായകനോ ഗായികയോ?  നിങ്ങൾക്ക് വേദിയൊരുക്കുകയാണ് കെ എച്ച് എൻ എ സൂപ്പർ സിംഗേഴ്സ്

Published on 29 August, 2020
നിങ്ങളിലുണ്ടോ ഒരു കൊച്ച് ഗായകനോ ഗായികയോ?  നിങ്ങൾക്ക് വേദിയൊരുക്കുകയാണ് കെ എച്ച് എൻ എ സൂപ്പർ സിംഗേഴ്സ്
 
ഫീനിക്സ് :യേശുദാസിനെയോ എം ജി ശ്രീകുമാറിനെയോ ഉണ്ണി മേനോനേയോ കെ എസ് ചിത്രയേയോ സുജാതയേയോ ഒക്കെപ്പോലെ ലോകമറിയുന്ന ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാകില്ല ,അല്ലേ? അത്രയ്‌ക്കാണ്‌ മനുഷ്യ ഹൃദയങ്ങളിൽ സംഗീതത്തിനുള്ള സ്വാധീനവും പ്രധാന്യവും. പാട്ടിന്റെ വരികളോ സംഗീതമോ ഒന്നും നിശ്ചയമില്ലെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു മൂളിപ്പാട്ടെങ്കിലും മൂളാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല എന്ന് ഉറപ്പ് പറയാൻ കഴിയും. അങ്ങനെയാണെങ്കിൽ ,കുറച്ച് നന്നായി പാടാൻ സരസ്വതീകടാക്ഷം ലഭിച്ചവർക്ക് ഒരു വലിയ സഹൃദയ -ആസ്വാദക സദസ്സിന് മുമ്പിൽ പാടാനുള്ള വേദി ലഭിച്ചാലോ? അതും സംഗീത പ്രതിഭകളുടെ മുമ്പിൽ…അവരുടെ വിലയിരുത്തലുകൾ കൂടി അറിഞ്ഞുകൊണ്ട് സ്വയം മെച്ചപ്പെടുത്താനുള്ള അസുലഭ അവസരവുമായി?
 
വിശ്വസിക്കാനാകുന്നില്ല, അല്ലേ? വിശ്വസിച്ചോളൂ …ധൈര്യമായി വിശ്വസിച്ചോളൂ. ആ അസുലഭാവസരം ഇതാ എത്തിക്കഴിഞ്ഞു. 7 നും 12 നും 13 നും 18 നും ഇടയിൽ പ്രായമുള്ള കൊച്ച് ഗായകർക്ക് പാടാൻ …പാടിത്തെളിയാൻ വേദിയൊരുക്കുകയാണ് അമേരിക്കയിലെ ഫീനിക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക. കെ എച്ച് എൻ എ അവതരിപ്പിക്കുന്ന ഓൺലൈൻ സംഗീത റിയാലിറ്റി ഷോ ആയ “സൂപ്പർ സിംഗേഴ്സ്” പരിപാടിയുടെ സീസൺ-1 ഉദ്‌ഘാടനം ആഗസ്റ്റ് 30 ന് രാവിലെ 9 .30 ന് .
 
അപ്പോൾ നമ്മൾ പരിപാടിയുടെ പേരും ഉദ്‌ഘാടന ദിവസവും സമയവും ഒക്കെ അറിഞ്ഞു. ഇനി ആരൊക്കെയാണ് നമ്മുടെ പരിപാടിയുടെ സെലിബ്രിറ്റി ജഡ്ജസ് എന്ന് അറിയണ്ടേ ? വേണം .ആ സസ്പെൻസ് പൊട്ടിച്ചേക്കാം. മലയാളികളുടെ മനം കവർന്ന നൂറിലേറെ പാട്ടുകളിലൂടെ ശ്രോതാക്കൾക്ക് പ്രിയങ്കരനായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ .ബിജു നാരായണൻ, പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോക്, റിയാലിറ്റി ഷോയിലൂടെ എത്തി ആദ്യം കുടുംബ പ്രേക്ഷകരുടെയും പിന്നീട് മുഴുവൻ സംഗീതാസ്വാദകരുടെയും ഇഷ്ട ഗായികയായി മാറിയ മൃദുല വാര്യർ എന്നിവരാണ് “കെ എച്ച് എൻ എ സൂപ്പർ സിംഗേഴ്സ് സീസൺ-1” ന്റെ വിധികർത്താക്കൾ .
 
മത്സര ക്രമം ,നിബന്ധനകൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക:
 
 

അഞ്ജന പ്രയാഗാ: (636 )293 -1174

സജീവ് മടമ്പത്ത്: (623 )556 -7019

സുജയ നമ്പ്യാർ :(480 )650 -3146

സതീഷ് മടമ്പത്: (248 )633 -3817

സതീഷ് അമ്പാടി : (480 )703 -2000

 

നിങ്ങളിലുണ്ടോ ഒരു കൊച്ച് ഗായകനോ ഗായികയോ?  നിങ്ങൾക്ക് വേദിയൊരുക്കുകയാണ് കെ എച്ച് എൻ എ സൂപ്പർ സിംഗേഴ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക