Image

കുവൈറ്റില്‍ എല്ലാത്തരം വീസകളുടേയും കാലാവധി മൂന്നു മാസത്തേക്ക് നീട്ടി

Published on 27 August, 2020
 കുവൈറ്റില്‍ എല്ലാത്തരം വീസകളുടേയും കാലാവധി മൂന്നു മാസത്തേക്ക് നീട്ടി


കുവൈറ്റ് സിറ്റി: സന്ദര്‍ശക വീസ ഉള്‍പ്പെടെ എല്ലാ വീസകളുടെയും കാലാവധി മൂന്നുമാസത്തേക്ക് നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഓഗസ്റ്റ് അവസാനം മുതല്‍ മൂന്നുമാസത്തേക്ക് വീസ കാലാവധി സ്വയമേ വര്‍ധിക്കുമെന്നും താമസകാര്യ മന്ത്രാലയത്തില്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വീസ എക്‌സ്റ്റെന്‍ഷന്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ 2020 നവംബര്‍ 30 വരെയായിരിക്കും അനുവദിക്കുക. എക്‌സ്റ്റെന്‍ഷനിനുവേണ്ടി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. മാനുഷിക പരിഗണന വച്ചും താമസ കാര്യ ഓഫിസില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടി തിരക്കുണ്ടാവുന്നത് ഒഴിവാക്കാനുമാണ് പുതിയ നടപടി.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വീസ പുതുക്കാവുന്നതാണ്. സര്‍ക്കാര്‍ അനുവദിച്ച സമയത്തിനുള്ളില്‍ തൊഴിലാളികളുടെ വീസകള്‍ പുതുക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക