Image

ബൈഡനു കൂടുതല്‍ പ്രേക്ഷകര്‍; ട്രമ്പിന്റെ പ്രസംഗം വീക്ഷിച്ചവര്‍ കുറഞ്ഞു

Published on 29 August, 2020
ബൈഡനു കൂടുതല്‍ പ്രേക്ഷകര്‍; ട്രമ്പിന്റെ പ്രസംഗം വീക്ഷിച്ചവര്‍ കുറഞ്ഞു

രാഷ്ട്രീയ രംഗത്ത് തുലനം ചെയ്യല്‍ പതിവാണ്്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണം കൊടുംപിരി കൊള്ളുമ്പോള്‍. ആരുടെ പ്രസംഗം കൂടുതല്‍ കാണികള്‍ ഏറ്റെടുത്തു എന്നതുപോലും ചര്‍ച്ചാവിഷയമാകും. അല്ലെങ്കിലും നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ള ട്രംപിനെക്കാള്‍ കൂടുതല്‍ കാണികളെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ എതിരാളി ജോ ബൈഡന്‍ നേടിയെന്നത് വാര്‍ത്താ പ്രാധാന്യമുള്ള കാര്യമാണ്.

റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്റെ പരിസമാപ്തിയില്‍ ട്രംപ് വൈറ്റ് ഹൗസിലിരുന്ന് നടത്തിയ പ്രസംഗത്തിന് 19.9 ദശലക്ഷം കാണികളെ മാത്രം ലഭിച്ചപ്പോള്‍ ജോ ബൈഡന്റെ പ്രസംഗം നേടിയെടുത്തത് 21.7 ദശലക്ഷം കാണികളെയാണെന്നാണ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രംപ് മത്സരിക്കുമ്പോള്‍ 34.1 ദശലക്ഷം കാണികള്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. എത്രപേര്‍ കണ്ടെന്നതിന്റെ യഥാര്‍ത്ഥ കണക്കല്ല ലഭ്യമായിരിക്കുന്നതെങ്കിലും സ്വീകാര്യതയിലെ ഏറ്റക്കുറച്ചിലുകളും ജനവികാരവും ഇപ്രകാരം നിരീക്ഷിക്കാറുണ്ട്.


വനിത പ്രസിഡന്റാകണം; എന്നാല്‍ കമലാ ഹാരിസ് വേണ്ടെന്ന് ട്രമ്പ്

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടൊപ്പം അതൊരിക്കലും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ആയിരിക്കില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയെന്ന് റിപ്പോര്‍ട്ട്.

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സമ്മതിച്ച ശേഷം നടന്ന ക്യാംപെയ്നില്‍ പ്രസംഗിക്കുന്നതിനിടയില്‍ തന്റെ അനുയായികളോടാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരു യോഗ്യതയും കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു. ' ഇവാങ്ക എന്നുള്ള ജനങ്ങളുടെ ആര്‍പ്പുവിളി കേള്‍ക്കുന്നെന്നും അവരെ അതില്‍ കുറ്റംപറയാന്‍ ഒക്കില്ലെന്നുമുള്ള ട്രംപിന്റെ പരാമര്‍ശം വിരല്‍ ചൂണ്ടുന്നത് തന്റെ മകള്‍ക്ക് ആ സ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലേക്കാണ്. കമല ഡമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിക്കുന്നതിന്റെ പ്രഖ്യാപനം വന്ന അന്നുമുതല്‍ ട്രംപ് വാക്കുകള്‍കൊണ്ടവരെ കടന്നാക്രമിക്കുന്നതാണ്. ഇതില്‍ പതറാതെ കമല ഹാരിസും ട്രംപിനുള്ള മറുപടിയുമായി രംഗത്തുവരാറുണ്ട്. ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതുകൊണ്ടൊന്നും കൊറോണ ഇല്ലാതാകില്ല എന്ന് പറഞ്ഞ് കമല ട്രംപിന്റെ ഭരണത്തിലെ വീഴ്ച തുറന്നുകാട്ടിയിരുന്നു.

Join WhatsApp News
ഒ ഞാന്‍ എന്ന ഞാന്‍ 2020-08-30 00:49:09
ആന, നദിയിലെ കുളിയും കഴിഞ്ഞു്, വരികയായിരുന്നു. ഒരു പാലത്തിനടിയിൽ എത്തിയപ്പോൾ, ചെളിയിൽ പുതഞ്ഞ ഒരു പന്നി എതിരെ വരുന്നു! അതു മുരളിക്കൊണ്ടു പ്രകോപിപ്പിക്കാൻ നോക്കിയെങ്കിലും, ആന അതു ഗൗനിക്കാതെ, മറുവശം ചേർന്നു നടന്നു പോയി! പന്നി, അഹങ്കാരത്തോടെ സുഹൃത്തുക്കളോടെല്ലാം പറഞ്ഞു: "ആനയ്ക്ക് എന്നെ പേടിയാണു്!" ഇതു കേട്ടു രോഷം പൂണ്ട മറ്റാനകൾ, ഇ ആനയെ ചോദ്യം ചെയ്തു: "നിങ്ങളെന്തിനാണു്, ആ ചെറുപന്നിയുടെ മുൻപിൽ തോറ്റു കൊടുത്തതു് ?" ഒറ്റയാൻ്റെ മറുപടി ഇതായിരുന്നു: "എനിക്കവനെ ഒരു ചവിട്ടിനു ശരിയാക്കാമായിരുന്നു. പക്ഷെ, കുളി കഴിഞ്ഞു വന്ന ഞാൻ, ചെളിയിൽ കുളിച്ചു നിൽക്കുന്ന അവനെ ചവിട്ടാൻ പോയാൽ, എൻ്റെ ദേഹത്തും ചെളി പറ്റുമായിരുന്നു!" ട്രമ്പ്‌ മലയാളികളെ! നിങ്ങള്‍ വഹിക്കുന്ന ചെളി എന്‍റെ ദേഹത്ത് പറ്റാന്‍ എനിക്ക് ഇഷ്ടം ഇല്ല, അതാണ് ഞാന്‍ നിങളെ വെറുതെ വിടുന്നത്.
ഞാന്‍ എന്ന ഞാന്‍ #2 2020-08-30 00:57:46
വഴിയിൽ കാണുന്ന എല്ലാറ്റിനോടും അങ്കത്തിനു പോകരുതു്! എല്ലാവരുടെയും അഭിപ്രായങ്ങൾക്കു ചെവി കൊടുക്കേണ്ട കാര്യവുമില്ല! എല്ലാ കവലകളിലും നിന്നു നേരമ്പോക്കു പറയുന്നവരും, വാഗ്വാദം നടത്തുന്നവരും, ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്താറില്ല! ഒരാളുടെ നിലവാരം തീരുമാനിക്കുന്നതു്, അയാളുടെ സുഹൃത്തുക്കൾ മാത്രമല്ല, എതിരാളികൾ കൂടിയാണു്. മാന്യനായ പ്രതിയോഗി, മാന്യമായി മത്സരിക്കും. നിലവാരം കുറഞ്ഞവരോ, എതിരാളിയുടെ മാന്യതയേപ്പോലും ചവുട്ടിക്കാഴ്ത്തും! ചെളിയിൽ നിൽക്കുന്നവരുമായി ഒരിക്കലും മത്സരത്തിനു പോകരുതു്. നമ്മുടെ ദേഹത്തു ചെളി പറ്റും എന്നതുകൊണ്ടു മാത്രമല്ല; എതിരാളിക്കു് ചെളി മാത്രമാണിഷ്ടം, എന്നതുകൊണ്ടും കൂടിയാണതു്! - പ്രിയ ട്രംപരെ! നിങ്ങളോട് പ്രതികരിക്കാത്തത് നിങ്ങളെ പേടിച്ചാണ് എന്ന് കരുതി അഹംകാരം വിളംബരുത്. നിങ്ങള്‍ വിഡ്ഢികള്‍ ആയതു ഞങ്ങളുടെ കുഴപ്പം അല്ല. കാര്യങ്ങള്‍ മനസ്സില്‍ ആക്കാനുള്ള കഴിവ് നിങ്ങള്ള്‍ക്ക് പണ്ടേ നഷട്ടപ്പെട്ടു!
Prof. G. F. N Phd 2020-08-30 02:24:28
ഡെമോക്+റാറ്റ്സിനോടൊപ്പം ചുരുങ്ങിയത് 10 മില്യൺ റിപ്പബ്ലിക്കൻസും ബൈഡന്റെ കോമാളിവേഷം കാണാനായി റ്റി വി ഓൺ ചെയ്തു എന്ന് തോന്നുന്നു. ഡെമോക്ക് റാറ്റ്സ് ട്രംപിന്റെ പ്രസംഗം കാണാൻ പോയില്ല. അവര് ചുവരെഴുത്തും കലാപവുമായി കവലകളിൽ കറങ്ങി നടന്നു. ചുരുക്കത്തിൽ ഏതാണ്ട് 11. മില്യൺ റാറ്റ്സ് മാത്രമേ ബൈഡന്റെ പ്രസംഗം കണ്ടുകാണുകയുള്ളൂ. കണക്കു കള്ളം പറയത്തതില്ലല്ലോ.
My family Vote 2020-08-30 09:25:25
I & my husband are veterans. We pledged to protect and defend the Constitution against all enemies foreign and DOMESTIC. There is no expiration date to that oath. My husband is a disabled US Marine Corp Vet. My 2 sons are in the Army. Nothing will stop us from voting Trump OUT ഞാനും എൻ്റെ ഭർത്താവും ഗവര്മെൻ്റെ ജോലിയിൽ നിന്നും റിട്ടയർ ചെയ്ത്. ' ഇ രാജ്യത്തേയും ഭരണ ഘടനയെയും സംരക്ഷിക്കും എന്നും; വിദേശി, സ്വദേശി ആയ നമ്മുടെ ശത്രുക്കൾക്കു എതിരെ പോരാടുമെന്നും പ്രതിജ്ഞ എടുത്തവർ ആണ്. പുറത്തു ഉള്ളതിനേക്കാൾ ശത്രുക്കൾ ഇപ്പോൾ ഉള്ളിൽ ഉണ്ട്. ഞാനും എൻ്റെ കുടുംബവും രാജ്യ സ്നേഹികൾ ആയതിനാൽ ഡെമോക്രാറ്റുകള്ക്കു മാത്രമേ വോട്ട് ചെയ്യൂ.
Protect our Earth 2020-08-30 09:37:01
Climate change is here—and we must act. Our future depends on it. ''കാട്ടുതീ പടരുന്നു. ശക്തമായ ചുഴലിക്കാറ്റുകൾ. അതിശക്തമായ കൊടുങ്കാറ്റുകൾ. ചരിത്രപരമായ ചൂട്. അമേരിക്കയിൽ മാത്രമല്ല ലോക മെമ്പാടും 10-15 ഡിഗ്രി കൂടുതൽ ചൂട് അനുഭവിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇവിടെയുണ്ട്. നമ്മൾ പ്രവർത്തിക്കണം. നമ്മുടെ ഭാവി അതിനെ ആശ്രയിച്ചിരിക്കുന്നു. പരിസര മലിനീകരണത്തിനും കാലാവസ്ഥ മാറ്റങ്ങൾക്കും യാതൊരു പ്രധിവിധിയും ചെയ്യാത്ത റിപ്പപ്ലിക്കൻസിനെ പരാജപ്പെടുത്തുക .[ Prof.Environmental Science]
Please Think 2020-08-30 09:52:24
The Office of the Director of National Intelligence has informed us that it will no longer provide briefings to Members of Congress, including the House and Senate Intelligence committees, on foreign efforts to interfere in our upcoming election..വരാനിരിക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള വിദേശ രാജ്യങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് House , സെനറ്റ് ഇന്റലിജൻസ് കമ്മിറ്റികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾക്ക് മേലിൽ സംക്ഷിപ്ത വിവരങ്ങൾ നൽകില്ലെന്ന് ദേശീയ ഇന്റലിജൻസ് ഡയറക്ടർ ഓഫീസ് അറിയിച്ചു ..ദിവസേന അരാജകത്തം ആണ് രാജ്യത്തു എല്ലായിടത്തും റിപ്പപ്ലിക്കൻസും പോലീസും അഴിച്ചു വിടുന്നത്. തിരഞ്ഞെടുപ്പിന് വെറും രണ്ടു മാസം മാത്രം ഉള്ളപ്പോൾ നിയമങ്ങളെ കാറ്റിൽ പരത്തുന്ന റിപ്പപ്ലിക്ക്നസ്സ് ജയിച്ചാൽ അവർ എന്ത് തോന്യവാസവും കാണിക്കും. ഇത് വളരെ ഭയാനക മായാ അവസ്ഥ ആണ്. നിങ്ങളെ ഒക്കെ ആരാണ് ഷുദ്രം ചെയിതു മയക്കിയത്, നിങ്ങളുടെ ചിന്താ ശക്തി നഷ്ടപ്പെട്ടോ. നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെ ഓർത്തു എങ്കിലും ട്രംപിന് വോട്ട് ചെയ്യരുത്. കർത്താവായ യേശുവിൻ്റെ നാമത്തിൽ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. - ജോൺ സാമുവേൽ
Annamma & Simon,NJ 2020-08-30 10:14:14
ട്രംപിന്റെ "ക്രമസമാധാന" സന്ദേശങ്ങൾ വെറും പ്രഹസനം ആണ്. പ്രകടനക്കാരുടെ ഇടയിൽ വെള്ള തീവ്ര വാദികൾ ചെല്ലുന്നു എന്നിട്ടു അക്രമം തുടങ്ങുന്നു. ഇന്നലെ അറുനൂറിൽ അധികം വാഹനങ്ങളിൽ ആണ് വെള്ള വർണ്ണ വേറിയർ പോർട്ട് ലാൻഡിൽ സമാധാന ജാധകളിലേക്ക് ഇടിച്ചു കയറിയത്. ഇവർ എല്ലാവരും തോക്ക് ധരിച്ചവർ ആണ്. ഇവരെ തടയുവാൻ ട്രമ്പ് ഒന്നും ചെയ്യില്ല. ട്രംപ് ആണ് ഇവർക്ക് പ്രേരണ കൊടുക്കുന്നത്. ട്രംപ് വീണ്ടും ജയിച്ചാൽ ഇവർ എന്ത് ക്രൂരതയും ചെയ്യും. മാധ്യമങ്ങൾ ഇതൊന്നും പുറത്തു വിടുകയില്ല. അവർക്കു എല്ലാം റിപ്പപ്ലിക്കൻ പണം ലഭിക്കുന്നു. ബ്രൗൺ, കറുത്തവർ, ഹിസ്പാനിക്ക് - ഇവരുടെ ജീവൻ അപകടത്തിൽ ആണ് എന്നത് മനസ്സിൽ ആക്കി റിപ്പപ്ലിക്കൻസിനെ തോൽപ്പിക്കുക. റഷ്യൻ രീതിയിൽ ഉള്ള ഭരണം ആണ് അവർ ഉദ്ദേശിക്കുന്നത്. ഇവാങ്ക 2024 ൽ പ്രസിഡണ്ട് ആയി മത്സരിക്കും. തിരഞ്ഞെടുപ്പിൽ റഷ്യ പ്രവേശിച്ചു കഴിഞ്ഞു. ട്രംപ് കാണിക്കുന്ന ചൈന വിരോധം കള്ളം ആണ്. ട്രംപ് ഫാമിലിയും ചൈനയും ആയി വൻ ബിസിനസ്സുകൾ ഉണ്ട്. ഇവർ ചൈനയിൽ നിന്നും വൻ തുക ലോൺ എടുത്തിട്ടുണ്ട്. ചൈനയിൽ നിന്ന് ശവ പെട്ടിയും ഇറക്കുമതി ചെയ്‌യുന്നു. കൊറോണ നിമിത്തം മരിക്കുന്നവർക്ക്. ഇ മഹാമാരിയിൽ നിന്നും ലാഭം ഉണ്ടാക്കുന്നതും ട്രംപ് ഫാമിലി തന്നെ. ട്രംപിന്റെ മുഴുവൻ മുതിർന്ന പ്രചാരണ ഉദ്യോഗസ്ഥരും ഒന്നുകിൽ കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്, മാത്രമല്ല അദ്ദേഹം വ്യക്തിപരമായി ഒന്നിലധികം തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കുകയും ചെയ്തു. വർണ്ണ വേറിയർ വെള്ളക്കാരുടെ തോക്കിനു ഇരയായി ചാവാതെ ഇരിക്കാൻ ഡെമോക്രാറ്റുകളെ വിജയിപ്പിക്കുക.
truth and justice 2020-08-30 13:33:36
No matter what Trump will win Ammamma and Achachns
Mohan Kumar,Edison.NJ 2020-08-30 15:39:04
മേയർ വോട്ട് ചെയ്യുന്നതോ, എൻഡോർസ് ചെയ്യുന്നതോ അനുസരിച്ചാണോ മറ്റുള്ളവർ വോട്ട് ചെയുന്നത്. അങ്ങനെ വിചാരിക്കുന്നവർ അവരുടെ അറിവില്ല്യയ്മ്മ വിളിച്ചു പറയുന്നു. പോൾ റിസൾട്ടുകൾ കിർതിർമ്മം ആണ് എന്ന് ട്രംപ് പല തവണ പറഞ്ഞിട്ടും; കള്ള പോൾ നമ്പർ പൊക്കി പിടിച്ചു നടക്കുന്നു ചില ട്രമ്പർ. അടുത്ത വർഷം മുതൽ സോഷ്യൽ സെകുരിറ്റിയും മെഡിക്കെയറും വേണ്ടാത്തവർ ട്രംപിന് വോട്ട് ചെയ്യുക. നിങ്ങളുടെ ഗ്യാസ് സ്റ്റേഷൻ, കൺവീനിയൻ്റെ സ്റ്റോർ, മോട്ടൽ ഒക്കെ വെള്ള വർണ്ണ വെറിയർ തല്ലി പൊളിക്കുമ്പോൾ നിങ്ങൾ ട്രംപിനെ വിളിച്ചു കരയുക. ഇവർക്കു ഏറ്റവും വെറുപ്പ് ഇന്ത്യക്കാരോട് ആണ്. അവരുടെ ജോലി ഇന്ത്യക്കാർ തട്ടി എടുക്കുന്നു എന്ന് അവർ ആരോപിക്കുന്നു. വീടിൻ്റെ വാതുക്കൽ നിന്ന വയസ്സൻ പട്ടേലിനെ അടിച്ചു തവിടു പൊടി ആക്കിയത് മറക്കരുത്. നു ജേഴ്‌സിയിലെ എഡിസണിൽ താമസിക്കുന്ന ഇന്ത്യക്കാരോട് ചോദിക്കുക വെളുമ്പർ തീവ്രവാദികൾ അവരെ എത്രനാൾ തുടരെ ഉപദ്രവിച്ചു എന്ന്. കൊറോണ കാലം കുറേക്കൂടെ നീളും, അതുകൊണ്ടു അടി കിട്ടിയാൽ പള്ളിക്കാർ പോലും അറിയില്ല. ട്രംപിന് വോട്ട് ചെയ്യുക, വെളുമ്പന്റെ അടി മേടിച്ചു ശേഷക്കാലം വീട്ടിൽ ബേസ് മെന്റിൽ ......
Dr. know 2020-08-30 17:02:40
It is a futile attempt to talk to the followers of Trump. Most of them are either have no education or maximum High School graduates. Now, we understand that their leader even did not take the SAT and someone else took it and passed. So it is clear that he started his bad behavior from very early childhood. His University, Charity organizations, bankruptcies are all speaking for itself. Ten of his associates have been either convicted or in jail. His former senior adviser arrested for fraud. The leader of the largest Evangelists group who supported him in the 2016 election was caught redhanded for sex scandal. His own sister, a former Federal Judge, says, he cheated in SAT and not a Trustworthy person. His niece, A psychologist says is he is mentally unfit to be president. What else you need Malayalees to make a decision on your vote? I know most of the people are already decided on whom to vote for. Malayalee voters are negligibly small and cannot make any changes in the total vote. Many MalayaleeTrump supporters cannot even go to a white-only group and say they support Trump because they will be kicked out because they are half-baked. Moreover, they don't have the courage to do it. But, Biden supporters can easily walk into a Democratic meeting and will be accepted. So Annamma and Simon, don't waste your time here.
Sajan.NY 2020-08-30 17:34:06
Is It is Our Fault? മലയാളികൾ കൂട്ടമായി അമേരിക്കയിൽ കൂട്ടമായി കുടിയേറിയ കാലം, 1980>; ഡോളർ/ രൂപ നിരക്ക് അടിക്കടി കൂടുന്ന കാലം കൂടി ആയിരുന്നു. നാട്ടിൽ ബംഗ്ളാവ് പണിയുന്നതും ഫ്ലാറ്റുകൾ വാങ്ങുന്നതും പൊതു ട്രെൻഡ്, സ്ത്രീകൾ മിക്കവാറും നേഴ്സസ് ആയിരുന്നു, പലരും രണ്ടും മൂന്നും ജോലികൾ ചെയ്തു ലക്ഷ പ്രഭുക്കളുമായി. അവരെ ചൂഷണം ചെയ്യുവാൻ കത്തനാരമ്മാരും, ഇൻഷുറൻസ് എജെന്റ്മാരും, സ്റ്റോക് ബ്രോക്കർമാരും ഒക്കെ ഉണ്ടായിരുന്നു. അന്ന് നു യോർക്ക് സിറ്റിയിലെ ഹാർലം, ബ്രോൺസ് എന്നിവിടങ്ങളിൽ പ്രതേകിച്ചും താണ വരുമാനം ഉള്ളകറുമ്പരും സ്പാനിഷ്‌കാരും തിങ്ങി പാർത്തിരുന്നു. ഇവിടൊക്കെ വളരെ കുറഞ്ഞ നിരക്കിൽ അപ്പാർട്മെന്റുകൾ വാടകക്ക് കിട്ടും, വാങ്ങുവാനും കിട്ടും. നമ്മുടെ മലയാളികൾ അനേകർ ഇ ചാകര കൊയിതു വലിയ ധനികർ ആയി. സിറ്റിയിൽ ആയതിനാൽ കാർ വേണ്ട, ഗ്രോസറി, മീൻ, ഇറച്ചി ഇവ ഒക്കെ വളരെ കുറഞ്ഞ വിലക്കും കിട്ടും. വലിയ വരുമാനം, പക്ഷെ കുറഞ്ഞ ചിലവ്, ഇവർ നാട്ടിൽ ധാരാളം വാങ്ങി കൂട്ടുകയും ചെയിതു. കറമ്പന്റെയും സ്പാനിഷ് കാരന്റെയും കൾച്ചർ പിള്ളേർ അനുകരിക്കാൻ തുടങ്ങിയപ്പോൾ പലരും ബ്രോങ്ക്സ്, ഹാർലം, ഭ്രൂക്ളിൻ ഒക്കെ വിട്ട് വെസ്റ്ചെസ്റ്റർ, റോക്‌ലാൻഡ്, ന്യൂ ജേർസി ഇവിടങ്ങളിലേക്ക് മാറി താമസിച്ചു. സിറ്റി ജീവിതത്തിനിടയിൽ പല തവണ മഗ്ഗ് ചെയ്യപ്പെടുകയും അടി കിട്ടുകയും ചെയ്തു, അതാണ് കറമ്പരോടും സ്പാനിഷ്‌കാരോടും നമുക്ക് എതിർപ്പ് തോന്നുവാൻ കാരണം. മലയാളി പെൺകുട്ടികൾ പലരും കറുമ്പരെയും സ്പാനിഷ് കാരേയും വിവാഹം കഴിച്ചു, വെളുമ്പിയെ കിട്ടാത്ത ആൺപിള്ളേരും കറുമ്പികളെയും സ്പാനിഷ് പെണ്ണുങ്ങളെയും കല്യാണം കഴിച്ചു. ഇതൊക്കെ കാരണം മക്കളുമായി സംസാരിക്കാത്ത അനേകം മാതാ പിതാക്കളും ഉണ്ട്. ഇവർ ഡെമോക്രാറ്റുകളിൽ നിന്നും അകന്നതിന്റെ കാരണവും ഇതൊക്കെയാണ്. അനുഭവങ്ങളിലൂടെ സ്വീകരിച്ച ഇ നിലപാട് ഇപ്പോൾ കൂടുതൽ പാളുന്നു. നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ ആവാൻ നമ്മൾ എന്ത് തെറ്റ് ചെയിതു? അമിതമായ പണ സമ്പാദന മോഹം ആണോ? - നിങ്ങളുടെ അഭിപ്രായങ്ങൾ, അനുഭവങ്ങൾ എഴുതുക. -സാജൻ NY
Annamma Philipose 2020-08-30 23:04:10
Malayalees came after 1980’s! The nurses from middle and low-income families have sacrificed their lives for their families! They brought their families/husband’s famies and their cousin, so on! The dollar value increased! The nurses came on 60’s and 70’s were working two jobs! They didn’t have time for higher education, but they had compassion! Most of our parents had only minimal education, and they have provided good education for us! So can you forget your parents? Pls think where you are coming from! Don’t forget our past! Those who are supporting socialism and defunding police, support democrat! Think with out American police can you sleep peacefully at your homes? I know I can not!
Tomy Sebastian.CT 2020-08-31 10:09:31
Still no answer to this question: Who paid off Brett Kavanaugh’s $92,000 country club fees plus his $200,000 credit card debt plus his $1.2 million mortgages, and purchased themselves a SCOTUS seat?
Pavithran 2020-08-31 10:13:57
There’s no difference between white supremacist terrorist groups and MAGA/GOP. And I believe they aren’t stopped because cops are amongst them. I also believe that these same terrorists pretend to be protesters to cause destruction in disguise. It’s obvious. America is not a Christian country. We need to free this country from white Christian terrorists. Come out & vote for Democrats. Educate our ignorant malayalees too.
Nidhi Nithya Nair, NJ 2020-08-31 19:26:09
Funny a law & order president who breaks the law his whole life. Trumps been breaking the law for most of his adult life. He never thought the law was meant for him. Now as president he thinks there are no rules he can't break. So far with the impudent Senate he's right but once their gone and Trump is no longer president . His little empire will come falling down. Falling down falling down little empire of lies is on flames.
J.M-cpa 2020-08-31 19:41:12
28M Americans are receiving unemployment benefits ⚠️ 28M are at risk of eviction ⚠️ 26M can't afford enough food Cutting payroll and capital gains taxes will primarily help billionaires
Savithri Krishnan, FL 2020-08-31 19:45:58
Strange Law & Order. Seventeen-year-old boys can't vote, can't serve in the military, can't buy alcohol or cigarettes, but, sure, let's pretend they have the depth of decision-making to carry an AR-15 and "maintain order".
Molly Markose. 2020-08-31 19:50:39
Schools are open in Florida. My 4th grader came back from school and said; her teacher said Corona is a political stunt & will go away after the election. I hope the school will remove her. Nay; anything is possible under trump
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക