Image

ഓർമ്മച്ചെപ്പ് അടച്ചപ്പോൾ ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 27 August, 2020
ഓർമ്മച്ചെപ്പ് അടച്ചപ്പോൾ ( കവിത : പുഷ്പമ്മ ചാണ്ടി )
നിമിഷങ്ങൾ ഓർമ്മകളാകുന്നു...
ആ ഓർമ്മകളെയാണ് 
ചിതലരിച്ചത്..
ചുറ്റും  ധൂമ വര്‍ണ്ണം  
സ്‌മൃതിപഥം വിജനം 
കാഴ്ചകൾ മങ്ങി നേർക്കുന്നു.
യാത്രയ്ക്കു ദിശമാറ്റം...
.
സമാനതകൾ ദർശിക്കാൻ 
കഴിയുന്നില്ല...

നമ്മൾ നമ്മളെ അറിയാത്തിടത്തോളം,
പരസ്പരം മനസ്സിലാക്കാത്തിടത്തോളം, 
ഉടലുകൾ ഉഴലുമ്പോൾ 
എങ്ങനെ, നമ്മുടെ  ജന്മദിനങ്ങളും 
വിവാഹ വാർഷികങ്ങളും
ഓർമ്മവരും ?

ഏകാകിയായ മനസ്സു-
ള്ളിലിരുന്നെന്തോ
പുലമ്പുന്നു.. 
ഒരു മാത്ര കൈമോശം 
വന്നതറിയാതെ...

കണ്ണാടിയിൽ കാണും
സ്വന്തം പ്രതിബിംബവും 
ഏതോ മിത്രമെന്നു  നിനച്ചു 
കരുണരസം കരകവിയുന്ന 
കഥകൾ ഉരുവിടുന്നു..

ചുറ്റും കണ്ടവരെല്ലാം അപരിചിതർ ,
എന്നെ എനിക്കും, 
നിന്നെ നിനക്കും അപരിചിതം
മറവിയുടെ 
ഗർത്തങ്ങളിലാണ്ടവർ..

വിധി ചിലപ്പോഴെല്ലാം ക്രൂരമല്ലേ ?
ഞാൻ നിന്നെ മറന്നാലും 
നീയെന്നെയോർമ്മിക്കുമല്ലോ ....
അതാണെൻ ജീവന്റെ  അർത്ഥപൂർണത...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക