Image

ജര്‍മനിയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കാന്‍ നീക്കം

Published on 26 August, 2020
ജര്‍മനിയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കാന്‍ നീക്കം


ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന പിന്‍വലിക്കുന്നതു സംബന്ധിച്ച് ആരോഗ്യമന്ത്രി യെന്‍സ് സ്പാന്‍ സൂചന നല്‍കി.

വിദേശ യാത്രക്കാരെ പരിശോധന നടത്തുന്നതിനു പകരം എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെടുകയും അഞ്ച് ദിവസത്തിനുള്ളില്‍ പരിശോധന നടത്തുകയും ചെയ്യാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ലാബുകള്‍ക്കുമേലുള്ള സമ്മര്‍ദം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

കോവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുള്ളത്. വിമാനത്താവളങ്ങളില്‍ ഇതു സൗജന്യമാക്കാനും സാധിക്കും.

ഓഗസ്റ്റ് എട്ടിനാണ് ഈ ഉത്തരവ് നിലവില്‍ വന്നത്. പരിശോധനാ പദ്ധതിയില്‍ വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായാണ് ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക