Image

ഉത്രാടദിനത്തിൽ ഏഷ്യാനെറ്റിൽ ലാലോണം നല്ലോണം

Published on 29 August, 2020
ഉത്രാടദിനത്തിൽ ഏഷ്യാനെറ്റിൽ ലാലോണം നല്ലോണം

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ  വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ  "ലാലോണം നല്ലോണംഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്. 

രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച  നടത്തുന്ന നാടകം " ലങ്കാലക്ഷ്മിയും "പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും , മധുരഗാനങ്ങളാൽ സാക്ഷാൽ അമിതാബ് ബച്ചനെപ്പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നൊരുക്കുന്ന " അന്താക്ഷരിയും " , മോഹൻലാൽ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , അനുശ്രീ , ദുര്ഗ , നിഖില വിമൽ , രചന  നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാന്സുകളും വള്ളപ്പാട്ടും വള്ളസദ്യയും പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമായി അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന " ലാലോണം നല്ലോണം " പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും 

“ ലാലോണം നല്ലോണം ”  ഏഷ്യാനെറ്റിൽ  ഉത്രാടദിനത്തിൽ വൈകുന്നേരം 6.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക