Image

അതിജീവനം (മനോജ് തോമസ്, അഞ്ചേരി)

Published on 28 August, 2020
അതിജീവനം (മനോജ് തോമസ്, അഞ്ചേരി)
അഖിലാണ്ഡ  മണ്ഡല  പാലക ദൈവമേ,
നിൻ  മഹാ  സ്നേഹം  എത്ര  അവർണ്ണനീയം .
നിൻ  മഹാ കരുണ തൻ  പ്രതിച്ഛായ  മാത്രം
നീ  തന്ന   ജീവൻ     ഇന്നെനിക്കുള്ളത്.

ഈ മഹാ വ്യാധി ഇന്ന്  ഉലകം  വിഴുങ്ങു്ബോൾ,
മനുജ  കുലത്തിൻ  പ്രതീക്ഷ  തകരുബോൾ
കരുണ തൻ  ഉറവെ  , സ്നേഹത്തിൻ നിറവേ
നിൻ  പൊൻ  കരം  നീട്ടി   താങ്ങുക  ഞങ്ങളെ .

മരണ  നിഴലിൻ  താഴ്വരെ  ഉരുകുo   മെഴുതിരി
നാളങ്ങൾ   കെടുത്താതെ  കാക്കുക  ദൈവമേ.
വ്യഥന  വീഥികൾ   താണ്ടിടും   പാദങ്ങൾ
ഇടറാതെ  താങ്ങി  നടത്തുക   ദൈവമേ .

അഖിലാണ്ഡ  മണ്ഡല  പാലക ദൈവമേ,
നിൻ  മഹാ  സ്നേഹം  എത്ര  അവർണ്ണനീയം .
നിൻ  മഹാ കരുണ തൻ  പ്രതിച്ഛായ  മാത്രം
നീ  തന്ന   ജീവൻ     ഇന്നെനിക്കുള്ളത്.

ഗാനത്തിന്ടെ  യൂട്യൂബ്  വീഡിയോ  കാണുവാൻ താഴെ കാണുന്ന  ലിങ്ക്  ക്ലിക്ക്  ചെയ്യുക .


https://youtu.be/xwXZ8ZPOygQ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക