Image

ട്രമ്പ് എന്തുകൊണ്ട് ജയിക്കണം: റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്റെ രണ്ടാം രാത്രിയിൽ മെലാനിയ ട്രമ്പ്

Published on 26 August, 2020
 ട്രമ്പ് എന്തുകൊണ്ട് ജയിക്കണം: റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന്റെ രണ്ടാം രാത്രിയിൽ മെലാനിയ ട്രമ്പ്
റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്റെ രണ്ടാം ദിനം ചൊവ്വാഴ്ച രാത്രി, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെയും പ്രഥമ വനിത മെലാനിയ ട്രംപിന്റെയും പ്രസിഡന്റിന്റെ മകന്‍ എറിക് ട്രംപിന്റെയും മകള്‍ ടിഫാനി ട്രംപിന്റെയും പ്രസംഗങ്ങളായിരുന്നു.

ട്രമ്പ് എന്തുകൊണ്ട് ജയിക്കണം എന്ന് പ്രഥമ വനിത മെലാനിയ ട്രമ്പ്

ചൊവ്വാഴ്ചത്തെ മുഖ്യ പ്രഭാഷണത്തില്‍, പ്രഥമ വനിത തന്റെ ഭര്‍ത്താവിനു വേണ്ടി വാദങ്ങള്‍ നിരത്തി.

''കഴിഞ്ഞ അഞ്ച് വര്‍ഷമായി നിങ്ങള്‍ മനസിലാക്കിയതു പോലെ, അദ്ദേഹം ഒരു പരമ്പരാഗത രാഷ്ട്രീയക്കാരനല്ല,'' മെലാനിയ ട്രംപ് പറഞ്ഞു. ''അദ്ദേഹം വെറുതെ സംസാരിക്കുകയല്ല. അദ്ദേഹം പ്രവര്‍ത്തി ആവശ്യപ്പെടുന്നു , അതിനു റിസള്‍ട്ട് കിട്ടുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ ഭാവി എല്ലായ്പ്പോഴും അദ്ദേഹത്തിന് വളരെ പ്രധാനമാണ്, അത് ഞാന്‍ എല്ലായ്പ്പോഴും വിലമതിക്കുന്ന കാര്യമാണ്. '

ഓണ്‍ലൈന്‍ ബുള്ളിയിങ്ങിനെതിരെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ബി ബെസ്‌ററ് കാംപയിന്‍ നടത്തിയിട്ടുള്ള മെലാനിയ ട്രമ്പ് പ്രസിഡന്റിന്റെ പരസ്യമായ അഭിപ്രായങ്ങളെ പോസിറ്റീവായി എടുക്കണമെന്ന് അഭിപ്രായപ്പെട്ടു.

''കാര്യങ്ങളെ എങ്ങനെ തോന്നുന്നുവെന്നതിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന് രഹസ്യങ്ങളൊന്നും ഇല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ' അവര്‍ പറഞ്ഞു. ''പൗരന്മാര്‍ എന്ന നിലയില്‍ നാം നമ്മുടെ പ്രസിഡന്റില്‍ നിന്ന് സത്യസന്ധത അര്‍ഹിക്കുന്നുണ്ട് . നിങ്ങള്‍ക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് എല്ലായ്പ്പോഴും അറിയാം. കാരണം, അദ്ദേഹം ഈ രാജ്യത്തെയും ഇവിടുത്തെ ആളുകളെയും സ്‌നേഹിക്കുകയും അതിനെ മികച്ചതാക്കാന്‍  ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. '

'നിങ്ങള്‍ അദ്ദേഹത്തോട് അത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍, അദേഹം അതിനായി കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു.'' ട്രംപിന്റെ വിമര്‍ശകരെ ലക്ഷ്യമിട്ട മെലാനിയയുടെ വാക്കുകള്‍ക്കു വലിയ കരഘോഷം വന്നു.
''നമ്മുടെ രാജ്യത്തിന് ഏറ്റവും മികച്ചത്, അദ്ദേഹമാണ് ,'' അവര്‍ പറഞ്ഞു.

 അമ്മമാര്‍ക്കായി ഒരു പ്രത്യേക സന്ദേശമുണ്ട് എന്ന് പറഞ്ഞു മെലാനിയ ട്രംപ് സ്ത്രീകളോട് പൊതുവായ ഒരു അഭ്യര്‍ത്ഥന നടത്തി, മാറുന്ന ലോകത്തെക്കുറിച്ച് കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്ന് . ''നിങ്ങള്‍ യോദ്ധാക്കളാണ്'' എല്ലായിടത്തെയും അമ്മമാരോടും മാതാപിതാക്കളോടുമായി അവര്‍ പറഞ്ഞു . നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനുമായുള്ള പോരാട്ടം അവസാനിപ്പിക്കാത്ത ഒരു പ്രസിഡന്റിനെ എന്റെ ഭര്‍ത്താവില്‍ നിങ്ങള്‍ക്കു കാണാം '

പ്രസംഗത്തില്‍ കൊറോണ വൈറസ് പാന്‍ഡെമിക് ബാധിച്ച അമേരിക്കക്കാരെയും പ്രിയപ്പെട്ടവരേ നഷ്ടമായവരെയും
മെലാനിയ ട്രംപ് ''അഗാധമായ ദുഃഖം ' അറിയിചു . ''പലരും ഉത്കണ്ഠാകുലരാണെന്നും ചിലര്‍ നിസ്സഹായരാണെന്നും എനിക്കറിയാം. നിങ്ങള്‍ തനിച്ചല്ലെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.അവര്‍ പറഞ്ഞു.

രാഷ്ട്രീയ വേദിയില്‍ പതിവ് പോലെ വ്യത്യസ്തത കണ്ടെത്തി ട്രമ്പ്

പ്രസിഡന്റിന്റെ അധികാരം എന്നും വ്യത്യസ്തമായി ഉപയോഗിക്കുന്ന ട്രമ്പ് ചൊവ്വാഴ്ച രാത്രിയും സമാനമായ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുവന്നു.

പരിപാടിയുടെ തുടക്കത്തില്‍ കാണിച്ച വീഡിയോയില്‍, ജയിലിനു പുറത്തുള്ള ജീവിതത്തിലേക്ക് മാറാന്‍ ആളുകളെ സഹായിക്കുന്ന പ്രോഗ്രാം നടത്തി ശ്രദ്ധേയനായ, മുന്‍പ് ബാങ്ക് കൊള്ളക്കാരനും മൂന്ന് തവണ കുറ്റവാളിയുമായിരുന്ന ജോണ്‍ പോണ്ടറിന് ട്രമ്പ് മാപ്പ് നല്‍കുന്നതു കാണിച്ചു .

കണ്‍സേര്‍വേറ്റീവ് റേഡിയോ ഹോസ്റ്റ് റഷ് ലിംബോഗിന് മെഡല്‍ ഓഫ് ഫ്രീഡം നല്‍കി. രാഷ്ട്രീയ ഉപദേശകന്‍ റോജര്‍ സ്റ്റോണ്‍, മുന്‍ മാരികോപ്പ കൗണ്ടി ഷെരീഫ് ജോ അര്‍പായോ, കണ്‍സേര്‍വേറ്റീവ് മാധ്യമ പ്രവര്‍ത്തകനായ കോണ്‍റാഡ് ബ്ലാക്ക്, കണ്‍സര്‍വേറ്റീവ് എഴുത്തുകാരൻ  ദിനേശ് ഡിസൂസ, ന്യൂയോര്‍ക്ക് മുന്‍ പോലീസ് മേധാവി ബെര്‍ണാഡ് കെറിക് എന്നിവര്‍ക്കടക്കം മാപ്പും കമ്മ്യൂട്ടേഷനുകളും നല്‍കി.

ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു കീഴില്‍ സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ചയെ തിങ്കളാഴ്ച നടന്ന കണ്‍വെന്‍ഷന്‍ ഊന്നിപ്പറഞ്ഞപ്പോള്‍, ട്രംപിന്റെ കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ രണ്ടാം ദിനത്തിലെ പ്രഭാഷകര്‍ പ്രസിഡന്റിനെ സ്ത്രീകളുടെ സുഹൃത്തും ക്രിമിനല്‍ നീതി പരിഷ്‌കരണത്തിന്റെ ചാമ്പ്യനുമെന്ന് വിശേഷിപ്പിച്ചു.

വംശീയതയും കടുത്ത നിലപാടുകളും ആരോപിക്കപ്പെടുന്ന ട്രംപിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിഷേധാത്മക അഭിപ്രായങ്ങള്‍ തുടരുന്ന സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മറ്റുള്ളവര്‍ എന്നിവരുടെ മനസ്സിനെ ഈ പുതിയ അപ്പീല്‍ മാറ്റുമോ എന്ന് വ്യക്തമല്ല.

പതിറ്റാണ്ടുകളുടെ നയതന്ത്ര പ്രോട്ടോക്കോളും ഒരുപക്ഷേ സ്വന്തം വകുപ്പിന്റെ നിയമങ്ങളും ലംഘിച്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ അസാധാരണമായി പ്രത്യക്ഷപ്പെട്ടു, പ്രസിഡന്റ് ട്രംപിന്റെ ''അമേരിക്ക ഫസ്റ്റ്'' വിദേശനയം വിജയമാണെന്ന് പ്രശംസിച്ചു. റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തുകൊണ്ട് മാത്രമല്ല - ഒരു സിറ്റിംഗ് സ്റ്റേറ്റ് സെക്രട്ടറി ദശാബ്ദങ്ങളായി ഒരു പ്രധാന പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിട്ടില്ല. ''ചൊവ്വാഴ്ച രാത്രി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സ്വന്തം മാനദണ്ഡങ്ങള്‍ തകര്‍ത്തു.മൈക്ക് പോംപിയോ ഇസ്രായേലിൽ നിന്നും, ഒഫിഷ്യൽ ഡ്യൂട്ടിയിൽ ആണ് കൺവെൻഷനിൽ  പ്രസംഗിച്ചത്. ഇതു ഫെഡറൽ എത്തിക്ക്സ്സ് നിയമ ലംഘനം ആണ്.

ട്രമ്പിനെ എതിര്‍ക്കുന്ന സോഷ്യലി കോണ്‍സെര്‍വേറ്റീവ് ആയ സ്ത്രീകളോടുള്ള അഭ്യര്‍ത്ഥന

ചൊവ്വാഴ്ച രാത്രിയില്‍ പ്രധാനമായും സ്ത്രീകളോടുള്ള അഭ്യര്‍ത്ഥനയാണ് ലക്ഷ്യമിട്ടത് .
പ്രസിഡന്റ് പ്രധാനമായും സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു, വോട്ടെടുപ്പില്‍ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രയാസകരമാക്കി സ്ത്രീകള്‍ അദ്ദേഹത്തെ എതിര്‍ക്കുന്ന സാഹചര്യത്തിലാണിത്. അതുകൊണ്ടു തന്നെ സോഷ്യലി കോണ്‍സെര്‍വേറ്റീവ് ആയ സ്ത്രീകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

അന്തരിച്ച സുവിശേഷ പ്രഘോഷകന്‍ ബില്ലി ഗ്രഹാമിന്റെ കൊച്ചു മകളായ സിസി ഗ്രഹാം ലിഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ ബാത്ത്‌റൂം ബില്ലിനെ പരാമര്‍ശിച്ചു പറഞ്ഞു, ' ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സില്‍ മത്സരിക്കാനും പെണ്‍കുട്ടികളുടെ ലോക്കര്‍ റൂമുകള്‍ ഉപയോഗിക്കാനും ഡെമോക്രാറ്റുകള്‍ സ്‌കൂളുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് '.

ആന്റി അബോര്‍ഷന്‍ ആക്ടിവിസ്റ്റ്, പ്ലാന്‍ഡ് പാരന്റ് ഹുഡിന്റെ മുന്‍ ജീവനക്കാരിയുമായ ആബി ജോണ്‍സണ്‍, അബോര്‍ഷന്‍ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ചു.

''എന്നോട് നിര്‌ദേശിക്കപ്പെട്ടതു അബോര്‍ഷനുകളുടെ എണ്ണം ഇരട്ടിയാക്കണമെന്നായിരുന്നു ,'' അവര്‍ പറഞ്ഞു. ' ഗര്‍ഭച്ഛിദ്രം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് ഞാന്‍ പിന്നോട്ട് പോയപ്പോള്‍, എന്നെ ശാസിക്കുകയും അബോര്‍ഷനാണ് പണം സമ്പാദനത്തിനുള്ള പ്രധാന മാര്‍ഗം എന്ന് പറയുകയും ചെയ്തു .'' ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു

''ഗര്‍ഭച്ഛിദ്രത്തിന്റെ ഗന്ധം എന്താണെന്ന് എനിക്കറിയാം. ഗര്‍ഭച്ഛിദ്രത്തിന് ഒരു മണം പോലും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അബോര്‍ട്ട്  ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ ഞാന്‍ ഒരു കുറ്റവാളിയാണ്, ആ സ്ത്രീകളോടും. പ്രസിഡന്റ് ട്രമ്പിന്റെ ആദ്യ മാസത്തില്‍ മറ്റേതൊരു പ്രസിഡന്റിനേക്കാളും അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്തതിനാലാണ് ഞാന്‍ ഇപ്പോള്‍ പ്രസിഡന്റ് ട്രമ്പിനെ പിന്തുണയ്ക്കുന്നത്ജോ-ണ്‍സണ്‍ പറഞ്ഞു.
Join WhatsApp News
RajammaThomas 2020-08-26 15:38:58
She is wearing a Military uniform like Castro and other dictators. Is she telling us she wants Fascism?
RevThomasNinan 2020-08-26 15:45:23
Excuse me, GOP Cult; Your corruption is showing. #RNC2020 Really?? Pam Bondi, Registered Foreign Agent for Qatar & recipient of a bribe & illegal campaign contribution from the fraudulent, now-defunct “Trump Foundation”?? HuffPo➔https://huffpost.com She refused to investigate trump's fraud university. It is said she received bribes. Now she works for a foreign government. What is she doing in American election. Receiving help from foreign country is illegal & that is what trump did too,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക