Image

എട്ട് നോമ്പ് ആചരണവും വാര്‍ഷിക കണ്‍വന്‍ഷനും സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ

Published on 26 August, 2020
 എട്ട് നോമ്പ് ആചരണവും വാര്‍ഷിക കണ്‍വന്‍ഷനും സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ


കുവൈറ്റ് സിറ്റി : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും വാര്‍ഷിക കണ്‍വന്‍ഷനും (വെര്‍ച്വല്‍) സെപ്റ്റംബര്‍ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9.30) നടത്തപ്പെടുന്നു.

സമൂഹ മാധ്യമങ്ങളില്‍ കൂടി നടത്തപ്പെടുന്ന കണ്‍വന്‍ഷന്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ തിരുമേനിമാരും വൈദികരും നേതൃത്വം നല്‍കും.

ലോകമാകമാനം കോവിഡ്-19 എന്ന മഹാവ്യാധിയെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ നടക്കുന്ന നോമ്പ് ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക