Image

നാളെ ഒരിക്കലും വന്നില്ലെങ്കില്‍ (റൊനാന്‍ കീറ്റിങ്ങ്) ഭാഷാന്തരം (ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 29 August, 2020
നാളെ ഒരിക്കലും വന്നില്ലെങ്കില്‍ (റൊനാന്‍ കീറ്റിങ്ങ്)  ഭാഷാന്തരം (ജോര്‍ജ് പുത്തന്‍കുരിശ്)
റൊനാന്‍ കീറ്റിങ്ങിന്റെ മനോഹരമായ വരികള്‍ ഇന്നത്തെ കാലത്ത് എന്നത്തേതിലും അര്‍ത്ഥമുള്ളതായി തോന്നുന്നു. മഹാമാരിയില്‍പ്പെട്ട്, ഉറ്റവരുടേയും ഉടയവരുടേയും സാമിപ്യമില്ലാതെ മരണപ്പെടുന്നവര്‍ അനേകരാണ്.  ഈ മനോഹരമായ ഗാനം നമ്മളോട് ഒരോത്തരോടും സംസാരിക്കുന്നു. 'അത് കൊണ്ട് നിങ്ങള്‍ ആരെ സ്‌നേഹിക്കുന്നോ അവരോട് നിങ്ങള്‍ എന്ത് അവരെ കുറിച്ച് ചിന്തിക്കുന്നു എന്ന് പറഞ്ഞിരിക്കുക. കാരണം നാളെ ഒരിക്കലും വന്നില്ലങ്കിലോ? 

രാത്രിയുടെ വൈകിയ യാമങ്ങളില്‍, ചിലപ്പോള്‍, 
ഞാന്‍ ഉറക്കമില്ലാതെ,  ഏതോ ശാന്തമായ സ്വപ്നങ്ങളില്‍ 
മുഴുകി,  അവള്‍ ഉറങ്ങുന്നതും നോക്കിയിരിക്കാറുണ്ട്. 
അതുകൊണ്ട് ഞാന്‍ വിളക്കണച്ച്  ചുമ്മാതെ ആ ഇരുട്ടില്‍ അങ്ങനെ കിടക്കും. 
ആ സമയത്ത് പല ചിന്തകളും എന്റെ മനസ്സിലൂടെ കടന്നു പോകാറുണ്ട്. 
നാളെ പുലരിയില്‍ ഞാന്‍ ഒരിക്കലും എന്റെ ഉറക്കത്തില്‍ നിന്ന് ഉണരുന്നില്ലെങ്കില്‍
ഞാന്‍ അവളെ കുറിച്ച് എങ്ങനെ എന്റെ ഹൃദയത്തില്‍ വിചാരിച്ചിരുന്നു 
എന്നതിനെ ഓര്‍ത്ത് അവള്‍ക്ക് എന്തെങ്കിലും സംശയമുണ്ടായിരിക്കുമോ? 

നാളെ ഒരിക്കലും വന്നില്ലെങ്കില്‍
ഞാന്‍ എത്രമാത്രം അവളെ സ്‌നേഹിച്ചിരുന്നു 
എന്നവള്‍ അറിഞ്ഞിരിന്നിരിക്കുമോ? 
എല്ലാത്തരത്തിലും അവളെന്റേതു മാത്രമെന്നറിയിക്കാന്‍
എല്ലാ ദിവസവും ഞാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നോ?
എതെങ്കിലും തരത്തില്‍  ഈ ഭൂമിയിലെ എന്റെ സമയം കഴിഞ്ഞാല്‍
അവള്‍ക്ക് ഞാനില്ലാതെ ഈ ലോകത്തെ നേരിടേണ്ടി വരും.
നാളെ ഒരിക്കലും മടങ്ങി വന്നില്ലെങ്കില്‍, 
ഞാന്‍ അവള്‍ക്ക് നല്‍കിയ സ്‌നേഹം അവസാനം 
വരെ നീണ്ട് നില്ക്കാന്‍ തക്കവണ്ണം പരിയാപ്തമായിന്നിരിക്കുമോ?

കാരണം എന്റെ ജീവിതത്തില്‍ എനിക്ക് വേണ്ടപ്പെട്ടവരെ  നഷ്ടമായിട്ടുണ്ട്
പക്ഷെ അവര്‍ക്കറിയില്ലായിരുന്നു ഞാന്‍ അവരെ 
എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്ന്. 
അവരോടുള്ള എന്റെ യഥാര്‍ത്ഥ സ്‌നേഹം ഞാന്‍ ഒരിക്കലും 
വെളുപ്പെടുത്തിയില്ലല്ലോ ഏന്നോര്‍ത്ത്  ഖേദത്തോടെയാണ്  ഞാന്‍ ഇന്ന് ജീവിക്കുന്നത്. 
അതുകൊണ്ട് എന്റെ ജീവിതത്തില്‍ അവള്‍ എത്ര അര്‍ത്ഥമുള്ളവളാണന്ന്
ഒരോ ദിവസവും പറയുമെന്ന് ഞാന്‍ എന്നോടു തന്നെ ശപഥം ചെയ്യുതു. 
അങ്ങനെ രണ്ടാമത് ഒരിക്കല്‍ അത് പറയാനള്ള അവസരത്തെ ഒഴിവാക്കി 

(ഗായക സംഘം)
നാളെ ഒരിക്കലും വന്നില്ലെങ്കില്‍
ഞാന്‍ എത്രമാത്രം അവളെ സ്‌നേഹിച്ചിരുന്നു 
എന്നവള്‍ അറിഞ്ഞിരിന്നിരിക്കുമോ? 
എല്ലാത്തരത്തിലും അവളെന്റേതു മാത്രമെന്നറിയിക്കാന്‍
എല്ലാ ദിവസവും ഞാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നോ?
എതെങ്കിലും തരത്തില്‍  ഈ ഭൂമിയിലെ എന്റെ സമയം കഴിഞ്ഞാല്‍
അവള്‍ക്ക് ഞാനില്ലാതെ ഈ ലോകത്തെ നേരിടേണ്ടി വരും.
നാളെ ഒരിക്കലും മടങ്ങി വന്നില്ലെങ്കില്‍, 
ഞാന്‍ അവള്‍ക്ക് നല്‍കിയ സ്‌നേഹം അവസാനം 
വരെ നീണ്ട് നില്ക്കാന്‍ തക്കവണ്ണം പരിയാപ്തമായിരിക്കുമോ?

(സമാപ്തി)

അത് കൊണ്ട് നിങ്ങള്‍ ആരെ സ്‌നേഹിക്കുന്നോ അവരോട്
നിങ്ങള്‍ എന്ത് അവരെ കുറിച്ച് ചിന്തിക്കുന്നു എന്ന് തീര്‍ച്ചയായും പറഞ്ഞിരിക്കുക
നാളെ ഒരിക്കലും വന്നില്ലങ്കിലോ!


If Tomorrow Never Comes
Ronan Keating
Sometimes late at night
I lie awake and watch her sleeping
She's lost in peaceful dreams
So I turn out the lights and lay there in the dark
And the thought crosses my mind
If I never wake up in the morning
Would she ever doubt the way I feel
About her in my heart
If tomorrow never comes
Will she know how much I loved her
Did It ry in every way to show her every day
That she's my only one
And if my time on earth were through
And she must face this world without me
Is the love I gave her in the past
Gonna be enough to last
If tomorrow never comes
Cause I've lost loved ones in my life
Who never knew how much I loved them
Now I live with the regret
That myt rue feelings for them never were revealed
So I made a promise to myself
To say each day how much she means to me
And avoid that circumstance
Where there's no second chance to tell her how I feel

[Chorus]
'Cause if tomorrow never comes
Will she know how much I loved her?
Did It ry in every way to show her every day
That she's my only one?
And if my time on earth were through
And she must face the world without me
Is the love I gave her in the past
Gonna be enough to last
If tomorrow never comes?

[Oturo]
So tell that someone that you love
Just what you're thinkin' of
If tomorrow never comes

Garth Brooks - If Tomorrow Never Come

https://youtu.be/i9N-Pq9ncjk
Join WhatsApp News
Spread Love & not hatred. 2020-08-29 10:18:21
We are engulfed in the Sargasso Sea of Lies, injustice, evil, cruelty & we lost our ability to realize them. Many are under a false notion that we can achieve by ourselves. We need people who encourage us, work with us, support us, above all people who love us. We need the courage to reach out with respect to attract the support of others, then only the circle of love engulf you. Courage is not facing anything and everything. Courage is the knowledge we gather about the enemy, the problem we have to face. For the past few years; we are afraid to go to sleep because we don't know what might happen while we sleep. We lost our ability to wake up, we lost our enthusiasm to wake up. In fact, we are afraid to face what we going to face when we wake up. Anyone can be a hero during peaceful times. We don't have peaceful times anymore. Don't expect peaceful times anytime soon. Stop listening to false propaganda. Face the fact; we are victims of chaos, it is going to be that way for a while. Yes; we need to wake up, stand up & face our enemy. We need the courage to point out injustice when we see it, we need the courage to face the false propaganda. That is courage. For that courage, we need to spread love & not hatred. We need to let others know we love them too. For that, we need to educate ourselves and others. We are not white, black, brown, yellow. We are the Homo-sapiens that spread out from Africa and settled in different parts of the Earth. All humans are our brothers & sisters. Remove the walls of the geographic boundaries-my country- the false patriotism; remove the walls of religious slavery- my religion. Educate yourselves to see the world as one, for that you need to understand Science. Science will educate to realize that we humans are one race, one species. Once knowledge comes in; we attain peace with the rest of our fellow humans. We need to end this chaos to wake up for better days. Unite, collect all your courage, let us face the injustice, the false propaganda. Remember in 1933 Hitler started like this and Germany fell before him within a few years. We cannot fall, we cannot fail; if we do; we will perish. Spread the real gospel of Love.
Mathew Philip 2020-08-29 14:07:48
Coronavirus and Trump are disrupting American life. Many people are dying every day in hospitals across America without the presence of their loved ones. We all take life for granted and ignore little things like saying 'I love you' to our beloved ones". George Puthenkurishu has captured the essence of the song and translated it beautifully. Garth Brooks has given the emotion of the lines in its full depth through his song. Thank you Puthenkurish
Thomas K Varghese 2020-08-29 19:15:36
നല്ല സന്ദേശം തരുന്ന കവിത. പ്രേത്യേകിച്ചും മലയാളി യുടെ ഒരു ദുഷിച്ച വാസനയാണ് എല്ലാം മൂടി വെയ്ക്കുക. സ്നേഹവും വികാരങ്ങളും എല്ലാo . അതിനോടൊപ്പം നേരെ പറയേണ്ട പല ഗൂഢ പദ്ധതികളും മൂടി വെച്ചിട്ടുണ്ടാകും, ഇത് മൈ ബന്ധ മില്ലാത്തവ. എല്ലാം കൂടി മനസ്സ് കലാഷ്‌മവും.. ഒരു 'ഇന്റെഗ്രിറ്റി ' സംസാരത്തിലും ഭാവങ്ങളിലും ഉണ്ടാവില്ല. ഒടുവിൽ ഒളിച്ചു, പിശുക്കി സംബാദിച്ച പണം പോലെ..., മരിക്കുമ്പോൾ ഒരു പ്രേയോജനവും തനിക്കും മറ്റുള്ളവർക്കും ഇല്ലാതെ നഷ്ടപ്പെടും... നല്ല സന്ദേശം..
Sudhir Panikkaveetil 2020-08-30 02:06:24
കവികളെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇതൊക്കെ സാധാരണ ജനങ്ങൾ ചിന്തിക്കയില്ലായിരുന്നു. ശ്രീ പുത്തങ്കുരിസ് ആശയസമ്പുഷ്ടമായ കവിതകൾ ഭാഷാന്തരം ചെയ്തുകൊണ്ടിരിക്കുന്നു. നല്ല ഉദ്യമം. അഭിനന്ദനങൾ.
Vilasini 2020-08-30 02:06:36
ഏത് മലായാളിക്ക് പറയാൻ കഴിയും ഭാര്യയോട്, 'ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്ന് . അത് കേൾക്കാൻ എന്റെ കാത് കൊതിച്ചിട്ടുണ്ട് .ഏത് മലായാളിക്ക് കഴിയും വാലൻന്റൈൻ ഡേയിൽ ഒരു റോസാ പുഷ്പവുമായി വരാൻ? വരുമെന്ന് കരുതി നോക്കി ഇരുന്നിട്ടുണ്ട് . എന്നെ എന്റെ ഭർത്താവ് വിളിക്കുന്നത് 'എടി' എന്നാണ് . പേര് പോലും വിളിക്കില്ല . വര്ഷങ്ങളോളം അമേരിക്കയിൽ താമസിച്ചിട്ട്, അവരുടെ ആരാധന പുരുഷൻ ട്രമ്പാണ് . സ്ത്രീകളെ ചവുട്ടി മെതിക്കുന്നവൻ. ഈ ഗാനം പലപ്രാവശ്യം കേട്ടിരുന്നു. മനസ്സ് നീലാകാശങ്ങളിലേക്ക് പറന്നുയരുന്നു. പക്ഷെ അതുപോലെ അത് നിലത്ത് പതിക്കുകയും ചെയ്യുത് പ്രണയം എന്തെന്നറിയാതെ കൊഴിഞ്ഞു പോയ പുഷപത്തെപോലെ . അതെ 'വീണപൂവിനെപ്പോലെ'.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക