Image

ഭർത്താവിന്റെ പൊലീസ് വാഹനത്തിനുള്ളിൽ ഭാര്യ ചൂടേറ്റു മരിച്ച നിലയിൽ

പി.പി.ചെറിയാൻ Published on 26 August, 2020
ഭർത്താവിന്റെ പൊലീസ് വാഹനത്തിനുള്ളിൽ ഭാര്യ ചൂടേറ്റു മരിച്ച നിലയിൽ
മയാമി ∙ ഭർത്താവിന്റെ ഔദ്യോഗിക പൊലീസ് വാഹനമായ എസ്‌യുവിൽ ഭാര്യ ചൂടേറ്റ് മരിച്ച നിലയിൽ. അരിസ്റ്റിഡസ് പൗളിനാ 25 വർഷമായി മയാമി ലോക്കൽ പൊലീസിലെ ഉദ്യോഗസ്ഥനാണ്. സംഭവ ദിവസം  അർധരാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ അരിസ്റ്റിഡസ് വാഹനം മയാമി ഷോറിനു സമീപമുള്ള വീടിനു വെളിയിൽ പാർക്ക് ചെയ്ത് അകത്ത് കിടന്നുറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ ക്ലാര (57) ഭർത്താവിന്റെ പൊലീസ് വാഹനത്തിന്റെ പിറകു സീറ്റിൽ എന്തോ തിരയുന്നതിനു കയറി. വാഹനത്തിന്റെ പുറകിൽ കയറിയ ഉടനെ പിൻവാതിൽ ഓട്ടോമാറ്റിക്കായി അടഞ്ഞു. സെൽഫ് ലോക്കിങ്ങ് മെക്കാനിസമാണ് വാതിൽ അടയുന്നതിനു കാരണമായത്. വാഹനത്തിൽ നിന്നും പുറത്തു കടക്കുന്നതിനുള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു.
പിന്നീട് വൈകിട്ട് അഞ്ചു മണിയോടെയാണു ദമ്പതിമാരുടെ മകൻ മാതാവിനെ എസ്‌യുവിയുടെ പുറകിലുള്ള സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്‌യുവിയിലേക്കു പോകുമ്പോൾ ക്ലാര സെൽഫോണും കരുതിയിരുന്നില്ല.വെള്ളിയാഴ്ച പുറത്തെ താപനില  90 ഡിഗ്രി വരെ ഉയർന്നിരുന്നു. വാഹനത്തിനകത്ത് അകപ്പെട്ടതോടെ മുൻ മുൻ സീറ്റിലേക്കു കടക്കുന്നതിനോ ഹോൺ അടിക്കുന്നതിനോ ഇവർക്കു കഴിഞ്ഞില്ലെന്നു പറയപ്പെടുന്നു.
പുറകിലെ സീറ്റിൽ നിന്നും മുൻവശത്തെ സീറ്റിലേക്ക് കടക്കാതിരിക്കുന്നതിനു ശക്തമായ കമ്പി കൊണ്ടുള്ള നെറ്റ് സ്ഥാപിച്ചിരുന്നു. വാഹനത്തിൽ  നിന്നും  പുറത്തു കടക്കുന്നതിനു ശ്രമിച്ചതിന്റെ അടയാളങ്ങൾ കാണാമായിരുന്നുവെന്നു പൊലീസ് പറയുന്നു. ഇതൊരു അപകട മരണമാണെന്നും അന്വേഷണം നടത്തുമെന്നും മയാമി ലോക്കൽ പോലീസ് അറിയിച്ചു.
ഭർത്താവിന്റെ പൊലീസ് വാഹനത്തിനുള്ളിൽ ഭാര്യ ചൂടേറ്റു മരിച്ച നിലയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക