Image

കോവിഡ് പ്രതിസന്ധി; പുതിയ തൊഴില്‍ നിയമനങ്ങള്‍ നിര്‍ത്തിവച്ചു

Published on 26 August, 2020
 കോവിഡ് പ്രതിസന്ധി; പുതിയ തൊഴില്‍ നിയമനങ്ങള്‍ നിര്‍ത്തിവച്ചു

കുവൈറ്റ് സിറ്റി : ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള അഭ്യര്‍ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) എല്ലാ വകുപ്പുകളിലെയും യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോവിഡ് പ്രതിസന്ധിയുടെ ഫലമായി തൊഴില്‍ വിപണി നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം വരെയാണ് തൊഴില്‍ നിയമനം നിര്‍ത്തിവയ്ക്കുക.അടുത്ത ഒരു വര്‍ഷം തൊഴില്‍ മേഖലയില്‍ ചില സമ്മര്‍ദം ഉണ്ടാവുമെന്നാണ് കരുതുന്നത്.

കോവിഡ് പ്രതിസന്ധി കുറഞ്ഞ് വരികയാണെന്നും വരും മാസങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും വിദേശ നിക്ഷേപം വലിയ അളവില്‍ വര്‍ധിക്കുമെന്നുമാണ് തൊഴില്‍ മേഖലയിലെ വിദഗ്ദര്‍ കരുതുന്നതെന്നും സ്വദേശികളോടൊപ്പം വിദേശികള്‍ക്കും നിക്ഷേപ രംഗത്തും തൊഴില്‍ രംഗത്തും വലിയ സാധ്യതകളാണ് പല ഏജന്‍സികളുടേയും പഠന റിപ്പോര്‍ട്ടുകള്‍ പ്രവചിക്കുന്നതെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ പ്രവാസികളുടെ എണ്ണം കുറയുന്നതോടെ തൊഴില്‍ വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും പുതിയ സംരഭങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിക്കുമെന്നും വാഷിംഗ്ടണിലെ അറബ് ഗള്‍ഫ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഉദ്യോഗസ്ഥനായ ഡോ. റോബര്‍ട്ട് മൊഗീല്‍ നിക്കി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക