Image

ഇട്ട്യേരാ കഥകള്‍ (ജോണ്‍ ഇളമത)

Published on 29 August, 2020
ഇട്ട്യേരാ കഥകള്‍ (ജോണ്‍ ഇളമത)
മഹാബലിയെ ന്യൂയോര്‍ക്കില്‍ ആദ്യമായി വരവേറ്റത് ഇട്ടിരാച്ചനാണ്. ഇട്ടിരാച്ചന്‍ മുറ്റത്ത് അത്തപ്പുവിട്ടു നിന്നപ്പോള്‍ സാക്ഷാല്‍ മാവേലി പ്രത്യക്ഷപ്പെട്ടു.ഉണ്ണിക്കുടവയറും,കൊമ്പന്‍മീശയും,ഓലക്കുടയുമൊക്കെപിടിച്ച്, ,മെതിയടി ചവിട്ടി,സാക്ഷാല്‍ മഹാബലി മുമ്പില്‍ വന്നുനില്‍ക്കുന്നു.

മഹാബലിക്ക് ഒരു മാറ്റവുമില്ല.ജരാനരകളില്ല.മുഖം ചന്ദ്രബിംബംപോലെ. ഇട്ടിരാച്ചന്‍ സൂക്ഷിച്ചു നോക്കി.കള്ളന്‍! മുടീം,കൊമ്പംമീശേം ഒക്കെ ഒന്നു കറുത്ത കളറടിച്ച്  മിനുക്കീട്ടില്ലേ.അത് ശരിയെന്ന്് ഇട്ടിരാച്ചന്‍ കണ്ടുപിടിച്ചു.എങ്ങനെയെന്നോ! കൃതാവിന്‍െറയും, കൊമ്പംമീശേടേം ഉത്ഭവസ്ഥാനം വെള്ളപൂശിയ നിഴലുകളോടെ സൂക്ഷ്മദൃഷ്ടിയില്‍ ദൃശ്യമാകുന്നു.ങാ അതുപോട്ടെ അല്ലെങ്കി ഇക്കാലത്തു കളറടിക്കാത്തോരാരാ.പക്ഷേ ആ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു, കണ്‍പോളകള്‍ അല്പ്പം തൂങ്ങിയിട്ടില്ലേ.മഹാബലി കള്ളടിച്ച് കിറുങ്ങിയാണോ ഇക്കുറി എത്തീരിക്കുന്നത്.അല്ലെങ്കി,ഈ കൊറോണ കാലത്ത് പാല്‍പായസോം കുടിച്ചോണ്ട് നടന്നിട്ട് എന്താകാര്യം! മഹാബലിക്ക് മാസ്ക്കില്ല എങ്കിലും ഒരല്പ്പം മാറി നിക്ക്. ഡിസ്റ്റന്‍സെങ്കിലും കീപ്പുചെയ്യണ്ടേ. ഞാന്‍ മനസ്സില്‍ വിചാരിക്കുംമുമ്പ് മാനനായ മഹാബലി ആറടി അകലം പാലിച്ചു മൊഴിഞ്ഞു-

നമ്മുടെ കന്നിവരവ് ഇക്കുറി ഇങ്ങോട്ടാ,ഇട്ടിരാച്ചനെ കാണാന്‍! അയ്യോ,എന്നെ കാണാനോ! ഞാനൊരു പാവമാ തിരുമേനി! ,എന്ന മണ്ടനിട്ടിരാന്നാ ഈ ദേശവാസികള്,പ്രവാസികള്,കുടിറ്റേക്കാര് ആയ നമ്മുടെ നാട്ടുകാര് മലയാളീസ് ഒക്കെ കരുതുന്നെ! ഏയ് അങ്ങനെയൊന്നുമില്ല. എല്ലാം ഇട്ടിരാച്ചന്‍െറ തോന്നലുകളാ.ഈ ന്യൂയോര്‍ക്കി കൊള്ളാവുന്ന ഒന്നാംനിര പട്ടികേലൊള്ളാളാ ഇട്ടിരാച്ചന്‍.അതുകൊണ്ടല്ലേ നാം ആദ്യമിങ്ങാട്ടുതന്നെ വന്നെ.എന്തോന്നാ കാര്യോന്നറിയാമോ!

എന്താ?
ഇക്കുറി ന്യൂയോര്‍ക്കിലെ കൃക്ഷി,എന്നുപറഞ്ഞാ പച്ചക്കറികൃഷി!,ഇട്ടിരാച്ചന്‍കലക്കി. ഇട്ടിരാച്ചനെക്കാള്‍ വലിയ പടവലങ്ങാ,എന്തിന് പാവക്കാപോലും എന്തോരു നീളോംവലിപ്പോം! പയറാണേ പറേകേംവേണ്ട,പനങ്കൊലപോലെ നീണ്ടുനീണ്ടങ്ങനെ.ഇങ്ങനെവേണംമലയാളിയായാല്‍ കൊറോണാ കാലത്ത് മാസ്ക്കുംകെട്ടി കുന്തിച്ചിരിക്കതെ,അന്ത.ായിട്ട് അല്പ്പംഓര്‍ഗാനിക്ക് പച്ചക്കറി നട്ടുവളര്‍ത്തി നമ്മുടെ കാര്‍ഷികപാരമ്പര്യത്തെയാണ് ഇട്ടിരാച്ചന്‍ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്.ഒന്നുമില്ലേ! വെഷമില്ലാത്ത നല്ല പച്ചക്കറിക്ക്‌പ്രേരണ നല്‍കിയ മാന്യവ്യക്തി എന്ന നിലയില്‍ എനിക്ക് ഇട്ടിരാച്ചനോട് ആദരവുണ്ട്..''കര്‍ഷകശ്രീ അവര്‍ഡ്'' ഇക്കുറി ഞാനിട്ടിരാച്ചനാകരുതീരിക്കുന്നെ.

ഇട്ടിരാച്‌നന്‍ ഭവ്യതയില്‍ പറഞ്ഞു-
തിരുമേനീ,ഈ കൊറോണാക്കാലത്ത് എന്തോന്ന് ചെയ്യാം,കഷ്ടകാലം! കുറേ മുമ്പെ ജനിച്ച്  ഈ ഭൂമിവിട്ടുപോയോരൊക്കെ ഭാഗ്യമാരാ.അവരൊക്കെ അടിച്ചുപൊളിച്ച് കഴിഞ്ഞേന്‍െറ ശിക്ഷയായീ കൊറോണായെന്നു ചെലപ്പംതോന്നും.

തന്നെ,തന്നെ,അതാകാര്യം.പരിസ്ഥിതി ചൂഷണം! ഇവിടത്രേമില്ല.നാട് കൊളമായിട്ട് കെടക്കുകല്ലിയോ. പൊഴക്കൊഴുകാനിടമില്ല, ചൂടുകൂടികൂടി അറേബ്യന്‍മരുഭുമി പോലായി. കള്ളപ്പണം,സ്വര്‍ണ്ണവേട്ട,കൂടത്തായി,കുതികാല്‍വെട്ട്, മാഫിയാകള്‍,കൊട്ട്വേഷന്‍ കൊലപാതകങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ഇപ്പോ കൊറോണാ.മാസ്ക്ക് കഴുത്തേകെട്ടിതൂക്കി നടക്കുന്ന മാന്യന്മാര്‍.എല്ലറ്റിനേം കൊറോണാ പാഠംപഠിപ്പിച്ചോണ്ടിരിക്കുന്നു.എന്തോന്നാ കാര്യം,സ്വാര്‍ത്ഥത! അതുമാറാതെ ഒരുരക്ഷേമില്ല.ഭൂമിയെ സ്‌നേഹിക്കണം, ബഹുമാനിക്കണം അത്രതന്നെ.അതൊക്കെപോട്ടെ.ഇവിടേം മലയാളീസിന്റെ അല്പ്പസ്വല്‍പ്പം കുത്തിതിരിപ്പൊക്കെ ഒണ്ടന്ന് കേക്കുന്നത് ശരിതന്നോ!

അങ്ങനെഒക്കെ ഒള്ളത് നമ്മളു മലയാളീസിന്‍െറടേ പുതുമയൊന്നുമല്ലല്ലോ തിരുമേനി.ഒന്നുരണ്ടാകും,രണ്ടുനാലാകും അങ്ങനെ അങ്ങനെ ഒക്കെയലേ്ത നമ്മളു മലയാളീസിന്‍െറ ഒക്കെ പതിവ്.

നാം ഭരിച്ചോണ്ടിരുന്ന കാലത്ത് നാമല്ലാമൊന്നായിരുന്നില്ലേ.അന്നൊക്കെ നാമെല്ലാം സമൃദ്ധീലാരുന്നില്ലേ.ഈ പിളര്‍പ്പ് പാരമ്പര്യം ഉപേക്ഷിച്ചാലെ നാട് നന്നാകൂ.എന്നു പറഞ്ഞാ ഐക്യം! അല്ല ഈ ഐക്യമില്ലാത്തോരെ ആര് ബഹുമാനിക്കാനാ.പരസ്പരം സഹിച്ചും ക്ഷമിച്ചും സ്വര്‍ത്ഥത കൈവിട്ടാലെ ഈ കൂട്ടായ്മക്കൊക്കെ ബലമുള്ളൂ.അല്ലാതെ ഒണത്തിന് ആണ്ടിലാണ്ടി നാം വരുബോള്‍ കേക്കുന്ന ഈ പാട്ടിനൊക്കെ എന്തര്‍ത്ഥം! ഇതുകേക്കുമ്പം മെതിയടി ഊരി എറിഞ്ഞ്,ഓലക്കൊടേം വലിച്ചെറിഞ്ഞ് പാതാളത്തിലേക്ക് ഓടിപോയാലോ എല്ലാ നമ്മുടെ തോന്നല്‍.എങ്കിലും ഒരാകൊല്ലോം വിചാരിക്കും.നമ്മടെ മലയാളീസ് നന്നായി വരുമെന്ന്്. ആ പ്രതീക്ഷ ഇപ്പോ അസ്ഥാനത്താ.അതന്‍െറ കൂടെ ഒരോകൊല്ലോം നാം വരുബോള്‍ കേള്‍ക്കാറുള്ള പാട്ടുകേട്ടാല്‍ നമ്മുക്കീയിടെയായി ചൊറുച്ചിലുകൂടി വരുന്നു.

അതുശരിയാ തമ്പുരാനെ,''കള്ളവുമില്ല,ചതിയുമില്ലേ,വഞ്ചന എന്നതു കേള്‍ക്കാനുമില്ല'' എന്നു തൊടങ്ങുന്ന പാട്ടല്ലേ !,അക്കാലമൊക്കെപോയി.ഇനീം തമ്പുരാനെ! മാവേലി,അവിടത്തെ വല്യപ്പൂപ്പന്‍ വിചാരിച്ചാ മലയാളീസിനെ ഒന്നുംനേരേയാക്കാമ്പറ്റത്തില്ല! കലികാലം,അല്ലാതെന്തു പറയാന്‍!

മവേലിതമ്പുരാന്‍ നെടുവീര്‍പ്പെട്ടു.എങ്കിലും തമ്പുരാന്‍ കൂട്ടിച്ചേര്‍ത്തു- ചുമ്മാതല്ല ഈ കൊറോണ ഇങ്ങനെ ചുറ്റിക്കളിക്കുന്നെ,മനുഷ്യന്‍ നന്നാകാം തൊടങ്ങിയാലെ അവനിവിടം വീടൂ! ങാ, എന്തേലുമാകട്ടെ,നാം കൊല്ലം കൊല്ലം ആവേശത്തോടെ നമ്മുടെ ജനത്തെ കാണാംവരുമ്പം ദയവായി ഈ പാട്ടെങ്കിലും പാടാതിരിക്കൂ,''കള്ളവുമില്ല,ചതിയുമില്ല,വഞ്ചന''എന്നതു കേള്‍ക്കാനുമില്ല എന്ന അസമ്മന്തഗാനം!

ആ പാട്ടിനീം പാടും,തമ്പുരാന്‍ കൊല്ലം,കൊല്ലം ഇങ്ങോട്ടെഴുന്നള്ളി വന്നാലും ഇല്ലേലും!ഈ ഉടായിപ്പൊന്നുമില്ലാതെ ഈ ദുനായാവിലിനി രക്ഷയില്ല.തമ്പുരാനൊരു പാവമായിപോയല്ലോ,ഒരു ശുദ്ധഗതിക്കാരന്‍! എന്ന്് ഓണംവരുമ്പോഴൊക്കെ ഈ ഇട്ടിരാച്ചനോര്‍ക്കാറുണ്ട്. ഇട്ടിരാച്ചന്‍െറ ശബ്ദത്തിനും,താളത്തിനുമൊക്കെ ഒരു കലിപ്പ് തോന്നി മാവേലിതമ്പുരാന്‍ ചോദിച്ചു- ഇട്ടിരാച്ചന്‍ രണ്ട് വിട്ട ലക്ഷണമുണ്ടല്ലോ ധ്വനിക്ക്!എന്തോന്ന്?

സംസാരത്തിനൊരു താളപ്പിഴ!,നീണ്ട്,കുറുകി ഉറക്കാതെ മുറിഞ്ഞു മുറിഞ്ഞു പോകുന്ന ധ്വനിപോലെ, ഐമീന്‍ രണ്ടെണ്ണം വീശിയോ? മദ്യമോല്‍ഒരല്പ്പം വോഡ്കാ,ഒന്നേ തൊടങ്ങിയതാ. തമ്പുരാനുമറിയാമല്ലോ തൊടങ്ങിയാപിന്നെ നിര്‍ത്താംപാടാ! അതല്ലേ ഈ മദ്യത്തിന്‍െറയൊക്കെ മാസ്മരശക്തി! പെട്ടന്ന് ഇട്ടിരാച്ചന് ബോധോദയം ഉണ്ടായി,എന്‍ലൈറ്റ്‌മെന്റ്!

ങാ, എവിടെ ആ മാവേലി തമ്പുരാന്‍,ഡി.പ്യറായോല്‍ഓ! എവിടെയാണ് ഞാന്‍! അയ്യോ,ഞാനിവിടെ ലിവങ് റൂമിലാണ്.വോഡ്ക്കാകുപ്പി കാലിയായിരിക്കുന്നു.മവേലിതമ്പുരാന്‍ എവിടെ! എന്‍െറമുമ്പില്‍.അപ്പോ ഞാന്‍ മുറ്റത്ത് അത്തപ്പുവിടുകല്ലാരുന്നു.മവേലി തമ്പുരാന്‍ അവിടല്ലാരുന്നു. ഇഷ്ടന്‍ എന്‍െറ മുമ്പിലെ ഡസ്ക്‌ടോപ്പില്‍.ഫേസ്ബുക്കില്‍ വന്ന് നിറഞ്ഞിപ്പോഴും നില്‍ക്കുന്നു!!

സ്ഥിരം മാവേലിവേഷം കെട്ടുന്ന കുഞ്ഞപ്പന്‍,കൊമ്പംമീശേം കൊടവയറുമുള്ള കുഞ്ഞപ്പന്‍, മാലേിവേഷം കെട്ടി കസവുമുണ്ടുമുടുത്ത്, ഭാര്യേടെ അമ്പതുപവന്‍െറ ആഭരണോമിട്ട്,കളഭകുറി ചാര്‍ത്തി കളറടിച്ച് നില്‍ക്കുന്ന മദ്ധ്യപ്രായം കടന്ന കുഞ്ഞപ്പന്‍!!

ഇട്ടിരാച്ചന്‍ ആത്മഗതം നടത്തി-
എന്‍െറ കുഞ്ഞപ്പാ തനെന്നെ ഞെട്ടിച്ചു കളഞ്ഞല്ലോ.സാക്ഷാല്‍ ഒറിജനല്‍ മവേലി എന്ന്് കരുതി തന്നോടാരുന്നോ ഞാനീ ഈ സംവാദമൊക്കെ നടത്തിയേ!
മദ്യത്തിന്‍െറ ഒരു കളിയേ,അവനില്ലാരുന്നേല്‍ ഈ കൊറോണാക്കാലത്ത് വിട്ടിലുപിടിച്ച വിഢിയെ പോലെ പലവിചാരംപൂണ്ട് വിഷാദരോഗം പിടിച്ചിരിക്കുന്ന സ്ഥിതി ഓര്‍ക്കാന്‍കൂടി പറ്റിണില്ല!!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക