Image

ഭാര്യയേയും അമ്മയേയും കൊന്ന മുന്‍ ഷോട്ട്പുട്ട് താരം അറസ്റ്റില്‍

Published on 29 August, 2020
ഭാര്യയേയും അമ്മയേയും കൊന്ന മുന്‍ ഷോട്ട്പുട്ട് താരം അറസ്റ്റില്‍
പെന്‍സില്വേനിയ: ഭാര്യയെയും സ്വന്തം അമ്മയേയും കൊന്ന കേസില്‍ മുന്‍ ഷോട്ട്പുട്ട് ചാമ്പ്യന്‍ അറസ്റ്റില്‍. ഡെലവേര്‍ കൗണ്ടിയില്‍ ന്യുടൗണ്‍ സ്‌ക്വയറില്‍ താമസിക്കുന്ന ഇഖ്ബാല്‍ സിംഗാണു (62) ഓഗസ്റ്റ് 23-നു അറസ്റ്റിലായത്.

രണ്ടു മുറികളില്‍ നിന്ന് മ്രുതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരുടേയും കഴുത്ത് മുറിച്ച് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. സിംഗും സ്വയം മുറിവേല്പ്പിച്ച് രക്തം വാര്‍ന്ന് നില്‍ക്കുകയായിരുന്നു.

ഇയാളുടെ മകനും മകളും പോക്കണോസില്‍ വിനോദയാത്ര പോയതായിരുന്നു. സിംഗ് മക്കളെ വിളിച്ച് കൊലപാതകം നടത്തിയത് പറഞ്ഞു. പോലീസിനെ വിളിക്കാനും ആവശ്യപ്പെട്ടു.

കുവൈത്തില്‍ 1983-ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ സിംഗ് ബ്രോണ്‍സ് മെഡല്‍ നേടിയിരുന്നു. അമേരിക്കയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

എണ്‍പതുകളിലെ മികച്ച കായികതാരം ആയിരുന്നു. ടാറ്റാ സ്റ്റീലിലും പിന്നീട് പഞ്ചാബ് പോലീസില്‍ ഇന്‍സ്‌പെക്ടറായും പ്രവര്‍ത്തിച്ച ശേഷമാണു അമേരിക്കയിലെത്തിയത്. മക്കളും നല്ല നിലയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക