Image

സ്വിറ്റ്സര്‍ലന്‍ഡില്‍ ബി ഫ്രണ്ടസ് ഓണ്‍ ലൈന്‍ പൂക്കളമത്സരം

Published on 29 August, 2020
 സ്വിറ്റ്സര്‍ലന്‍ഡില്‍ ബി ഫ്രണ്ടസ് ഓണ്‍ ലൈന്‍ പൂക്കളമത്സരം


സൂറിച്ച്: പ്രമുഖ സാംസ്‌കാരിക സംഘടനയായ ബി ഫ്രണ്ട്‌സ് കോവിഡ് മഹാമാരിയെ തുടര്‍ന്നു വിപുലമായ ഓണാഘോഷം മാറ്റിവച്ച് ഓണ്‍ലൈന്‍ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

സ്വന്തം വീട്ടില്‍ ഓണപൂക്കളം ഒരുക്കി വീഡിയോയും രണ്ടു ഫോട്ടോയും അയച്ചു കൊടുത്ത് മത്സരത്തില്‍ പങ്കാളിയാകാം.

ഒന്നാം സമ്മാനം 200 സ്വിസ് ഫ്രാങ്കും രണ്ടാം സമ്മാനം 150 സ്വിസ് ഫ്രാങ്കും മൂന്നാം സമ്മാനം 100 സ്വിസ് ഫ്രാങ്കും ആണ്. പ്ലാസ്റ്റിക് പൂക്കളൊഴിച്ച് എന്തും പൂക്കളം ഒരുക്കുവാന്‍ ഉപയോഗിക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: പ്രിന്‍സ് കട്രുകുടിയില്‍ (പ്രസിഡന്റ്) 076 5670887, ബോബ് തടത്തില്‍ (സെക്രട്ടറി) 079 5085467, അഗസ്റ്റിന്‍ മാളിയേക്കല്‍ (ട്രഷറര്‍) 076 5259578.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക