Image

ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)

Published on 29 August, 2020
ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)
മുപ്പതു ലക്ഷം പേരെന്ന് ഒരുകാലത്ത് കണക്കാക്കിയ അതിഥി തൊഴിലാളികളിൽ എത്രപേർ കേരളത്തിൽ അവശേഷിക്കുന്നു എന്ന് കണക്കെടുത്തിട്ടില്ല. എങ്കിലും മടങ്ങി വന്നുകൊണ്ടിരിക്കുന്നവർ നൂറുകണക്കിന് ഉണ്ടെന്നു തൊഴിൽ മേഖലകൾ സാക്ഷ്യപ്പെടുത്തുന്നു.

കന്യാകുമാരിയിൽ നിന്ന് ദിബ്രുഗർ വരെയുള്ള ഇന്ത്യയിലേറ്റവും നീളം കൂടിയ റെയിൽ റൂട്ടിലെ തിരക്ക് നോക്കിയാൽ മനസിലാകും അത് അതിഥി തൊഴിലാളികളുടെ ജീവനാഡി
യാണെന്ന്. വിവേക് എക്സ്പ്രസ് അഞ്ചാം ദിവസം വെളുപ്പിന് ആസാമിലെ ദിബ്രുഗറിൽ  എത്തുമ്പോൾ ഒമ്പതു സംസ്ഥാനങ്ങളിലൂടെ 4320 കി.മീ.  താണ്ടിയിരിക്കും. ബ്രഹ്മപുത്ര
യുടെ തീരത്താണ് ദിബ്രുഗർ. കിഴക്കേ അറ്റത്തു മ്യാൻമർ. അതിനപ്പുറം ചൈന.

ചെന്നൈയെയും കൊൽക്കത്തയെയും സ്പർശിക്കാതെ പോകുന്ന ഈ ട്രെയിനിന്റെ കന്നി യാത്രയിൽ പങ്കെടുത്ത ഒരാളാണ് ഞാൻ. കാട്പാടിയിൽ എത്തിയപ്പോൾ വടക്കു കിഴക്കേ ഇന്ത്യയിൽ നിന്നു വെല്ലൂർ ആശുപത്രിയിലെത്തി മടങ്ങുന്നവരും അതിഥി തൊഴിലാളി
കളും ഇരച്ചു കയറിയതിനാൽ നേരത്തെ കയറിയ മിക്കവർക്കും എസി ക്ലാസ്സിലേക്ക് സൗജന്യമായി കയറ്റം നൽകി. 

കൊറോണയെതുടർന്നു കേരളത്തിൽ തൊഴിൽ സ്തംഭനം ഉണ്ടായപ്പോഴാണ് ലക്ഷങ്ങൾ ജന്മസ്ഥലങ്ങളിലേക്കു പലായനം ചെയ്തത്. പലരും നാട്ടിൻ നിന്ന് പഠിച്ച പച്ചമലയാള
ത്തിൽ "പോയി വരാം" എന്നു പറഞ്ഞു. ചിലർ ഗുഡ് ബൈ പറഞ്ഞപ്പോൾ മറ്റുചിലർ ഫിർ മിലേംഗേ--വീണ്ടും കാണാം--എന്നു പറഞ്ഞു. ചിലർ കണ്ണു തുടച്ചു.

സ്വപ്നം  കാണാൻ പറ്റാത്തത്ര  വേതനവും  ജീവിത സൗകര്യവും  കേരളത്തിൽ ലഭിച്ച
പ്പോൾ ഒട്ടനേകം പേർ നാട്ടിൽ നിന്ന് ഭാര്യമാരെയും കുട്ടികളെയും കൂട്ടിക്കൊണ്ടു വന്നു. കുട്ടികൾ കുറഞ്ഞതിനാൽ പൂട്ടിയിടേണ്ട അവസ്ഥയിൽ നിന്ന് കേരളത്തിലെ ഒട്ടറെ സ്‌കൂളുകൾ രക്ഷപ്പെട്ടത് അങ്ങിനെയാണ്.

ഭർത്താവും ഭാര്യയും ജോലിക്കു പോകുമ്പോൾ രണ്ടു നേരം ഭക്ഷണം നൽകി  കുട്ടികളെ പഠിപ്പിക്കാൻ സൗകര്യം കിട്ടിയത് അവർക്കു സ്വർഗത്തിൽ നിന്ന് മന്നാ വീണതുപോലെ അനുഗ്രഹമായി. അവരുടെ കുട്ടികൾ പല ക്ലാസ്സുകളിലും നാട്ടുകാരെ പിന്നിലാക്കി മുന്നേറി.

കേരളത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ കുറഞ്ഞത് 25  ലക്ഷം അതിഥി തൊഴി
ലാളികൾ എത്തിയിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റിയൂട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ 2013 ൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയി
ട്ടുള്ളത്. പ്രൊഫ. ഡി നാരായണയും പ്രൊഫ സിഎസ് വെങ്കിടേശ്വരനും ചേർന്നാണ് സർ
വൈ സംഘടിപ്പിച്ചത് . ഇത് സംസ്ഥാന ജനസംഖ്യയുടെ 8 ശതമാനം വരും.

അതിഥി തൊഴിലാളികളുടെ എണ്ണം വർഷം പ്രതി 8 ശതമാനം വച്ചു വർധിക്കുമെന്നാണ് കണ്ടെത്തിയതെന്ന്  പ്രൊഫ. ഡി. നാരായണ അറിയിച്ചു.  250 പേരടങ്ങിയ സർവേ സംഘം തിരുവനന്തപുരത്തെയും പാലക്കാട്ടെയും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. അവരുടെ പ്രൊജക്ഷൻ പ്രകാരം കോവിഡിന് മുമ്പ് കേരളത്തിൽ  30 ലക്ഷത്തിലേറെ  അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു.

ഏകദേശം അത്രയും തന്നെ മലയാളികൾ ഗൾഫ് നാടുകളിലേക്കും പോയിട്ടുണ്ട്.  തന്മൂലം ഇവിടെ ചെറുപ്പക്കാരായ തൊഴിലാളികളുടെ കുറവ് ഉണ്ടായി. ആ കുറവ് നികത്തിയത് അതിഥി തൊഴിലാളികളാണ്. ആദ്യം കണക്കാക്കിയ  25  ലക്ഷം പേരിൽ  ബംഗാളിൽ നിന്ന് 20 ശതമാനവും , ബിഹാറിൽ നിന്ന് 18.10 ശതമാനവും , ആസാമിൽ നിന്ന് 17.28 ശതമാന
വും യുപിയിൽ നിന്ന് 14.83 ശതമാനവും എത്തി.

കേരളത്തിലെ നിരക്ഷരരായ അതിഥി തൊഴിലാളികളെ പഠിപ്പിക്കാൻ 'ചങ്ങാതി' എന്ന പരിപാടിയും 'ഹമാരി മലയാളം' എന്ന പാഠപുസ്തകവും ആവിഷ്കരിച്ചു നടപ്പാക്കായ സ്ഥാപനമാണ് കേരള സംസ്ഥാന സാക്ഷരതാ മിഷൻ. രണ്ടു വർഷങ്ങൾക്കുള്ളിൽ നാലായിരം പേരെ സാക്ഷരതയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞതായി ഡയറക്ടർ ഡോ. പിഎസ് ശ്രീകല അഭിമാനപൂർവം പറയുന്നു.

ഇഎംഎസിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് പിഎച്ച്ഡി ചെയ്ത ശ്രീകല,  യൂണിവേഴ്‌സിറ്റി കോളജ് പ്രൊഫസറായി റിട്ടയർ ചെയ്ത ആളാണ്. . സാഹിത്യം, സ്ത്രീ വിമോചനം  തുടങ്ങിയ വിഷയങ്ങളിൽ ഡസനോളം പുസ്തകങ്ങൾ രചിച്ചു.   അതിഥികളെ മലയാളവുമായി അഭിരമിപ്പിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ അനുഭവമെന്നു അവർ വിശേഷിപ്പിച്ചു.

അതിഥി തൊഴിലാളികൾ ഏറെയുള്ള എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് 'ചങ്ങാതി' പരിപാടി ആദ്യം നടപ്പിലാക്കിയത്. അവരിൽ നിന്നുള്ള പ്രതികരണവും ആശാവഹമായിരുന്നു. പതിനഞ്ചു വീതമുള്ള ക്ലസ്റ്ററുകളായി തിരിച്ചു ആഴ്ചയിൽ അഞ്ചു മണിക്കൂർ വീതം നാലുമാസം പഠിപ്പിച്ചു.

മലയാളവും ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നവരായിരുന്നു അധ്യാപകർ. അക്കൂട്ടത്തിൽ മലയാളികളും അതിഥിതൊഴിലാളികളുടെ ഭാര്യമാരും മക്കളും ഉൾപ്പെട്ടു. വിദഗ്ധർ ചേർന്നു  തയാറാക്കിയ പാഠപ്പുസ്തകം 'ഹമാരി  മലയാളം'  25 അദ്ധ്യായങ്ങളിലായി ഭാഷ, കണക്കു, ഭൂമിശാസ്ത്രം, ടൂറിസം, ആരോഗ്യം  ശുചിത്വം മുതലായവ കൈകാര്യം ചെയ്തു.

പെരുമ്പാവൂരിൽ അതിഥിതൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2018 ൽ ഒരു ദിവസം എത്തിയ ഈ ലേഖകന് ആകസ്മികമായി അവരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. അന്നത്തെ എറണാകുളം കളക്ടർ മഹമ്മദ്‌ വൈ. സഫിറുള്ള  അവരോട് ഒന്നാംതരം ഹിന്ദിയിൽ പ്രസംഗിക്കുന്നതും സദസിൽ നിന്ന് നിറഞ്ഞ കരഘോഷം ഉയരുന്നതും ഞാൻ കണ്ടു.

സഫിറുള്ളയുടെ നേതൃത്വത്തിലാണ് സാക്ഷരതാ മിഷന്റെ പൈലറ്റ് പ്രോജക്ട് വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞത്. സേലംകാരനായ ഇദ്ദേഹം 2010 ബാച്ചിലേ ഐഎഎസ് ഉദ്യാഗസ്ഥനാണ്. ഇത്ര ഭംഗിയായി അദ്ദേഹം എങ്ങിനെ ഹിന്ദി പഠിച്ചു എന്ന് ഞാൻ അദ്ഭുതപ്പെ ട്ടു.  ബി ഇ,  എംബിഎ ബിരുദങ്ങൾ ഉള്ള ഇദ്ദേഹം ഇപ്പോൾ സംസ്ഥാന ഐടി സെക്രട്ടറിയാണ്. 

ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാനവും അതിഥി തൊഴിലാളികൾക്കായി ആവിഷ്കരിക്കാത്ത പരിപാടിയാണ്   'ചങ്ങാതി' യും 'ഹമാരി'യും.  അന്താരാഷ്ട്ര ശ്രദ്ധയും കിട്ടി. യുനെസ്കോയുടെ വിദഗ്ദ്ധരും പരിപാടിയുടെ വിശദാശംങ്ങൾ തേടിഎത്തിയതായി ഡോ.ശ്രീകല പറയുന്നു.   
  
ഇനി മറ്റു ചിലരെക്കൂടി പരിചയപ്പെടാം. പത്തുവർഷം മുമ്പ് ഉത്തർ പ്രദേശിലെ ബറീലിയിൽ നിന്ന്  കൊല്ലത്തു എത്തിയ കല്യാൺ സിങ്ങ് മകളെ ഒരു ഗവർമെന്റ് സ്‌കൂളിൽ ചേർത്തു. പ്രിയങ്ക സിംഗ് ഇപ്പോൾ പത്തു പാസായി. മലയാളം ഉൾപ്പെടെ എ ല്ലാവിഷയങ്ങൾക്കും  എ പ്ലസ്.

ബിഹാറിലെ അതിഥി തൊഴിലാളിയുടെ ഭാര്യ റോമിയ കാത്തൂൺ  ആകട്ടെ മലയാളം സാക്ഷരതാ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും നൂറു ശതമാനം മാർക്കോടെ വിജയിച്ചു. ഇപ്പോൾ പ്ലസ് ടുവിന്റെ തുല്യതാ പരീക്ഷ എഴുതാൻ  തയ്യാറെടുക്കുന്നു.   ഒഡിഷയിലെ കേന്ദ്രപ്പാറയിൽ നിന്ന് കുടിയേറിയ സുപ്രിയ പ്രശാന്തിന്‌ അഞ്ചു ഭാഷകൾ  അറിയാം. കൊല്ലം കളക്ട്രേറ്റിൽ അതിഥി തൊഴിലാളികളുടെ കാര്ര്യങ്ങൾ നോക്കുന്നു. 

വാരാണസിയിൽ നിന്ന് എറണാകുളത്തടുത്ത് ബിനാനിപുരം ഗവർമെന്റ് ഹൈസ്‌കൂളിൽ വന്നു പഠിച്ചവരാണ് സുസ്മിതയും അഞ്ജലിയും. അഞ്ചു വർഷം കൊണ്ട് മലയാളം നന്നായി ഹൃദിസ്ഥമാക്കി. ഇപ്പോൾ മാതൃഭാഷയായ ഹിന്ദിയേക്കാൾ നന്നായി മലയാളം അറിയാമെന്നു ഇരുവരും പറയുന്നു. 

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ 2020 ലെ ബിഎ ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ   ബിഹാറിലെ പായൽ കുമാരി (21 ഒന്നാം റാങ്ക് നേടിയെന്നതാണ് മലയാളികളെയും  അതിഥി തൊഴിലാളികളെയും ഒരുപോലെ അഭിമാനത്തിലേറ്റുന്ന  പുതിയ  വാർത്ത.

എറണാകുളം കളമശ്ശേരിക്കടുത്ത് കങ്ങരപ്പടിയിൽ താമസിക്കുന്ന പ്രമോദ്‌കുമാറി
ന്റെയും  ബിന്ദു ദേവിയുടെയും മകളാണ് പായൽ. പാദസരം എന്നാണ് പേരിന്റെ അർത്ഥം.  നാലു വയസ് ഉള്ളപ്പോൾ ബിഹാറിലെ ഷെയ്ഖ്പുരയിലെ  ഗൊസൈമാദി ഗ്രാമത്തിൽ നിന്ന് എത്തിയതാണ്.

പാലാരിവട്ടം സെന്റ് മാർട്ടിൻ സ്‌കൂളിലും ആനന്ദചന്ദ്രോദയം ഹയർ സെക്കണ്ടി സ്‌കൂളിലുമാണ് പഠിച്ചത്. 83 ശതമാനം മാർക്കോടെ പത്താം ക്ലാസ്സും 95 ശതമാനം മാർക്കോടെ പ്ലസ് ടുവും പാസായി. പെരുമ്പാവൂർ മാർത്തോമ്മ വിമൻസ് കോളേജിൽ ആയിരുന്നു ബിരുദ പഠനം.

"പലപ്പോഴും 3000 രൂപ ഫീസ് കൊടുക്കാൻ ഇല്ലായിരുന്നു. എങ്കിലും പഠിക്കാൻ മികവുകാട്ടിയ എന്നോട് മാനേജ്‌മെന്റും ടീച്ചർമാരും സ്നേഹവും കരുണയും കട്ടി. നാട്ടിലാണെങ്കിൽ ഇതൊന്നും നടക്കില്ല. കേരളമാണെന്റെ വളർച്ചക്ക് പാതയൊരു
ക്കിയത്." 

ഹാരപ്പ, മോഹൻജദാരോ  സംസ്കാരങ്ങളുടെ അവശിഷ്ട്ടങ്ങളും  ഭാരതത്തിൽ മുഗൾ കാലത്ത് കെട്ടിപ്പടുത്ത കോട്ട കൊത്തളങ്ങളും ആർക്കിയോളജി പഠിക്കാൻ പ്രചോദനം നൽകി. തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിലെ   തൊഴിൽ പരിശീലനവും ആഹ്ലാദം നൽകി.

സമയം കിട്ടുമ്പോഴൊക്കെ ഫോർട്ട് കൊച്ചി യിലെ ചരിത്രം ഉറങ്ങുന്ന തെരുവീഥികളി
ലൂടെ നടക്കുന്നത് വലിയ അനുഭവം ആയിരുന്നു. മമ്മൂട്ടിയാണ് ഇഷ്ടപ്പെട്ട നടൻ. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ഹിസ്റ്ററി ആൻഡ് ആർക്കിയോളജിയിൽ മാസ്റ്റേഴ്സ് ചെയ്യണം, എന്നിട്ടു സിവിൽ സർവീസ് പരീക്ഷ എഴുതണം എന്നൊക്കെ യാണ് പായ ലിന്റെ മോഹം.

പതിനേഴ് വർഷമായി താമസം വാടകവീട്ടിൽ. ഒരു ഹാർഡ്‌വെയർ കടയിൽ സെയിൽസ് മാൻ ആണ്  പ്രമോദ് കുമാർ. പായലിന്റെ അനുജത്തി പല്ലവി തൃക്കാക്കര ഭാരത മാതാ കോളേജ് വിദ്യാർത്ഥിനി. സഹോദരൻ ആകാശ് കുമാർ അക്കൗണ്ടന്റ്.

എറണാകുളം കളക്ടർ എസ്. സുഹാസ് പായലിനെ സന്ദർശിച്ച് ഒരു എച്ച്പി ലാപ്ടോപ് സമ്മാനിച്ചു. അനുമോദിക്കാൻ എത്തിയ സബ് കളക്ടർ സ്‌നെഹിൽ കുമാർ സിംഗ് പായലിനു സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇന്ത്യൻ ഭരണഘടന, ജവഹർലാൽ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നീ പുസ്തകങ്ങളും അദ്ദേഹം കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയൻ പായലിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പാർലമെന്റ് അംഗം ശശി തരൂർ ഉൾപ്പെടെ അനേകം പേർ വിജയാശംസകൾ നേർന്നു. 

ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)ഹമാരി മലയാളം മാടി വിളിക്കുന്നു--ഫിർ മിലേംഗേ; പായലിനു ഐഎഎസ് മോഹം (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക