Image

സ്‌നേഹ സാന്ത്വനമായ് വെല്‍കെയര്‍ ഓണം സൗഹൃദ കിറ്റ്

Published on 29 August, 2020
 സ്‌നേഹ സാന്ത്വനമായ് വെല്‍കെയര്‍ ഓണം സൗഹൃദ കിറ്റ്

മനാമ: കോവിഡ് ഭീഷണി അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളുടെ ആഘോഷങ്ങളില്‍ പട്ടിണിയുടെ നിഴല്‍ വീഴാതിരിക്കാന്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹറിന്‍ ജനസേവന വിഭാഗമായ വെല്‍കെയര്‍, ബഹറിന്‍ ഓണം സൗഹൃദ കിറ്റുകള്‍ തയാറാക്കുന്നു.

അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരില്‍ കഴിഞ്ഞ അഞ്ച് മാസമായി നല്‍കി കൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും ജീവന്‍ രക്ഷാ ഔഷധങ്ങളുടെയും തുടര്‍ച്ചയായാണ് സുമനസുകളുടെ സഹായത്തോടെ ഓണം സൗഹൃദ കിറ്റുകള്‍ ഒരുക്കുന്നത്.

അരിയും ആട്ടയും മസാലക്കൂട്ടുകളും പാചക എണ്ണയും പച്ചക്കറികളുമടങ്ങുന്നതാണ് ഭക്ഷ്യ ധാന്യ കിറ്റ്. ഓണം സൗഹൃദ കിറ്റുകളില്‍ പങ്കാളികളാവാന്‍ താല്പര്യമുള്ളവര്‍ക്ക് ടീം വെല്‍കെയറുമായ് ബന്ധപ്പെടാവുന്നതാണെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ ബദറുദ്ദീന്‍ പൂവാര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 36710698, 33935588

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക