Image

ഫുജൈറയില്‍ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

Published on 29 August, 2020
 ഫുജൈറയില്‍ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ ദിബ്ബ യൂണിറ്റും രക്തദാന സേവനരംഗത്ത് സജീവമായ ബ്ലഡ് ഡോണേഴ്സ് ഫോര്‍ യു എന്ന സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ യുഎഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 28ന് ദിബ്ബ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.

കോവിഡ് കാലത്ത് രക്തക്ഷാമം നേരിടുന്ന ഈ ഘട്ടത്തില്‍ അമ്പതോളം യുവാക്കള്‍ രക്തംദാനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നല്ല അച്ചടക്കത്തോടെയും കൃത്യതയോടെയും നടത്തിയ ക്യാമ്പ് പ്രശംസനീയമായി.

കൈരളി സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സൈമണ്‍ സാമുവേല്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വി.പി. സുജിത്ത്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സുമദ്ര, യൂണിറ്റ് കമ്മിറ്റി സെക്രട്ടറി രാജേഷ് വരയില്‍, വര്‍ക്കിംഗ് പ്രസിഡന്റ് ശശികുമാര്‍, കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ഖാദര്‍, അന്‍വര്‍ഷ, വിനോദ്, ഷജ്റത്ത്, ഷാനവാസ്, പ്രധാന പ്രവര്‍ത്തകരായ മൂസ കമ്മന, സുനില്‍ ദത്ത്, ആശിഷ്, അനില്‍, യദുകൃഷ്ണന്‍ എന്നിവരും ബ്ലഡ് ഡോണേഴ്സ് ഫോര്‍ യു പ്രതിനിധികളും ക്യാന്പിന് നേതൃത്വം നല്‍കി.

രക്തദാതാക്കള്‍ക്ക് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയോടുകൂടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക