Image

കലിഫോർണിയയിലെ കാട്ടുതീ അണക്കുന്നതിന് ഇസ്രയേലിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ

പി.പി.ചെറിയാൻ Published on 29 August, 2020
കലിഫോർണിയയിലെ കാട്ടുതീ അണക്കുന്നതിന് ഇസ്രയേലിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ
കലിഫോർണിയ ∙ രണ്ടായിരത്തിലധികം ചതുരശ്ര മൈൽ ഇതിനകം തന്നെ അഗ്നിക്കിരയാകുകയും 1,70,000 പേർ കുടിയൊഴിപ്പിക്കുകയും, ഏഴു പേർ കൊല്ലപ്പെടുകയും ചെയ്ത കലിഫോർണിയയിൽ ഇപ്പോഴും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീ അണക്കുന്നതിന് പരിശീലനം ലഭിച്ച ഇസ്രയേൽ അഗ്നിശമന സേനാംഗങ്ങൾ കാലിഫോർണിയായിലെത്തുന്നു. രണ്ടാഴ്ചയിലെ ദൗത്യവുമായാണ് ഇവരെ അയയ്ക്കുന്നതെന്ന് ഇസ്രയേൽ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 
അമേരിക്കയുമായി ഏറ്റവും അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരിക്കുന്ന ഇസ്രയേൽ ഈ സന്നിഗ്ദഘട്ടത്തിൽ സഹായ ഹസ്തവുമായി കാലിഫോർണിയായിൽ എത്തുന്നതു ട്രംപിനോടു ദുരിതം അനുഭവിക്കുന്ന  ജനങ്ങളോടുമുള്ള കടപ്പാടു കൂടിയാണെന്ന് ഇസ്രയേൽ മിനിസ്ട്രി ഓഫ് പബ്ലിക് സേഫ്റ്റി പറയുന്നു.
ദൗത്യസംഘത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി ഇസ്രയേൽ വിദേശകാര്യമന്ത്രി ഗബി അഷ്കൻസി പറഞ്ഞു. 
താപനിലയിൽ വന്ന കുറവും ഈർപ്പമുള്ള വായുവും ആളിപ്പടരുന്ന തീ അല്പമെങ്കിലും ശമിപ്പിക്കുന്നതിന് സഹായിക്കുന്നുവെന്നും ജനങ്ങളെ വീടുകളിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ സാവകാശം ആരംഭിച്ചതായും അധികൃതർ പറയുന്നു. കാലിഫോർണിയായുടെ ചരിത്രത്തിൽ ശക്തമായ രണ്ടാമത്തെ കാട്ടുതീ മുപ്പതുശതമാനം അവസാനിപ്പിക്കാൻ കഴിഞ്ഞതായും അധികൃതർ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക