Image

പ്രിയ കൊടിക്കുന്നിൽ സുരേഷിനോട് സ്നേഹപൂർവ്വം ജെയിംസ് കൂടൽ

Published on 29 August, 2020
പ്രിയ കൊടിക്കുന്നിൽ സുരേഷിനോട് സ്നേഹപൂർവ്വം  ജെയിംസ് കൂടൽ
താങ്കൾ  വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ എനിക്ക് നേരിട്ട് വ്യക്തിബന്ധമുള്ള ഒരു സഹപ്രവർത്തകൻ ആണല്ലോ !!
താങ്കൾ എന്റെ അടുർ പലർലമെൻറ് മണ്ഡലത്തിന്റെ എം പി എന്നനിലയിൽ താങ്കളുമായും ഒരു പ്രവാസി പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്കും  താങ്കളുമായി  അടുത്ത് സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ !!
പക്ഷെ താങ്കൾ ശശി തരൂരിന് എതിരെ നടത്തിയ പരസ്യ വിമർശനം താങ്കൾക്കും കോണ്ഗ്ര്സ് പ്രസ്ഥാനത്തിനും ഗുണം ചെയ്യുമോയെന്ന് ആത്മപരിശോധന നടത്തണം !!!

ശശി തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും  തരൂർ എടുത്തു ചാട്ടം കാണിക്കുകയാണനും  വിശ്വപൗരനായതിനാൽ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനെന്നും  ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകളിൽനിന്ന് പ്രവർത്തിക്കുന്നില്ലെന്നും ശശി തരൂർ രാഷ്ട്രിയക്കാരനല്ലെന്നും
 പക്വത കാണിക്കുന്നില്ലെന്നും തുടങ്ങിയുള്ള താങ്കളുടെ പരിഹാസം ,കൊടിക്കുന്നിൽ സുരേഷ് താങ്കൾക്ക് ഭൂഷണമാണോ ???
കോൺഗ്രസ് പാർട്ടിക്ക് സ്ഥിരം പ്രസിഡന്റുണ്ടാകണമെന്ന് ശശി തരൂർ അടക്കും 20 തോളം സീനിയർ നേതാക്കൾ ആവശ്യപ്പെട്ടത് കോണ്ഗ്ര്സ് പ്രവർത്തകർ ആഗ്രഹിക്കുന്ന ആവിശ്യം അല്ലേ ?

ഗാന്ധി കുടുംബത്തെ പ്രീണി പെടുത്താൻ
ഡൽഹിയിൽ കോൺഗസ് ആസ്ഥാനത്ത് ആളിനെയിറക്കി കീ ജയ് വിളിപ്പിക്കുന്ന കാലം കഴിഞ്ഞുപോയി .
ദേശിയ മാധ്യമങ്ങളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ വാർത്ത വരുത്തി അതിന്റെ കോപ്പി ഡൽഹിയിൽ എത്തിച്ച് പ്രീതിപ്പെടുത്തി സ്ഥാനം
നേടിയെടുത്തുള്ളവരെ ക്കുറിച്ച് ഈയുള്ളവന്
നന്നായി അറിയാം !!
ഡൽഹിയിൽ അടയിരുന്ന് ഗാന്ധികുടുംബത്തെ ഉപദേശിച്ച് ഉപദേശിച്ച് ഈ കോലത്തിൽ എത്തിച്ചവർ
ആരെന്നും എന്തെന്നും താങ്കൾക്കും അറിവുള്ളതാണല്ലോ !!
ഈ ശൈലി മാറേണ്ടിയിരിക്കുന്നു !!
ഇന്ത്യ രാജ്യം യുവതയുടെ നാടാണ്
അവരുടെ ചിന്തകൾക്ക് ഊർജ്ജും പകരുന്ന നേതൃത്തത്തിന് മാത്രമേ നാളയുടെ ഇന്ത്യയെ നയിക്കുവാൻ കഴിയുകയുള്ളു
പ്രതിസന്ധികളിൽ ഓടിയൊളിക്കുന്നവർ നേതാവല്ല !!
തന്നിൽ വിശ്യാസം അർപ്പിച്ച് പിന്നിൽ അടിയുറച്ച് നിൽക്കുന്നവരെ അനാഥമാക്കി ഓടിയൊളിക്കുന്നവർ ഭീരുവാണ് !!
ശശി തരൂർ വിശ്വപൗരൻ ആണ് !!
ശശി തരൂരൻ മാരാണ്
ഇന്ത്യയുടെ യുവ ചേതനയുടെ ചോദ്യങ്ങൾകുള്ള ഇന്നത്തെ ഉത്തരം !!
കാലഹരണപ്പെട്ട രാഷ്ട്രീയ ശൈലി മാറേണ്ടിയിരിക്കിന്നു
കാലഹരണപ്പെട്ട നേതൃത്വവും !!
താങ്കൾക്ക് എല്ലാ നന്മയും നേർന്ന് കൊണ്ട്
സ്നേഹപൂർവ്വം


ജെയിംസ് കൂടൽ
പ്രസിഡന്റ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ടെക്സാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക