Image

ലോറ കാറ്റഗറി 3 ഹരിക്കയിൻ ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അജു വാരിക്കാട് Published on 26 August, 2020
ലോറ  കാറ്റഗറി 3 ഹരിക്കയിൻ ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ലോറ ചുഴലികൊടുങ്കാറ്റ് ഒറ്റരാത്രികൊണ്ട്  രൂക്ഷമായി, ഇന്ന് രാവിലെ സൂര്യോദയ സമയത്ത് അതിന്റെ വേഗത 115 മൈലിൽ കാറ്റഗറി 3 ഹരിക്കയിൻ ആണ്. ഇന്ന് രാത്രിക്കു  മുമ്പ് ഇത്  130 മൈൽ വേഗത കൈവരും.
നാഷണൽ ഹരിക്കയിൻ സെന്ററിന്റെ പ്രവചനപ്രകാരം കാറ്റിന്റെ ഗതിയിൽനിന്ന് ഹ്യൂസ്റ്റൺ ഇപ്പോൾ വളരെ അകലെയാണ്. ഹ്യൂസ്റ്റൺ-ഗാൽവെസ്റ്റൺ മെട്രോ പ്രദേശം ശക്തമായ ലോറ ചുഴലിക്കാറ്റിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുമെന്ന് ഇപ്പോൾ വ്യക്തമാണ്. ബ്യൂമോണ്ട്, പോർട്ട് ആർതർ, തെക്കുപടിഞ്ഞാറൻ ലൂസിയാനയുടെ പ്രദേശങ്ങളാണ് ഇപ്പോൾ പ്രതികൂല കാലാവസ്ഥയിൽ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോഴും കൊടുങ്കാറ്റിന്റെ ഗതിവിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ലോറ ഹരിക്കയിനിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾക്ക് 2005ലെ റീത്ത ചുഴലിക്കാറ്റ് ഗൈഡായി ഉപയോഗിക്കാം. ടെക്സസ്-ലൂസിയാന അതിർത്തിക്ക് തൊട്ട് കിഴക്ക് 2005 സെപ്റ്റംബർ 24 ന് 115 മൈൽ വേഗതയിൽ കാറ്റഗറി 3 ചുഴലിക്കാറ്റായി 
റീത്ത കരയ്ക്കടിച്ചു. ലോറ കരയ്ക്കിടിക്കും എന്ന് പ്രവചിച്ച സ്ഥലത്തിന് സമീപമാണിത്. 15 വർഷം പഴക്കമുള്ള റീത്ത കൊടുങ്കാറ്റ് സമാനമായ ഒരു അനലോഗ് നൽകുന്നു.

ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിലും ഗാൽവെസ്റ്റൺ ദ്വീപിലും 60 മൈൽ വരെ വേഗതയിൽ ഏറ്റവും ഉയർന്ന കാറ്റ് അന്ന് രേഖപ്പെടുത്തിയിരുന്നു. ഹ്യുസ്റ്റണിലും സമീപ പ്രദേശങ്ങളിലും 45 മുതൽ 55 മൈൽ വരെയുള്ള വേഗതയിൽ കാറ്റു ഇപ്പോഴും പ്രതീക്ഷിക്കാം മരങ്ങൾ വീഴാനും വ്യാപകമായ വൈദ്യുതി മുടക്കം വരുന്നതിനും അല്പമല്ലാത്ത സാദ്ധ്യതകൾ പ്രതീക്ഷിക്കാം.  ഹാരിസ് കൗണ്ടിയിൽ 90 മില്യൺ ഡോളറിന്റെ നഷ്ടമാണ് റീത്ത വരുത്തിവച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്.

ലോറയുടെ ട്രാക്കിലും തീവ്രതയിലും ഇപ്പോൾ വളരെ വ്യക്തത വന്നതുകൊണ്ട് ഇന്ന് അർദ്ധരാത്രിയോടെ തന്നെ ലോറ തീരത്തടിക്കും എന്ന് വ്യക്തമാണ്.


ലോറ  കാറ്റഗറി 3 ഹരിക്കയിൻ ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംലോറ  കാറ്റഗറി 3 ഹരിക്കയിൻ ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക