Image

ഐഎംസിസി ധനസഹായം കൈമാറി

Published on 27 August, 2020
  ഐഎംസിസി ധനസഹായം കൈമാറി

കുവൈറ്റ് സിറ്റി: ഐഎംസിസി സെക്രട്ടറിയും ഐഎന്‍എല്‍ സജീവ പ്രവര്‍ത്തകനുമായിരുന്ന ബി.സി. അഷ്‌റഫിന്റെ കുടുംബത്തിനുള്ള ഐഎംസിസി കുവൈത്ത് കമ്മിറ്റിയുടെ രണ്ടാം ഘട്ട ധന സഹായം കൈമാറി .

അഷ്‌റഫിന്റെ ആകസ്മിക മരണത്തോടെ വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന് വന്നു ചേര്‍ന്നത്. ഐ എം സി സി പ്രവര്‍ത്തകരും ഐ എന്‍ എല്‍ പ്രവര്‍ത്തകരും സ്വന്തം കുടുംബത്തെ പോലെ ഏറ്റെടുത്തുകൊണ്ട് ആശുപത്രി ബില്ല് മുതല്‍ അദ്ദേഹത്തിന്റെ കടം വീടുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയായിരുന്നു.

ഐഎന്‍എല്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കമാണ് സഹായം അഷ്‌റഫിന്റെ മകന് കൈമാറിയത്. ഐഎന്‍എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബില്‍ടക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുവൈറ്റ് ഐഎംസിസി പ്രതിനിധി ഖാലിദ് ബേക്കല്‍, എന്‍എല്‍എല്‍ നേതാക്കളായ എം.എ ഷഫീക്, മൊയ്ദു കുന്നില്‍ ഹദ്ദാദ്, ഇ. എല്‍ നാസര്‍, കൂളിയങ്കാല്‍ ശാഖാ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക