Image

ഷാര്‍ജയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 1628 വാഹനങ്ങള്‍ നീക്കം ചെയ്തു

Published on 26 August, 2020
ഷാര്‍ജയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 1628 വാഹനങ്ങള്‍ നീക്കം ചെയ്തു


ഷാര്‍ജ : ഷാര്‍ജയിലെ തെരുവോരങ്ങളിലും ,പാര്‍ക്കിംഗ് ഏരിയകളിലും ഉപേക്ഷിച്ചുപോയ 1628 വാഹനങ്ങള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി നീക്കം ചെയ്തു . 350 അനധികൃത കച്ചവട കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റിയതിലൂടെ 36 ടണ്‍ സാധനസാമഗ്രികളും പിടിച്ചെടുത്തതായി അറിയിച്ചു . മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഷാര്‍ജ പരിസ്ഥിതി കമ്പനിയായ ബീയ യുടെ സഹകരണത്തോടെ 13000 സ്ഥലങ്ങളിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത് .

ഉപേക്ഷിക്കപ്പെടുന്ന വാഹങ്ങള്‍ ഉപയോഗിച്ച് രാജ്യത്തു അനധികൃത ഇടപാടുകളും കുറ്റകൃത്യങ്ങളും നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്തരം വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് . പൊടിപിടിച്ചു കിടക്കുന്ന വാഹനങ്ങള്‍ നഗരത്തിന്റെ മനോഹാരിതക്കും ഭംഗം വരുത്തുന്നതായി മുന്‍സിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു .നഗരത്തിലെ ഫ്ളാറ്റുകളുടെ ബാല്‍കണികളില്‍ ഉപയോഗരഹിതമായ സാധനങ്ങള്‍ കൂട്ടിയിടുന്നതും സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കുന്നതും ശിഷാനടപടികള്‍ക്കു കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക