Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സിന് പുതിയ നേതൃത്വം

Published on 27 August, 2020
 വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സിന് പുതിയ നേതൃത്വം


കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈറ്റ് പ്രൊവിന്‍സ് 2020-2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അഡ്വ. തോമസ് പണിക്കര്‍ (പ്രസിഡന്റ്), ബി.എസ്. പിള്ള (ചെയര്‍മാന്‍), അഡ്വ. രാജേഷ് സാഗര്‍ (വൈസ് ചെയര്‍മാന്‍), കിഷോര്‍ സെബാസ്റ്റ്യന്‍, സന്ദീപ് മേനോന്‍ (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ അസീസ് മാട്ടുവയില്‍ (ജനറല്‍ സെക്രട്ടറി), ജെറല്‍ ജോസ് (ട്രഷറര്‍), സിബി തോമസ് (മീഡിയ കണ്‍വീനര്‍), ജോസി കിഷോര്‍ (ലേഡീസ് വിംഗ് കണ്‍വീനര്‍), ജോര്‍ജ് ജോസഫ്, കിച്ചു കെ. അരവിന്ദ് (സെക്രട്ടറിമാര്‍), ഷിബിന്‍ ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

സൂം വെര്‍ച്ച്വല്‍ മീറ്റിംഗ് വഴി നടത്തിയ തെരഞ്ഞെടുപ്പില്‍ ഡബ്ല്യുഎംസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സി.യു. മത്തായി, ഡബ്ല്യുഎംസി മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ചാറല്‍സ് പോള്‍, റീജണല്‍ നോമിനേഷന്‍/ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് കാളിയേടന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

പരേതനായ ടി.എന്‍. ശേഷന്‍ സ്ഥാപക ചെയര്‍മാന്‍ ആയി 1995 ജൂലൈ 3 ന് ന്യൂ ജേഴ്സിയില്‍ രൂപീകരിച്ച ഈ സംഘടന പ്രവാസി മലയാളികളുടെ ആദ്യ ലോക കണ്‍വന്‍ഷനില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. മലയാള/ കേരളീയ വംശജരുടെ വ്യാപകമായി ചിതറിക്കിടക്കുന്ന സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരുന്നതിനും സംസ്‌കാരം, പാരമ്പര്യം, ജീവിതരീതി എന്നിവയുടെ പൊതുവായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഒരു രാഷ്ട്രീയേതര ഫോറം നല്‍കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. സാംസ്‌കാരികവും കലാപരവും സാമൂഹികവുമായ പ്രത്യേകത വര്‍ധിപ്പിക്കുന്നതിനും മറ്റു സംസ്‌കാരങ്ങളോട് സഹവര്‍ത്തിത്വം പുലര്‍ത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുള്ള കരുത്തും ധാരണയും നല്‍കുകയും മലയാളികളുടെ/ കേരള വംശജരുടെ സഹോദര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ആറ് ഭൂഖണ്ഡങ്ങളിലായി 60-ല്‍ പരം പ്രൊവിന്‍സുകളില്‍ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വംശീയ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക