Image

കേളി കുടുംബ സഹായം കൈമാറി

Published on 29 August, 2020
 കേളി കുടുംബ സഹായം കൈമാറി


റിയാദ് : കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിറ്റി യൂണിറ്റ് അംഗമായിരിക്കെ മരിച്ച സുനീഷ് മുണ്ടച്ചാലിന്റെ കുടുംബ സഹായം കൈമാറി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. മുകുന്ദന്‍ സുനീഷിന്റെ ഭാര്യ ജൂല സുനീഷിന് കുടുംബ സഹായം കൈമാറി.

ജൂണ്‍ 26ന് അഖ് വേന്‍ കോഴിക്കമ്പനിയിലെ താമസ്ഥലത്തു ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുനീഷ് മരണപ്പെട്ടത്. കണ്ണൂര്‍ പറശിനിക്കടവ് സ്വദേശിയായിരുന്നു.

സിപിഎം ആന്തൂര്‍ ലോക്കല്‍ സെക്രട്ടറി പ്രേമരാജന്‍, എം. ചന്ദ്രന്‍, വി.സത്യന്‍, കേളി അംഗങ്ങളായ ബാബുരാജ് കൂവോട്, ബാബു പറശിനിക്കടവ്, കേളി കേന്ദ്ര കമ്മിറ്റി മുന്‍ അംഗം രവീന്ദ്രന്‍ പട്ടുവം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക